വിജയ് സേതുപതിയുടെ മകൾക്കെതിരെ ബലാത്സംഗ ഭീഷണി
ശ്രീലങ്കയിലെ തമിഴരുടെ പ്രയാസമേറിയ ജീവിതം പിതാവ് മനസിലാക്കാൻ വേണ്ടി മകളെ ബലാത്സംഗം ചെയ്യുമെന്നായിരുന്നു ട്വീറ്റിലെ ഭീഷണി.
നടൻ വിജയ് സേതുപതിയുടെ മകൾക്കെതിരെ ട്വിറ്ററിലൂടെ ബലാത്സംഗ ഭീഷണി. റിഥിക് എന്ന പേരിലുള്ള ട്വിറ്റർ അക്കൗണ്ടിൽ നിന്നുമാണ് വിജയ് സേതുപതിയുടെ മകൾക്കെതിരേ ബലാത്സംഗ ഭീഷണി നടത്തിയിരിക്കുന്നത്. . ശ്രീലങ്കയിലെ തമിഴരുടെ പ്രയാസമേറിയ ജീവിതം പിതാവ് മനസിലാക്കാൻ വേണ്ടി മകളെ ബലാത്സംഗം ചെയ്യുമെന്നായിരുന്നു ട്വീറ്റിലെ ഭീഷണി.
ശ്രീലങ്കൻ ക്രിക്കറ്റർ മുത്തയ്യ മുരളീധരന്റെ ജീവിതചിത്രമായ ‘800’ എന്ന സിനിമയിൽ വിജയ് സേതുപതിയെയാണ് നായകനായി തീരുമാനിച്ചിരുന്നത്. ശ്രീലങ്കയിലെ തമിഴ് വംശജരെ അടിച്ചമർത്തിയ ഗോത് ബയ രജപക്ഷെ ഉൾപ്പടെയുള്ള രാഷ്ട്രീയക്കാരെ പിന്തുണച്ച മുത്തയ്യ മുരളീധരനെ അവതരിപ്പിക്കുന്നതിനെതിരെ വിജയ് സേതുപതിക്കെതിരെ തമിഴ്നാട്ടിൽ വ്യാപക പ്രതിഷേധം ഉയർന്നു. തുടർന്ന് കഴിഞ്ഞ ദിവസം അദ്ദേഹം ആ ചിത്രത്തിൽ നിന്നും പിന്മാറിയിരുന്നു..
ഡിഎംകെ എം.പി സെന്തിൽ കുമാർ, ഗായിക ചിന്മയി തുടങ്ങി നിരവധി പേർ ട്വീറ്റിൽ ബലാത്സംഗ ഭീഷണി മുഴക്കിയാളെ അറസ്റ്റ് ചെയ്യണമെന്നാവിശ്യപെട്ടു.
கருத்து வேறுபாடை தெரிவிக்கும் ஒரு தமிழ் மகன். அதான் சமுதாயத்தில் இருக்கும் பாலியல் குற்றவாளிங்களுக்கு support a நிக்கிறாங்க இந்த ஊர்ல. @chennaipolice_ @DCP_Adyar
— Chinmayi Sripaada (@Chinmayi) October 19, 2020
Is nobody in this system going to change this?
A man who can say in public about raping a child is a criminal. pic.twitter.com/ABL5t2GNUg
ഈ മാസം എട്ടിനാണ് മുത്തയ്യ മുരളീധരന്റെ ജീവിത കഥ പറയുന്ന '800' എന്നു പേരിട്ടിരിക്കുന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററും മോഷന്‍ പിക്ച്ചറും അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. അന്ന് മുതല്‍ തന്നെ സമൂഹമാധ്യമങ്ങളിലൂടെയും മറ്റും വ്യാപക പ്രതിഷേധങ്ങൾ ഉയർന്നിരുന്നു. 'ഷെയിം ഓണ്‍ വിജയ് സേതുപതി' എന്ന ഹാഷ്ടാഗിലൂടെയാണ് ട്വിറ്ററിൽ ആളുകൾ അദ്ദേഹത്തെ വിമർശിച്ചത്.
