വിസ്കി സ്റ്റോക്ക് ചെയ്തോ എന്ന് ഋഷി കപൂറിനോട് ട്വിറ്ററിൽ ചോദ്യം;ഞാൻ തന്നെ ഡിലീറ്റ് ചെയ്യുമെന്ന് താരവും
പ്രധാനമന്ത്രിയുടെ ലോക്ക്ഡൗൺ ആഹ്വാനത്തെ പിന്തുണച്ചു കൊണ്ടുള്ള പോസ്റ്റുകൾ സമൂഹ മാധ്യമങ്ങളിൽ താരം പോസ്റ്റ് ചെയ്തിരുന്നു.ഇതിനു പിന്നാലെയാണ് താരത്തെ ട്രോളികൊണ്ടുള്ള നിരവധി ചോദ്യങ്ങളും പോസ്റ്റുകളും ട്വിറ്ററിൽ അദ്ദേഹത്തിന് അഭിമുഖീകരിക്കേണ്ടി വന്നത്.
കൊറോണ മഹാമാരിയുടെ വ്യാപനം തടയാൻ വേണ്ടി രാജ്യത്ത് അടിയന്തര സാഹചര്യത്തിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ് 21 ദിവസത്തെ ലോക്ക്ഡൗൺ ആരംഭിച്ച ശേഷം ട്വിറ്ററിൽ നിരവധി ചോദ്യങ്ങളാണ് ബോളീവുഡ് താരം ഋഷികപൂറിനു നേരെ വന്നുകൊണ്ടിരിക്കുന്നത്.ട്വിറ്
പ്രധാനമന്ത്രിയുടെ ലോക്ക്ഡൗൺ ആഹ്വാനത്തെ പിന്തുണച്ചു കൊണ്ടുള്ള പോസ്റ്റുകൾ സമൂഹ മാധ്യമങ്ങളിൽ താരം പോസ്റ്റ് ചെയ്തിരുന്നു.ഇതിനു പിന്നാലെയാണ് താരത്തെ ട്രോളികൊണ്ടുള്ള നിരവധി ചോദ്യങ്ങളും പോസ്റ്റുകളും ട്വിറ്ററിൽ അദ്ദേഹത്തിന് അഭിമുഖീകരിക്കേണ്ടി വന്നത്.
'സാർ , വിസ്കി ഒക്കെ സ്റ്റോക്ക് ചെയ്തില്ലേ' എന്നായിരുന്നു അതിൽ ഒരു ചോദ്യം.ഇതൊക്കെ തമാശയാണെന്നാണ് ചിലരുടെ വിചാരമെന്നും ഈ ചോദ്യം ചെയ്ത ആളെ താൻ ഡിലീറ്റ് ചെയ്യാൻ പോവുകയാണെന്നുമായിരുന്നു അതിനുത്തരമായി ഋഷി കപൂർ ട്വീറ്റിൽ പറഞ്ഞത്.

സമാനയമായ മറ്റൊരു ചോദ്യവും അദ്ദേഹത്തിന് നേരെയെത്തി.'കള്ള് ശേഖരിച്ചു വെച്ചിട്ടില്ലേ ചിന്റോ ചാച്ചാ' എന്ന് ചോദ്യത്തിന് ഇതാ മറ്റൊരു ഇഡിയറ്റ് എന്ന മറുപടിയാണ് താരം എഴുതിയത്.
Ye ek aur idiot https://t.co/795MGeCBZG
— Rishi Kapoor (@chintskap) March 24, 2020
ശേഷം തന്നെ ട്രോളുന്നവർക്ക് മറുപടി എന്നുള്ള രീതിയിൽ അദ്ദേഹം ട്വിറ്ററിൽ ഒരു പോസ്റ്റിട്ടു.
ഋഷി കപൂറിന്റെ പോസ്റ്റിന്റെ പൂർണ രൂപം:
"എന്റെ രാജ്യത്തെയോ എന്റെ ജീവിത രീതിയെയോ കളിയാക്കിക്കൊണ്ട് ആര് വന്നാലും അവരുടെ അക്കൗണ്ട് ഞാൻ ഡിലീറ്റ് ചെയ്യും.ഇതൊരു മുന്നറിയിപ്പായി തന്നെ കരുതിക്കോളൂ.വളരെ സങ്കീർണ്ണമായ അവസ്ഥയിലൂടെയാണ് രാജ്യം കടന്നു പോകുന്നത്.ഈ സാഹചര്യത്തിൽ ഒറ്റക്കെട്ടായ് നിൽക്കുകയാണ് വേണ്ടത്."
ANYONE CRACKING JOKES ABOUT MY COUNTRY OR ON MY LIFESTYLE, WILL BE DELETED. BE AWARE AND WARNED. THIS IS A SERIOUS MATTER. HELP US TO TIDE OVER THE SITUATION.
— Rishi Kapoor (@chintskap) March 24, 2020
രണ്ട് സ്വഭാവത്തിലുള്ള കമന്റുകളാണ് അദ്ദേഹത്തിന്റെ പോസ്റ്റുകളുടെ താഴെ വന്നു കൊണ്ടിരിക്കുന്നത്. അദ്ദേഹത്തെ പ്രകീർത്തിച്ചുകൊണ്ടും ട്രോളികൊണ്ടുമുള്ള കമന്റുകളാണ് അവ.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!
Related Stories
'ഞാൻ രാമായണം കാണുകയാണ്, നിങ്ങളോ?';ശേഷം കേന്ദ്രമന്ത്രിയുടെ ട്വീറ്റ് അപ്രത്യക്ഷം
'ഈച്ചകൾ കൊറോണ പരത്തും'; വീണ്ടും അബദ്ധങ്ങളുമായി അമിതാബ് ബച്ചൻ
'ദുഷ്ടശക്തികളായ ബാക്റ്റീരിയയെ നശിപ്പിക്കാൻ കയ്യടിക്കു';അമിതാഭ് ബച്ചന്റെ ട്വിറ്ററിലെ അന്ധവിശ്വാസ കുറിപ്പ് ഇങ്ങനെ
'വിജയ് എന്നെ കോപ്പി അടിച്ചു'; മീര മിഥുനെതിരെ സൈബർ ആക്രമണം