ഒരു പ്രൊഫഷണൽ ഫുട്ബോൾ ക്ലബ്ബിന് വേണ്ടി കളിക്കുന്ന ആദ്യ ഇന്ത്യൻ വനിതാ താരവും റേഞ്ചേഴ്സിലെത്തുന്ന ആദ്യ ഏഷ്യൻ താരവുമാണ് ബാലാ ദേവി.
ഇന്ത്യൻ വനിതാ ഫുട്ബോൾ ടീം നായിക നങ്ബം ബാലാദേവി സ്കോട്ടിഷ് ഫുട്ബോളിലെ വമ്പന്മാരായ റേഞ്ചേഴ്സ് എഫ്സിയുമായി കരാറിലെത്തി. 18 മാസത്തേക്കാണ് കരാർ.
കഴിഞ്ഞ വർഷം ഇന്ത്യൻ വിമൻസ് ലീഗിൽ നടത്തിയ പ്രകടനം ഈ മണിപ്പൂരി സ്ട്രൈക്കറെ ദേശീയ ശ്രദ്ധയിലെത്തിച്ചിരുന്നു. മണിപ്പൂർ പൊലീസിന് വേണ്ടി ഏഴ് മത്സരങ്ങളിൽ നിന്ന് 26 ഗോളാണ് ഈ ഇരുപത്തിയൊമ്പതുകാരി നേടിയത്. മൂന്ന് തവണ സാഫ് വിമൻസ് ചാമ്പ്യൻഷിപ്പും രണ്ടുതവണ എഐഎഫ്എഫിന്റെ വിമൻസ് പ്ലേയർ ഓഫ് ദി ഇയറും നേടിയ താരം 2005 മുതൽ ഇന്ത്യയ്ക്ക് വേണ്ടി കളിക്കുന്നുണ്ട്.
ഒരു പ്രൊഫഷണൽ ഫുട്ബോൾ ക്ലബ്ബിന് വേണ്ടി കളിക്കുന്ന ആദ്യ ഇന്ത്യൻ വനിതാ താരവും റേഞ്ചേഴ്സിലെത്തുന്ന ആദ്യ ഏഷ്യൻ താരവുമാണ് ബാലാ ദേവി. ഇന്ത്യൻ വനിതാ ടീമിന്റെ എക്കാലത്തെയും ടോപ്സ്കോററാണ് ബാലാ ദേവി. 58 അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്നായി 52 ഗോളുകളാണ് ബാലാദേവി നേടിയിട്ടുള്ളത്.
മണിപ്പൂർ പൊലീസ്, ക്രിഫ്സ്, ഈസ്റ്റേൺ സ്പോർട്സ് യൂണിയൻ എന്നീ ക്ലബ്ബുകൾക്ക് വേണ്ടി ബൂട്ടണിഞ്ഞിട്ടുണ്ട്. 120 അഭ്യന്തര മത്സരങ്ങളിൽ നിന്നായി നൂറോളം ഗോളുകളുംഅടിച്ചിട്ട്.