'വാൽക്കണ്ണാടി വാങ്ങി സ്വയം നോക്കൂ'; നടൻ സിദ്ധിഖിനെതിരെ രേവതി സമ്പത്ത്
ബെംഗളുരൂവിൽ ലഹരിമരുന്ന് കേസിൽ അറസ്റ്റിലായവർക്ക് സാമ്പത്തിക സഹായം നൽകിയെന്ന കേസിൽ ബിനീഷ് കോടിയേരിയെ അറസ്റ്റ് ചെയ്തിരുന്നു. ഇതേ തുടർന്നാണ് അദ്ദേഹത്തെ താരസംഘടയിൽ നിന്നും സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം ഉയർന്നത്.
ബിനീഷ് കോടിയേരിയെ താരസംഘടനയായ എ എം എം എ ( അമ്മ)യിൽ നിന്നും സസ്പെൻഡ് ചെയ്യണമെന്നും പുറത്താക്കണമെന്നും ആവശ്യപെടുന്നതിന് മുൻപ് നടൻ സിദ്ധിഖ് വാൽക്കണ്ണാടി വാങ്ങി സ്വയം അതിൽ നോക്കുന്നത് വളരെ ഗുണം ചെയ്യുമെന്ന് നടി രേവതി സമ്പത്ത്.
ബെംഗളുരൂവിൽ ലഹരിമരുന്ന് കേസിൽ അറസ്റ്റിലായവർക്ക് സാമ്പത്തിക സഹായം നൽകിയെന്ന കേസിൽ ബിനീഷ് കോടിയേരിയെ അറസ്റ്റ് ചെയ്തിരുന്നു. ഇതേ തുടർന്നാണ് അദ്ദേഹത്തെ താരസംഘടയിൽ നിന്നും സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം ഉയർന്നത്. കഴിഞ്ഞ ദിവസം കൂടിയ സംഘടനയുടെ എക്സിക്യൂട്ടീവ് യോഗത്തിലാണ് നടൻ സിദ്ധീഖ് ബിനീഷ് കോടിയേരിക്ക് എതിരെ നിലപാട് സ്വീകരിച്ചതായി വാർത്ത വന്നിരുന്നു.
ഈ സാഹചര്യത്തിലാണ് നടൻ സിദ്ധീഖിനെതിരെ ലൈംഗികാതിക്രമ ആരോപണം ഉന്നയിച്ച് നടി രേവതി സമ്പത്ത് പ്രതികരണവുമായി എത്തിയത്. ഫേസ്ബുക്ക് പോസ്റ്റിലാണ് രേവതി സമ്പത്ത് വിമർശനം ഉന്നയിച്ചിരിക്കുന്നത്. .
രേവതി സമ്പത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം:
ബിനീഷിനെ ഉടൻ പുറത്താക്കണമെന്നും സസ്പെൻഡ് ചെയ്യണമെന്നും A.M.M.A ഭാരവാഹി യോഗത്തിൽ സിദ്ധിഖ് "എന്ന് കണ്ടു വാർത്തയിൽ !!
ഇന്നലത്തെ ദിവസം ഇതിൽപരം ഊളത്തരം വേറെ കേട്ടിരിക്കില്ല.
ജോറായിട്ടുണ്ട് !!!
ഒരു വാൽക്കണ്ണാടി വാങ്ങി സ്വയം അതിൽ നോക്കുന്നത് വളരെ ഗുണം ചെയ്യും എന്ന് ഉറപ്പിച്ച് പറയണമെന്ന് ആഗ്രഹമുണ്ട്, പക്ഷെ പ്രതീക്ഷിക്കുന്നു എന്ന് പറയുന്നതാണ് കൂടുതൽ ഉചിതം.

എ എം എം എ നടത്തിയ യോഗത്തിൽ നടി പാര്‍വതി തിരുവോത്തിന്റെ രാജി സംഘടന അംഗീകരിച്ചിരുന്നു. പാര്‍വതിയുടെ രാജിക്കത്തില്‍ പുനഃപരിശോധന വേണമെന്ന് നടൻ ബാബുരാജ് യോഗത്തില്‍ ആവശ്യപ്പെട്ടെങ്കിലും മറ്റ് അംഗങ്ങള്‍ വിയോജിച്ചിരുന്നു. ലഹരിമരുന്ന് കേസിൽ ഉൾപ്പെട്ട വ്യക്തി സാമ്പത്തിക സഹായം നൽകി എന്ന കേസിൽ അറസ്റ്റിലായ ബിനീഷ് കോടിയേരിയോട് വിശദീകരണം തേടാനുള്ള തീരുമാനത്തിലാണ് സംഘടന എത്തിയത്. എന്നാൽ നടൻ ദിലീപിനെ പുറത്താക്കിയത് പോലെ ബിനീഷിനെയും പുറത്താക്കണമെന്ന് സിദ്ധിഖ് ആവശ്യപെടുകയായിരുന്നു.
തന്റെ ഇരുപത്തിയൊന്നാം വയസ്സിൽ തിരുവനന്തപുരം നിള തിയറ്ററിൽ വച്ച് സിദ്ധിഖിൽ നിന്നും മോശം അനുഭവം ഉണ്ടായെന്നായിരുന്നു എന്നാണ് രേവതി സമ്പത്ത് നടനെതിരെ നടത്തിയേ പരാമർശം. 2016ൽ 'സുഖമായിരിക്കട്ടെ' എന്ന ചിത്രത്തിന്റെ പ്രിവ്യു ചടങ്ങിനിടെയാണ് സിദ്ദിഖ് ലൈംഗികമായി അപമാനിക്കാൻ ശ്രമിച്ചെതെന്നായിരുന്നു രേവതി നേരത്തെ പറഞ്ഞിരുന്നു.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!
Related Stories
ഇന്ത്യയിലെ സ്ത്രീവിരുദ്ധതയുടെ വേരുകൾ രാമനിൽ ആരംഭിക്കുന്നു; രേവതി സമ്പത്ത്
കടന്ന് കയറ്റങ്ങൾക്കെതിരെ മൃദു സമീപനം വേണ്ട, ബാലചന്ദ്രൻ ചുള്ളിക്കാടിന് അഭിവാദ്യവുമായി നടി രേവതി സമ്പത്ത്
'വാസു അണ്ണന്റെ ഫാമിലി എന്ന അശ്ലീലമാണ് എല്ലായിടത്തും'; വിമർശനവുമായി രേവതി സമ്പത്ത്
പീഡനത്തെ പ്രണയമാക്കാൻ ശ്രമിക്കുന്നത് മനുഷ്യത്വവിരുദ്ധമാണ് ; നടി മന്യയക്കെതിരെ വിമർശനം