വിജയ് സേതുപതിയുടെ ഭാവിയെ ബാധിക്കുമെന്നതിനാൽ ചിത്രത്തിൽ നിന്നു പിന്മാറാൻ മുരളീധരൻ തന്നെ നേരിട്ട് അദ്ദേഹത്തോട് ആവശ്യപെട്ടിരുന്നു.
ശ്രീലങ്കന്‍ സര്‍ക്കാര്‍ പിന്തുണയോടെ തമിഴ് വംശഹത്യയെ വെള്ളപൂശാനാണ് സിനിമയെന്നാണ് പ്രധാന ആരോപണം ഉയർന്നത്. ശ്രീലങ്കന്‍ ഭരണാധികാരികളുമായി അടുപ്പമുള്ളരുടെ ബിനാമികളാണ് നിര്‍മാതാക്കളെന്നും സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്. എന്നാല്‍ നിര്‍മാതാക്കളായ ദാര്‍ മോഷന്‍സ് പറയുന്നത് ചിത്രം പൂര്‍ണമായുമൊരു സ്പോര്‍ട്സ് ബയോപിക്കാണെന്നാണ്.
എൽ ടി ടി ഇയക്കെതിരെ ശ്രീലങ്കൻ സർക്കാർ നടത്തിയ ആഭ്യന്തര യുദ്ധസമയത്ത് മുത്തയ്യ മുരളീധരൻ സ്വീകരിച്ച രാഷ്ട്രീയ നിലപാടിനെതിരെ തമിഴ്നാട്ടിൽ പ്രതിഷേധങ്ങൾ ഉയർന്നിരുന്നു. അദ്ദേഹം ശ്രീലങ്കൻ സർക്കാരിനെ പിന്തുണയ്ക്കുന്ന നിലപാടായിരുന്നു അന്ന് സ്വീകരിച്ചിരുന്നത്. മുരളീധരൻ തമിഴ് വംശജൻ ആയിട്ടും, ശ്രീലങ്കയുടെ വടക്കൻ ഭാഗത്തുള്ള തമിഴരുടെ പോരാട്ടങ്ങൾ അംഗീകരിക്കുകയോ അവരെ പിന്തുണയക്കുകയോ ചെയ്തില്ല എന്നതായിരുന്നു അദ്ദേഹത്തിനെതിരെ ഉയർന്ന വിമർശനം.
തന്നെ തമിഴ് വിരുദ്ധനായി ചിത്രീകരിക്കാൻ ബോധപൂര്‍വ്വമായ ശ്രമം നടക്കുന്നു. താനും തമിഴ് വംശജനാണെന്ന കാര്യം മറക്കരുത്, തന്റെ കുടുംബവും ആഭ്യന്തര സംഘര്‍ഷത്തിന്റെ ഇരകളാണെന്നും പറഞ്ഞുകൊണ്ട് മുത്തയ്യ മുരളീധരൻ കഴിഞ്ഞ ദിവസങ്ങളിൽ രംഗത്ത് എത്തിയിരുന്നു. മാതാപിതാക്കള്‍ക്കും അധ്യാപകര്‍ക്കും ആദരവ് അര്‍പ്പിക്കാനാണ് തന്റെ ജീവിതം ആസ്പദമാക്കിയുളള സിനിമയ്ക്ക് സമ്മതം നല്‍കിയത്. യുദ്ധത്തില്‍ ഉറ്റവരെ നഷ്ടപ്പെട്ടതിന്റെ വേദന നന്നായി അറിയാമെന്നും ശ്രീലങ്കയിലെ തമിഴ് ജനത ഏറ്റവും പ്രിയപ്പെട്ടവരാണെന്നും മുത്തയ്യ മുരളീധരൻ പറഞ്ഞിരുന്നു.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!