പുതിയ ഡിജിറ്റൽ സേവനങ്ങൾ നിർത്തണമെന്ന് എച്ച് ഡി എഫ് സിയോട് ആർബിഐ; ക്രെഡിറ്റ് കാർഡും ഉൾപെടും
പുതിയ ഡിജിറ്റൽ പദ്ധതിയ്ക്ക് കീഴിൽ ആവിഷ്കരിച്ചിട്ടുള്ള ഡിജിറ്റൽ സേവനങ്ങളും മറ്റും താൽകാലികമായി നിർത്തിവെക്കാനാണ് ആർബിഐയുടെ നിർദേശം.
ഉപഭോക്താക്കൾക്ക് പുതിയ ഡിജിറ്റൽ സേവനങ്ങൾ നൽകുന്നത് താൽകാലികമായി നിർത്തണമെന്ന് എച്ച് ഡി എഫ് സിയോട് ആവശ്യപ്പെട്ട് ആർബിഐ. ഡേറ്റ സെന്ററിൽ ഉണ്ടായ സാങ്കേതിക പ്രശ്നത്തെ തുടർന്നാണ് പുതിയ ക്രെഡിറ്റ് കാർഡ് നൽകുന്നത് അടക്കം നിർത്തിവെക്കാൻ ആർബിഐ നിർദേശം നൽകിയത്. കഴിഞ്ഞ മാസത്തെ പ്രവർത്തനങ്ങളെ ഇത് ബാധിച്ചിരുന്നു. ഈ സാഹചര്യത്തിൽ പുതിയ ഡിജിറ്റൽ പദ്ധതികൾ തുടങ്ങുന്നതും വിലക്കിയിരിക്കുകയാണ് ആർബിഐ.
'ഇൻറർനെറ്റ് ബാങ്കിംഗ് / മൊബൈൽ ബാങ്കിംഗ് / പേയ്മെന്റ് യൂട്ടിലിറ്റികളിൽ കഴിഞ്ഞ രണ്ട് വർഷമായി നേരിടുന്ന ചില തകരാറുകൾ സംബന്ധിച്ച് എച്ച് ഡി എഫ് സി ബാങ്കിന്' കഴിഞ്ഞ ദിവസം ആർബിഐ നിർദേശം നൽകിയതായി ബാങ്ക് വ്യക്തമാക്കി. പ്രൈമറി ഡാറ്റാ സെന്ററിലെ വൈദ്യുതി തകരാറിനെത്തുടർന്ന് 2020 നവംബർ 21 ന് പേയ്മെന്റ് സംവിധാനത്തിനും ഇന്റർനെറ്റ് ബാങ്കിങിനും തടസം നേരിട്ടിരുന്നു.
പുതിയ ഡിജിറ്റൽ പദ്ധതിയ്ക്ക് കീഴിൽ ആവിഷ്കരിച്ചിട്ടുള്ള ഡിജിറ്റൽ സേവനങ്ങളും മറ്റും താൽകാലികമായി നിർത്തിവെക്കാനാണ് ആർബിഐയുടെ നിർദേശം. നേരത്തെ തീരുമാനിച്ച പുതിയ സേവനങ്ങൾ ആരംഭിക്കുന്നതിനും നിയന്ത്രണമുണ്ട്. നിലവിലെ പ്രശ്നങ്ങൾ പരിഹരിക്കാനും അധികൃതർ ആവശ്യപ്പെട്ടതായി എച്ച് ഡി എഫ് സി വ്യക്തമാക്കി. പ്രശ്നങ്ങൾ പരിഹരിച്ചു നടപടികൾ തൃപ്തികരമാണെന്നു ബോധ്യപ്പെട്ടാൽ ആർബിഐ നിയന്ത്രണങ്ങൾ നീക്കുമെന്നും ബാങ്ക് വിശദമാക്കി. കഴിഞ്ഞ രണ്ട് വർഷമായി സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിന് നിരവധി നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും തുടർന്നും ഇക്കാര്യത്തിൽ നടപടികൾ വേഗത്തിൽ സ്വീകരിക്കുമെന്നും എച്ച് ഡി എഫ് സി അറിയിച്ചു. നിലവിലെ ക്രെഡിറ്റ് കാർഡുകൾക്കോ ഡിജിറ്റൽ ബാങ്കിങ് സംവിധാനത്തിനോ പുതിയ നിയന്ത്രണം ബാധിക്കില്ലായെന്നാണ് കരുതുന്നതെന്നും ബാങ്ക് കൂട്ടിച്ചേർത്തു.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!
Related Stories
റിസർവ് ബാങ്ക് പലിശ കുറച്ചു; വായ്പ്പ നിരക്കുകൾ കുറയും
പാൻകാർഡ് പ്രവർത്തനക്ഷമം അല്ലാതായാൽ എന്ത് സംഭവിക്കും
ലക്ഷം വ്യാജ ഇടപാടുകാര്‍; 12,733 കോടിരൂപയുടെ തട്ടിപ്പ്, ഡിഎച്ച്എഫ്എല്‍ കേസില്‍ എന്‍ഫോഴ്സ്മെന്റ്
കാഴ്ചയില്ലാത്തവർക്ക് ആപ്പുമായി ആർബിഐ; പ്ലേ സ്റ്റോറിൽ കിട്ടാൻ ഇനി ആര് കണ്ണ് തുറക്കണം?