മലേഷ്യയില്‍ 1998ലാണ് ഇത് ആദ്യമായി നിപക്കെതിരെ ഉപയോഗിക്കുന്നത്. രോഗാണുക്കളുടെ തോത് (വൈറല്‍ ലോഡ്) കുറയ്ക്കാന്‍ കഴിവുള്ളതുകൊണ്ടാണ് ഡോക്ടര്‍മാര്‍ ഈ മരുന്ന് നിര്‍ദേശിക്കുന്നത്. ഇത് ഉപയോഗിക്കുവാൻ പ്രോട്ടോകോൾ പാലിക്കണം.
നിപ രോഗത്തിന് ചികിത്സിക്കാന്‍ നിലവില്‍ ഉപയോഗിക്കുന്ന മരുന്നാണ് ട്രൈബാവൈറിൻ എന്ന് അറിയപ്പെടുന്ന റൈബാവൈറിൻ. 1971ലാണ് റൈബാവൈറിന്‍ പേറ്റന്റ് ലഭിക്കുന്നത്. ഇന്റര്‍നാഷണല്‍ കെമിക്കല്‍ ആന്‍ഡ് ന്യൂക്ലിയര്‍ കോര്‍പറേഷനിലെ റൊളാണ്ട് കെ. റോബിന്‍സ്, ജോസഫ് ടി വിത്കോവ്സ്കി (Joseph T. Witkovski, Roland K. Robins) എന്നിവരാണ് ഈ മരുന്ന് വികസിപ്പിച്ചെടുത്തത്. 1986 മുതല്‍ മെഡിക്കല്‍ രംഗത്ത് ഉപയോഗിച്ച് തുടങ്ങുകയും ചെയ്തു.
നിപ്പക്ക് വേണ്ടി കണ്ടുപിടിച്ച ഒരു മരുന്നല്ല റൈബാവൈറിൻ. മലേഷ്യയില്‍ 1998ലാണ് ഇത് ആദ്യമായി നിപക്കെതിരെ ഉപയോഗിച്ച് നോക്കുന്നത്. നിപ ചികിത്സിക്കുന്നതിന് ഈ മരുന്ന് ഫലം ചെയ്യുന്നുവെന്നാണ് ഇന്ത്യയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെയും നിഗമനം. രോഗാണുക്കളുടെ തോത് (വൈറല്‍ ലോഡ്) കുറയ്ക്കാന്‍ കഴിവുള്ളതുകൊണ്ടാണ് ഡോക്ടര്‍മാര്‍ ഈ മരുന്ന് നിര്‍ദേശിക്കുന്നത്. നിപയുടെ ലക്ഷണങ്ങള്‍ കാണിക്കുന്ന ആദ്യത്തെ രണ്ട്, മൂന്ന് ദിവസങ്ങള്‍ക്കുള്ളില്‍ ഈ മരുന്ന് കൊടുക്കുകയും വേണം. നിപയെ പ്രതിരോധിക്കാൻ കഴിഞ്ഞ വർഷം തന്നെ ഓസ്ട്രേലിയയിൽ നിന്ന് ഹ്യൂമൻ മോണോക്ലോണൽ ആന്റിബോഡീസും കൊണ്ടുവന്നിരുന്നു. ഇത് പോലെയുള്ള മരുന്നുകൾ ഉപയോഗിക്കണമെങ്കിൽ ഇന്ത്യൻ കൌൺസിൽ ഓഫ് മെഡിക്കൽ റിസേർച് (ICMR) നിശ്ചയിച്ചിട്ടുള്ള പ്രോട്ടോകോൾ പാലിച്ചേ തീരു.
ഈ മരുന്ന് കഴിച്ചാല്‍ പിന്നീട് ആറ് മാസത്തേക്ക് ഗര്‍ഭം ധരിക്കാന്‍ പാടില്ല എന്ന് നിര്‍ദേശിക്കാറുണ്ട്. സാധാരണ സ്ഥിതിയില്‍ കഴിക്കുന്നവര്‍ക്ക് പാർശ്വഫലമായി തലവേദന, ഛര്‍ദ്ദി, തലകറക്കം എന്നിവ വരാന്‍ സാധ്യത കുറവാണ്.
ഹെപ്പാറ്റിറ്റിസ് സി, ആര്‍എസ് വി ഇന്ഫെക്ഷന്, ലാസ്സ പനി, ക്രൈമിയന്‍- കോംഗോ പനി, ഹാന്റാ വൈറസ് ഇന്ഫെക്ഷന് എന്നിവയുടെ ചികിത്സക്കും ഇത് ഉപയോഗിക്കുന്നുണ്ട്. കുട്ടികളിലെ റെസ്പിറേറ്ററി സിന്‍സിഷ്യല്‍ വൈറസ് ഇന്‍ഫെക്ഷനുള്ള (RSV) ചികിത്സയ്ക്കും ഉപയോഗിച്ചിരുന്നു.
റൈബാവൈറിന്‍ ക്യാന്‍സറിനെ ചെറുക്കാന്‍ കഴിയുമോ എന്നുള്ള പഠനങ്ങളും ഇപ്പോള്‍ നടക്കുന്നുണ്ട്. ഈ മരുന്ന് എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്ന് പൂര്‍ണ്ണമായി മനസിലാക്കാന്‍ സാധിക്കാത്തത് ഇതിനെ കുറിച്ചുള്ള കൂടുതല്‍ പഠനങ്ങളെ ബാധിക്കുന്നുണ്ട്.
ഗര്‍ഭിണികള്‍ ഈ മരുന്ന് ഉപയോഗിച്ചാല്‍ ജനിക്കുന്ന കുട്ടിക്ക് ജനനവൈകല്യം സംഭവിക്കാനുള്ള സാധ്യതയുണ്ട്. ചുവന്ന രക്താണുവിന്റെ പ്രവര്‍ത്തനത്തെയും ബാധിക്കാം. എയ്ഡ്സിനുള്ള മരുന്നുകളുടെ കൂടെ കഴിച്ചാല്‍ ആരോഗ്യത്തെ ക്ഷയിപ്പിക്കാന് സാധ്യതയുള്ളതായും വിലയിരുത്തപ്പെടുന്നു.
മറ്റെല്ലാ മരുന്നുകളെയും പോലെ തന്നെ റൈബാവൈറിനും പാര്‍ശ്വഫലങ്ങള്‍ ഉണ്ട്. യുഎസ്സിലെ ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന് ഈ മരുന്നിന് ബ്ലാക്ക് ബോക്സ് മുന്നറിയിപ്പ് കൊടുത്തിട്ടുണ്ട്. അപകടരമായ പാര്‍ശ്വഫലങ്ങളുളള മരുന്നുകള്‍ക്കാണ് എഫ്ഡിഎ ബ്ലാക്ക് ബോക്സ് സൂചന കൊടുക്കുക. ഗര്‍ഭിണികളെ ബാധിക്കുമെന്നതിനാലും ചുവന്ന രക്താണുക്കളുടെ പ്രവര്‍ത്തനത്തെ ബാധിക്കാന്‍ സാധ്യതയുള്ളതിനാലുമാണ് ഈ മുന്നറിയിപ്പ് കൊടുത്തിട്ടുള്ളത്.