രജനി മക്കൾ മൺട്രം യോഗം ചേരുന്നു, നിയമസഭാ തെരഞ്ഞെടുപ്പില്‍ രജനീകാന്ത് മത്സരിക്കുമോ?
വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാവാന്‍ താനില്ലെന്നും എന്നാല്‍ ഉടന്‍ രൂപീകരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ അധ്യക്ഷന്‍ ആവുമെന്നും രജനി പറഞ്ഞിരുന്നു.
വരുന്ന തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ രജനീകാന്ത് മത്സരിക്കുമോ എന്ന കാര്യത്തിൽ ഉടനെ തീരുമാനം ഉണ്ടാവുമെന്ന് റിപ്പോർട്ടുകൾ. തന്റെ ആരാധകരുടെ സംഘടനയായ രജനി മക്കള്‍ മണ്ട്രം പ്രവര്‍ത്തകരെ യോഗത്തിന് ക്ഷണിച്ചിരിക്കുകയാണ് രജനീകാന്ത്. നാളെ (തിങ്കളാഴ്ച) രാവിലെ ഒന്‍പതിന് രാഘവേന്ദ്ര കല്യാണ മണ്ഡപത്തിലാണ് യോഗം ചേരുന്നത്. ഈ യോഗത്തിൽ തെരഞ്ഞെടുപ്പില്‍ അദ്ദേഹം മത്സരിക്കുമോ എന്നുള്ളതിനെ കുറിച്ച് തീരുമാനം എടുത്തേക്കുമെന്നാണ് റിപ്പോർട്ടുകൾ.
വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാവാന്‍ താനില്ലെന്നും എന്നാല്‍ ഉടന്‍ രൂപീകരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ അധ്യക്ഷന്‍ ആവുമെന്നും രജനി പറഞ്ഞിരുന്നു. 2017 ഡിസംബറിലാണ് താന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമെന്നും നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും രജനീകാന്ത് പ്രഖ്യാപിച്ചത്. എന്നാല്‍ തുടര്‍ വര്‍ഷങ്ങളില്‍ രാഷ്ട്രീയ പ്രവേശത്തെ കുറിച്ചുള്ള മറ്റ് തീരുമാനങ്ങളൊന്നും അദ്ദേഹത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടായിരുന്നില്ല.
രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനം തമിഴ് ലോകത്ത് വര്‍ഷങ്ങളായിട്ടുള്ള ചര്‍ച്ചാവിഷയമാണ്. ജയലളിതയുടെ മരണത്തിനുശേഷം തമിഴ്നാട് കണ്ട രാഷ്ട്രീയ നാടകങ്ങളെ ശക്തമായി അപലപിച്ചും വിലയിരുത്തിയും രജനികാന്ത് 2017ല്‍ നടത്തിയ പ്രസ്താവനകള്‍ ഏതു നിമിഷവും രാഷ്ട്രീയ പ്രവേശനമുണ്ടാകുമെന്ന രീതിയിലായിരുന്നു. സമയമാകുമ്പോള്‍ താന്‍ പോരാട്ടം തുടങ്ങുമെന്നായിരുന്നു അന്നും രജനികാന്ത് പറഞ്ഞത്.
ബി ജെപിയുമായി രജനീകാന്തിനെ അടുപ്പിക്കാൻ വർഷങ്ങളായി പല ശ്രമങ്ങൾ നടന്നിരുന്നു. വാജ്പേയി സർക്കാർ ഭരിക്കുന്ന കാലത്ത് അതിന് ശ്രമം നടന്നിരുന്നുവെങ്കിലും രജനീ രാഷ്ട്രീയത്തിൽ ഇടപെടാതെ മാറി നിന്നു. പിന്നീട് ഇപ്പോൾ പലപ്പോഴും രജനീകാന്ത് നടത്തിയിട്ടുള്ള അഭിപ്രായപ്രകടനങ്ങൾ ബി ജെ പിയെ അനുകൂലിക്കുന്നതായിരുന്നു.
ഇതേ സമയം കമൽ ഹാസൻ രാഷ്ട്രീയ പാർട്ടി രൂപീകരിച്ച് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ സജീവമായിരുന്നു. വിജയ് യുടെ അച്ഛൻ വിജയ് യുടെ പേരിൽ രാഷ്ട്രീയ പാർട്ടി രൂപീകരണം പ്രഖ്യാപിച്ചുവെങ്കിലും വിജയ് യുടെ എതിർപ്പിനെ തുടർന്ന് അതിൽ നിന്നും പിന്മാറി.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!
Related Stories
മുഖ്യമന്ത്രിയാവാൻ താത്പര്യമില്ല, രാഷ്ട്രീയം വിശദീകരിച്ച് രജനീകാന്ത്
രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശനം വ്യാഴാഴ്ച്ച ഉണ്ടാകുമെന്ന് സൂചന
'ദിസ് ഈസ് ദി റിയല്‍ അഡ്വെഞ്ചര്‍' എന്ന് രജനികാന്ത്; റീടേക്കുകളുടെ മുകളില്‍ റീടേക്കോ അഡ്വെഞ്ചര്‍ എന്ന് സോഷ്യല്‍ മീഡിയ
വിജയ് ആരാധകൻ കൊല്ലപ്പെട്ടു, പ്രതി രജനി ആരാധകൻ; തർക്കം കൊറോണ ദുരിതാശ്വാസ ഫണ്ടിനെ ചൊല്ലി