'പെട്ടെന്നാണ് ജീവിതം പോസ് അമര്‍ത്തിയത് പോലെയായത്'; റാണ ദഗ്ഗുബട്ടി
തന്റെ ആരോഗ്യത്തെ കുറിച്ചുണ്ടായ ആശങ്കകളെ കുറിച്ച് റാണ സ്വയം തുറന്നു പറയുകയാണ്. നടി സാമന്ത അവതാരകയായി എത്തുന്ന സാം ജാമിലാണ് റാണ തന്റെ ആരോഗ്യപ്രശ്നങ്ങളെ കുറിച്ച് തുറന്നുപറഞ്ഞത്.
ബാഹുബലി എന്ന ബിഗ്ബജറ്റ് ചിത്രത്തിൽ പ്രഭാസിനൊപ്പം തന്നെ ഏറെ ആരാധകരെയുണ്ടാക്കിയ നടനാണ് റാണ ദഗ്ഗുബട്ടി. ചിത്രത്തിലെ ബല്ലാൽ ദേവ എന്ന കഥാപാത്രത്തിലൂടെയാണ് റാണ ദഗുബട്ടി തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയ നടനായി മാറുന്നത്. ബാഹുബലിയിൽ ഒരു മസിൽ മാനയാണ് ഇദ്ദേഹമെത്തിയത്. ചിത്രത്തിന്റെ വിജയത്തിന്റെ വാർത്തകൾക്കിടെ റാണയുടെ ആരോഗ്യം മോശമായെന്ന വാർത്തകൾ പ്രചരിച്ചിരുന്നു.
തന്റെ ആരോഗ്യത്തെ കുറിച്ചുണ്ടായ ആശങ്കകളെ കുറിച്ച് റാണ സ്വയം തുറന്നു പറയുകയാണ്. നടി സാമന്ത അവതാരകയായി എത്തുന്ന സാം ജാമിലാണ് റാണ തന്റെ ആരോഗ്യപ്രശ്നങ്ങളെ കുറിച്ച് തുറന്നുപറഞ്ഞത്. മരണത്തെ പോലും മുന്നില്‍ കണ്ടുവെന്നാണ് റാണ പറയുന്നത്.
ജീവിതം പെട്ടെന്ന് പോസ് അമര്‍ത്തിയത് പോലെയായി എന്നാണ് റാണ വ്യക്തമാക്കുന്നത്. വൃക്കകൾ തകരാറിലാവുകയും ഹൃദയത്തിനും പ്രശ്നങ്ങൾ ഉണ്ടായിരുന്നു എന്നും ബിപി സ്ട്രോക്ക് വരാൻ 70 ശതമാനം സാധ്യത ഉണ്ടായിരുന്നുവെന്നും റാണ പറയുന്നു. 30ശതമാനത്തോളം താൻ മരണപ്പെടാനുള്ള സാധ്യതയുണ്ടായിരുന്നുവെന്നും പറഞ്ഞു. ഏറെ വികാരധീനനായാണ് റാണ തന്റെ അസുഖത്തെക്കുറിച്ച് സംസാരിച്ചത്.
രണ്ട് വർഷം മുമ്പ് വൃക്ക സംബന്ധമായ അസുഖവുമായി ബന്ധപ്പെട്ട് അദ്ദേഹം ചികിത്സയിലായത്. ചുറ്റുമുള്ള ആളുകൾ തകർന്നു കൊണ്ടിരിക്കുന്ന സമയത്ത് റാണ ആത്മധൈര്യം കൈ വിടാതെ നിന്നുവെന്നും താൻ ഇത് നേരിട്ട് കണ്ടതാണെന്നുമാണ് സാമന്ത പറഞ്ഞു.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!
Related Stories
അയ്യപ്പനും കോശിയും ഇനി തെലുങ്കിൽ കട്ടയ്ക്ക് നിൽക്കും; മുണ്ടൂർ മാടനായി ബാലയ്യ, കോശിയായി റാണാ ദഗുബട്ടി
അഭിനയിക്കുന്നത് പോലല്ല, ക്രീസിലെ പ്രകടനം; അല്ലെങ്കിൽ ഷാഹിദിന്റെ അവസ്ഥയാവും!
പ്രൊഫൈൽ ചിത്രം ദീപികയുടേതാക്കി അനുരാഗ് കശ്യപ്; ട്വിറ്ററിൽ ട്രൻഡായി ദീപിക ഹാഷ്ടാഗുകൾ
അവൾ യെസ് പറഞ്ഞു; 'പൽവാൽദേവൻ' റാണ ദഗുബട്ടിയുടെ വിവാഹപ്രഖ്യാപനം ഏറ്റെടുത്ത് സിനിമാലോകം