'ചാടിയില്ലെങ്കിൽ തള്ളിയിടുമെന്ന് ആഹ്ളാദ ഭീഷണിയുമായി അൻവർ റഷീദ്';തൊട്ടപ്പൻ ഓർമകളുമായി രഘുനാഥ് പാലേരി
താൻ തിരശ്ശീലയിലേക്ക് എത്തുന്നതിന് മുൻപ് സംവിധായകരായ അൻവർ റഷീദിനോടും സത്യൻ അന്തിക്കാടിനോടും അഭിപ്രായം ചോദിച്ചിരുന്നു എന്നും അവർ നൽകിയ പ്രോത്സാഹമാണ് തന്നെ അഭിനയിക്കാൻ പ്രേരിപ്പിച്ചതെന്നും പാലേരി തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു..
മലയാള ചലച്ചിത്രരംഗത്ത് കഥ, തിരക്കഥ, സംഭാഷണം എന്നിവയുടെ രചനയിലും കഥാകൃത്ത്, നോവലിസ്റ്റ് എന്നീ നിലകളിൽ മലയാള സാഹിത്യ രംഗത്തും വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയാണ് രഘുനാഥ് പലേരി. 'തൊട്ടപ്പൻ' എന്ന ഷാനവാസ് ബാവക്കുട്ടി സംവിധാനം നിർവഹിച്ച ചിത്രത്തിലൂടെയാണ് രഘുനാഥ് പാലേരി ആദ്യമായി ഒരു നടന്റെ കുപ്പായം അണിയുന്നത്.
താൻ തിരശ്ശീലയിലേക്ക് എത്തുന്നതിന് മുൻപ് സംവിധായകരായ അൻവർ റഷീദിനോടും സത്യൻ അന്തിക്കാടിനോടും അഭിപ്രായം ചോദിച്ചിരുന്നു എന്നും അവർ നൽകിയ പ്രോത്സാഹമാണ് തന്നെ അഭിനയിക്കാൻ പ്രേരിപ്പിച്ചതെന്നും പാലേരി തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു..
രഘുനാഥ് പലേരിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം:
ഷാനവാസ് ബാവക്കുട്ടിയെന്ന സിനിമാ മാന്ത്രികനാണ് എന്നെ തിരശ്ശീലയിലെ പ്രകാശത്തിലേക്ക് എന്തുകൊണ്ടോ സന്നിവേശിപ്പിച്ചത്. ഇങ്ങിനൊരു അനുഭവം ഒരിക്കൽപോലും ആഗ്രഹിച്ചിരുന്നില്ല. പ്രതീക്ഷിച്ചിരുന്നില്ല. പക്ഷേ, ഷാനവാസിൽ നിന്നും മാറി നിൽക്കാൻ സാധിച്ചതുമില്ല. അവൻ രണ്ടും കൽപ്പിച്ചാണെന്ന് വ്യക്തമായതും.
എടുത്തു ചാടട്ടെ എന്നാദ്യം ചോദിച്ചത് അൻവർ റഷീദിനോടായിരുന്നു. അതിശയത്തോടെ ചേർത്തു പിടിച്ച് ധൈര്യമായി ചാടാൻ പറഞ്ഞു അവൻ. ചാടിയില്ലെങ്കിൽ തള്ളിയിടുമെന്ന് ആഹ്ളാദ ഭീഷണിയും.
പിന്നീട് സത്യൻ അന്തിക്കാടിനോടായി ചോദ്യം. മനസ്സ് തുറന്ന് ചിരിച്ചു സത്യൻ. ആ ചിരിയിൽ സർവ്വ ശാസനയും സ്നേഹവും കണ്ട് ഞാനും ചിരിച്ചു.
അദ്രുമാനായി ഷർട്ടും മുണ്ടും ബെൽറ്റും ഇട്ട് ആദ്യ സംഭാഷണം ഉരുവിട്ട് അന്തംവിട്ട് നിന്നപ്പോൾ ഷാനവാസ് വന്ന് കെട്ടിപ്പിടിച്ചു. ആ കെട്ടിപ്പിടുത്തത്തിന് ഒരു വല്ലാത്ത കുളിർമ്മ ഉണ്ടായിരുന്നു. ആ തണുപ്പെന്നെ ഈ ജന്മം ഇനി വിട്ടു പോകില്ല.
'ഒരു പക്ഷേ കാലം എന്റെ കയ്യിൽ "തൊട്ടപ്പൻ" എന്ന സിനിമ ഏൽപ്പിച്ചത് "ഉപ്പച്ചി" നിങ്ങളെ നടനാക്കാൻ ആണെങ്കിലോ ? ഒരു പക്ഷേ എന്നിലൂടെ അല്ലെങ്കിൽ മറ്റൊരാളിലൂടെ നിങ്ങൾ തിരശ്ശീലക്കു മുമ്പിൽ എത്തും ... കാലത്തിന്റെ കാവ്യ നീതിക്കു നന്ദി'എന്ന മറുപടി കമെന്റുമായിചിത്രത്തിന്റെ സംവിധയകാൻ ഷാനവാസ് ബാവക്കുട്ടി എത്തി.
'ആ കഥാപാത്രം അങ്ങയിൽ ഭദ്രമായിരുന്നു. അങ്ങേയ്ക്കും, അങ്ങയെ അത് ഏൽപ്പിച്ചവർക്കും, ഒത്തിരി ആശംസകൾ. ഒത്തിരി നല്ല കഥാപാത്രങ്ങൾ അങ്ങയെ തേടി വരട്ടെ','അയ്യോ, സിനിമ കണ്ടപ്പോൾ മനസിൽ തങ്ങിയ കഥാപാത്രം ആയിരുന്നു... അതിപ്പോ നിങ്ങ ആയിരുന്നോ.... ഇനിയും ഇതുപോലെ ഉള്ള ഞെട്ടിക്കൽ പ്രതീക്ഷിക്കുന്നു സർ...' തുടങ്ങിയ കമന്റുകൾ അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ താഴെ വരുന്നുണ്ട്.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!