രാജ്ഭവന്റെ അന്തസ്സ് കാക്കണമെന്നുണ്ടോ? ഈ ഒറ്റക്കാര്യം ചെയ്യൂ; പ്രധാനമന്ത്രിയോട് ഉദ്ദവ് താക്കറെ
ഗവര്‍ണറെ നേരിട്ട് ശക്തമായി വിമര്‍ശിച്ച് സേനയുടെ മുഖപത്രം സാംമ്ന മുഖപ്രസംഗവും എഴുതി
അനുദിനം മുറുകന്നതാണ് മഹാരാഷ്ട്ര ഗവര്‍ണര്‍ ഭഗത് സിങ് കോഷിയാരിയും മുഖ്യമന്ത്രി ഉദ്ദവ് താക്കറെയും തമ്മിലുള്ള പോര്. കൊവിഡ് കാലത്ത് ക്ഷേത്രങ്ങള്‍ തുറക്കുന്നതിനെ ചൊല്ലി ഹിന്ദുത്വത്തിലൂന്നിയുള്ള വാഗ്വാദം അതിന് ഭരണഘടനാ സ്ഥാപനങ്ങളുടെ തലപ്പത്തുള്ളവര്തമ്മിലുള്ള വര്‍ഗീയ ചുവയുള്ള ഒന്നായി മാറി.
ആരാണ് 'നല്ല ഹിന്ദു' എന്ന് സ്ഥാപിക്കാനുള്ളതായിരുന്നു ആ കത്തുകള്‍. കോഷിയാരിയില്നിന്ന് തനിക്ക് ഹിന്ദുത്വം പഠിക്കേണ്ടതില്ലെന്ന് മറുപടി കൊടുത്ത ഉദ്ദവ് താക്കറെ അവിടം കൊണ്ട് അവസാനിപ്പിച്ചില്ല. പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ആഭ്യന്തര മന്ത്രി അമിത്ഷായ്ക്കും കത്തയച്ചിരിക്കുകയാണ് ഉദ്ദവ്. അതിലെ ആവശ്യം ഇങ്ങനെ: രാജ്ഭവന്റെ അന്തസ്സ് കാക്കണം എന്ന് താങ്കള്‍ക്ക് തോന്നുന്നുവെങ്കില്‍ ഗവര്‍ണര്‍ ഭഗത് സിങ് കോഷിയാരിയെ തിരിച്ചുവിളിക്കൂ എന്നാണ് ഉദ്ദവ് താക്കറെ മോദിയോടും അമിത്ഷായോടും ആവശ്യപ്പെട്ടത്.
Also Read; സെക്യുലര്‍ ആയോ എന്ന് ഗവര്‍ണര്‍?; എന്റെ ഹിന്ദുത്വത്തിന് താങ്കളുടെ സര്‍ട്ടിഫിക്കേറ്റ് വേണ്ടെന്ന് ഉദ്ദവ് താക്കറെ
ഉദ്ദവിന്റെ ഈ കത്ത് മാത്രമല്ല. ഗവര്‍ണറെ നേരിട്ട് ശക്തമായി വിമര്‍ശിച്ച് സേനയുടെ മുഖപത്രം സാംമ്ന മുഖപ്രസംഗവും എഴുതി. ഗവര്‍ണറുടെ ഓഫീസിനെ ഉപയോഗിച്ച് സംസ്ഥാന സര്‍ക്കാരിനെ ആക്രമിക്കുകയാണ് ബിജെപി ചെയ്യുന്നതെന്നും അതിന്റെ വില എത്രയെന്ന് തെളിഞ്ഞുവെന്നുമായിരുന്നു സാംനയുടെ വിമര്‍ശനം.
കൊവിഡ് കാലത്ത് അടച്ചിട്ട ക്ഷേത്രങ്ങള്‍ ഉടന്‍ തുറക്കണം എന്നാവശ്യപ്പെട്ട ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് അയച്ച കത്തിലാണ് വര്‍ഗീയ ചുവ പ്രയോഗിച്ചത്. ക്ഷേത്രം തുറക്കാതിരിക്കാന്‍ താങ്കള്‍ മേതതരന്‍ ആയോ എന്നായിരുന്ന ഗവര്‍ണറുടെ ചോദ്യം. തന്റെ ഹിന്ദുത്വത്ത്ക്ക് ഗവര്‍ണറുടെ സെര്ട്ടിപിക്കേറ്റ് ആവശ്യമില്ലന്നും തന്നെ ഹിന്ദുത്വം പഠിപ്പിക്കേണ്ടന്നും ഉദ്ദവ് അന്ന് മറുപടി കൊടുത്തു.
ഗവര്‍ണര്‍ക്ക് മുഖ്യമന്ത്രി നല്കിയ മറുപടിയെ സാംമ്ന പിന്തുച്ചു.
ദൈവം പോലും സന്തോഷത്തിനായി ക്ഷേത്രമണിയടിക്കും. അങ്ങനെയുള്ള ക്ഷേത്രമണികള്‍ മോദിയും അമിത്ഷായും കേള്‍ക്കുന്നുണ്ടെങ്കില്‍ ഭഗത് സിങ് കോഷിയാരെ തിരിച്ചുവളിച്ചുവിളിക്കണം എന്ന് സാമ്ന ആവശ്യപ്പെട്ടു. കോഴിയാരിയുടെ കത്തിനെ കോണ്‍ഗ്രസും എന്‍സിപിയും വിമര്‍ശിച്ചു. ശരദ് പവാര്‍ പ്രധാനമന്ത്രി നരേന്ദ്രമിദിക്കു തന്നെ കത്തെഴുതിയ. ഗവര്‍ണറെ പുറത്താക്കണണെന്ന് സിപിഎമ്മും ആവശ്യപ്പെട്ടു.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!