'കടലിലെ ജീവിതത്തിന് ഇന്ത്യാ- പാകിസ്ഥാൻ യുദ്ധത്തേക്കാൾ റിസ്കുണ്ട്'; ഓഖി ഓർമ്മകളിൽ ആൽഫ്രഡ്
കേരളത്തിന്റെ തെക്കൻ തീരങ്ങളിൽ കഴിയുന്ന ജനതയ്ക്ക് (2017) നവംബർ 30 എന്നത് ഓർമയിൽ കോറിയിട്ട ഒരു തീയ്യതിയാണ്. പതിവുപോലെ അതികാലത്ത് എഴുന്നേറ്റ് കടലിലേക്ക് ചെന്ന മത്സ്യത്തൊഴിലാളികൾ അന്ന് സാക്ഷ്യംവഹിച്ചത് ഇതുവരെയില്ലാത്ത ഒരു കടലിനെയാണ്.
വിഴിഞ്ഞം തുറമുഖത്തെ ആളൊഴിഞ്ഞ പ്രദേശത്ത് നങ്കൂരമിട്ടിരുന്ന ബോട്ടിലേക്ക് ഞാൻ കയറുമ്പോൾ സൂര്യൻ അസ്തമിച്ചു തുടങ്ങിയിരുന്നു. ഓഖി ആഞ്ഞടിച്ച ആ രാത്രിയുടെ അനുഭവം പങ്കുവയ്ക്കാമെന്ന് എനിക്ക് വാക്കുതന്ന ആൽഫ്രഡ് അപ്പോഴേക്കും ആ ബോട്ടിൽ ഉറപ്പിച്ചിരുന്നു. കഥ പറയാമെന്ന് പറഞ്ഞ അയാളുടെ കൈകൾ വല മെനയുന്ന തിരക്കിലാണ്.
വലപ്പണി ചെയ്യുമ്പോൾ അയാൾക്കത് നോക്കേണ്ടി വരുന്നില്ല. വർഷങ്ങളോളം മീൻപിടിച്ചതിന്റെ, മത്സ്യബന്ധനത്തിന്റെ അനുഭവസമ്പത്ത് അയാളിൽ കൈത്തഴക്കമായി പരിണമിച്ചിരുന്നു. അയാളുടെ കണ്ണുകൾ കടലിന്റെ ആഴങ്ങളിലേക്ക് നങ്കൂരമിട്ടിരിക്കുകയാണ്. അയാൾ സ്വന്തം ചിന്തകളിൽ നഷ്ടപ്പെട്ട് ഇരിക്കുകയായിരിക്കാം. അല്ലെങ്കിൽ ആ പരപ്പിനോടുള്ള സ്നേഹവും കലഹവും കലർന്ന അയാളുടെ ബന്ധത്തെ യാഥാർഥ്യബോധത്തോടെ നോക്കിക്കാണുകയാവും. അയാൾക്കത് വീടാണ്..
കേരളത്തിന്റെ തെക്കൻ തീരങ്ങളിൽ കഴിയുന്ന ജനതയ്ക്ക് (2017) നവംബർ 30 എന്നത് ഓർമയിൽ കോറിയിട്ട ഒരു തീയ്യതിയാണ്.പതിവുപോലെ അതികാലത്ത് എഴുന്നേറ്റ് കടലിലേക്ക് ചെന്ന മത്സ്യത്തൊഴിലാളികൾ അന്ന് സാക്ഷ്യംവഹിച്ചത് ഇതുവരെയില്ലാത്ത ഒരു കടലിനെയാണ്. മലപോലെ ഉയർന്നുവന്ന തിരമാലകൾക്കും ബോട്ടുകളെ കൊണ്ടുപോയ ചുഴികൾക്കും ഒപ്പം അവർക്ക് നഷ്ടപ്പെട്ടത് അന്നുവരെ കടലിലും ജീവിതത്തിലും കൂടെ തുഴഞ്ഞവരെ കൂടിയാണ്..
" ആളുകൾ പറയുന്ന കഥകൾ കേട്ടാൽ തന്നെ നിങ്ങൾ തളർന്ന് മുട്ടിലിരുന്ന് പോകും," എന്ന് ആൽഫ്രഡ് പറയുമ്പോൾ ആ കടലിന്റെ ഓർമ്മകൾ അദ്ദേഹത്തെ ഇപ്പോഴും അലട്ടുന്നുണ്ടെന്ന് വ്യക്തമായിരുന്നു. ആ ദിവസം അയാളെ അത്രമേൽ ബാധിച്ചിട്ടുണ്ട്. " കടലിലെ ജീവിതത്തിന് ഇന്ത്യാ- പാകിസ്ഥാൻ യുദ്ധത്തേക്കാൾ റിസ്കുണ്ട്. യുദ്ധത്തിലാണ് മരിച്ചതെങ്കിൽ നിങ്ങളുടെ ബന്ധുക്കൾക്ക് കുറഞ്ഞത് മൃതദേഹമെങ്കിലും കാണാൻ പറ്റും, " ആൽഫ്രഡ് കൂട്ടിച്ചേർത്തു.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!
Related Stories
ഇനിയുള്ള ഒരാഴ്ച നിര്‍ണ്ണായകം; മഴയുടെ സ്വഭാവം നിശ്ചയിക്കുക ഇരട്ട ന്യുനമര്‍ദം
മത്തി കുറഞ്ഞു: തകര്‍ന്നത് ചെറുകിട മത്സ്യതൊഴിലാളികളുടെ ജീവിതം; വരുമാനം അഞ്ചിലൊന്നായി ചുരുങ്ങി
ആഞ്ഞടിച്ച സുനാമി തിരകള്‍ക്ക് മുന്നില്‍ പകച്ചുപോയ ആ ദിനം, 15 വർഷത്തെ ഓർമ്മകൾ