"കുടുംബത്തിലുള്ളവർക്ക് അദ്ദേഹം ഒരു അച്ഛൻ മാത്രമായിരുന്നില്ല. ഒരു സുഹൃത്തും സഹോദരനും കൂടിയായിരുന്നു," ഓഖിയിൽ മരണപ്പെട്ട ഭർത്താവിനെക്കുറിച്ച് ഷീല പറഞ്ഞു. ഷീല കഥപറയുമ്പോൾ ചുറ്റുമുള്ളവർ നിശബ്ദരായി. ആ നശിച്ച ദിനത്തിൽ അവർക്ക് നഷ്ടപ്പെട്ട തങ്ങളുടെ ജീവിതത്തിന്റെ ഭാഗമായിരുന്നു 'നല്ല മനുഷ്യന്' അവർ മൗനം കൊണ്ട് ആദരാഞ്ജലികൾ അർപ്പിക്കുകയായിരുന്നു.