മനസിലായില്ലേ, രാമനും സീതയും ലക്ഷ്മണനുമാണ്! 1987 നു ശേഷം 'രാമായണം' താരങ്ങൾ വീണ്ടുമൊന്നിച്ചപ്പോൾ
അരുൺ ഗോവിൽ, ദിപിക ചിക്ലിയ, സുനിൽ ലാഹ് രി എന്നിങ്ങനെയുള്ള അവരുടെ പേരുകൾ കേട്ടാൽ പെട്ടെന്ന് ഓർമയിൽ വരില്ലെങ്കിലും അവർ അവതരിപ്പിച്ച കഥാപാത്രങ്ങളെ എല്ലാവർക്കുമറിയാം.
നിരവധി സെലിബ്രിറ്റീസിന്റെ അന്നും ഇന്നുമുള്ള ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ വൈറലാവാറുണ്ട്. എന്നാൽ ഹിന്ദിയിലെ പ്രശസ്ത കോമഡി ഷോയായ കപിൽ ശർമ ഷോയിൽ കഴിഞ്ഞ ദിവസമെത്തിയ സെലിബ്രിറ്റികളുടെ ഫോട്ടോയാണ് സോഷ്യൽ മീഡിയയിലെ ചർച്ചാവിഷയം. അരുൺ ഗോവിൽ, ദിപിക ചിക്ലിയ, സുനിൽ ലാഹ് രി എന്നിങ്ങനെയുള്ള അവരുടെ പേരുകൾ കേട്ടാൽ പെട്ടെന്ന് ഓർമയിൽ വരില്ലെങ്കിലും അവർ അവതരിപ്പിച്ച കഥാപാത്രങ്ങളെ എല്ലാവർക്കുമറിയാം.

ഇന്ത്യൻ ടെലിവിഷൻ രംഗത്തെ ഒരു കാലത്ത് ഏറ്റവും പേരുകേട്ട മെഗാ സീരിയലായ രാമായണത്തിലെ രാമനും സീതയും ലക്ഷ്മണനുമാണ് മൂന്നുപേരും. മൂവരുടെയും പഴയ ലുക്കും പുതിയ ലുക്കുമെല്ലാം സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെട്ടുകഴിഞ്ഞു. ഷോയിൽ അവർ ആ കാലത്തെ സീരിയലിലെ വസ്ത്രധാരണത്തെക്കുറിച്ചും മറ്റുമല്ലാം പറയുന്നുണ്ട്. സീതയായി അഭിനയിച്ച ദീപിക പറയുന്നത് ഇങ്ങനെ; അവരെ ഇപ്പോൾ കാണുമ്പോഴും ആളുകൾ ഹായ്, ഹലോ എന്നീ സംബോധനകൾക്കു പകരം കൈ കൂപ്പിയാണത്രേ സ്വീകരിക്കുക!

രമാകാന്ത് സാഗർ അണിയിച്ചൊരുക്കിയ രാമായൺ 1987 ലാണ് ആദ്യമായി പ്രദർശിക്കപ്പെട്ടത്. ആ കാലത്ത് തന്നെ അതിന് ലഭിച്ച ജനസമ്മിതി വളരെ വലുതായിരുന്നു. ഇന്ത്യൻ ഇതാഹാസമായ രാമായണത്തിന്റെ കഥയായിരുന്നു ഈ മെഗാസീരിയൽ പറഞ്ഞത്. ദൂരദർശനിൽ ആദ്യകാലത്ത് പ്രദർശനത്തിനെത്തിയ ഈ സീരിയൽ ഓരോ എപ്പിസോഡിനും 40 ലക്ഷത്തിനടുത്ത് രൂപയുടെ ലാഭം കൈവരിച്ചു എന്നാണ് കണക്കുകൾ. ഇന്ത്യൻ ടെലിവിഷൻ രംഗത്ത് റെക്കോർഡുകൾ മാറ്റിയെഴുതിയതായിരുന്നു ഇതിന്റെ കാഴ്ചക്കാരുടെ എണ്ണം. 55 രാജ്യങ്ങളിലായി 650 മില്യൺ പേർ രാമായണം കാണാറുണ്ടായിരുന്നു. ഏറ്റവും കൂടുതൽ ആളുകൾ കണ്ട മിത്തോളജിക്കൽ സീരീസ് എന്ന പേരിൽ ലിംക ബുക്കിലും രാമായണം ഇടം നേടിയിട്ടുണ്ട്.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!