750 ഗോളുകൾ, 750 സന്തോഷനിമിഷങ്ങൾ, ആരാധകരുടെ മുഖത്തെ 750 മന്ദസ്മിതങ്ങൾ..; അടുത്ത ലക്ഷ്യം 800!
750 ഗോൾ, 750 സന്തോഷനിമിഷങ്ങൾ, ആരാധകരുടെ മുഖത്തെ 750 മന്ദസ്മിതങ്ങൾ. എന്റെ എല്ലാ സഹകളിക്കാർക്കും കോച്ചുമാർക്കും എതിരാളികൾക്കും നന്ദി. അടുത്ത ലക്ഷ്യം 800 ആണ്!
ചാംപ്യൻസ് ലീഗിൽ ഡൈനാമോ കീവിനെതിരെ യൂവന്റസ് മറുപടിയില്ലാത്ത മൂന്ന് ഗോളിന് ജയിച്ചപ്പോൾ അതിലൊന്ന് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വകയായിരുന്നു. റൊണാൾഡോയുടെ കരിയറിലെ 750 ാമത് ഗോൾ. ഗോൾ നേടി ടീമിനെ വിജയപഥത്തിലെത്തിച്ചതിനു ശേഷം റൊണാൾഡോ പ്രഖ്യാപിക്കുകയും ചെയ്തു.
750 ഗോൾ, 750 സന്തോഷനിമിഷങ്ങൾ, ആരാധകരുടെ മുഖത്തെ 750 മന്ദസ്മിതങ്ങൾ. എന്റെ എല്ലാ സഹകളിക്കാർക്കും കോച്ചുമാർക്കും എതിരാളികൾക്കും നന്ദി. അടുത്ത ലക്ഷ്യം 800 ആണ്!
35 കാരനായ റൊണാൾഡോ റയൽ മാഡ്രിഡിനായി 450 ഗോളുകൾ നേടിയപ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡിനായി നേടിയത് 118 ഗോളുകളാണ്. രാജ്യമായ പോർച്ചുഗലിനു വേണ്ടി 102 ഉം ഇപ്പോഴത്തെ ക്ലബായ യൂവന്റസിനായ 75 ഗോളുകളും വാരിക്കൂട്ടി. സ്പോർട്ടിങ്ങിനായി അഞ്ചും.
മെസിയ്ക്കും സലായ്ക്കും ലെബഡോവ്സ്കിയ്ക്കകും റാമോസിനും എംബപ്പായ്ക്കുമൊപ്പം ഈ വർഷത്തെ ഫിഫ മികച്ച താരത്തിനുള്ള നോമിനേഷൻ ലിസ്റ്റിലും റൊണാൾഡോ സ്ഥാനം പിടിച്ചിട്ടുണ്ട്. ഡിസംബർ 17 നായിരിക്കും അവാർഡ് പ്രഖ്യാപനം.
കരിയറിലെ നല്ല ഭാഗം റയലിനായി ബൂട്ട് കെട്ടിയ റൊണാൾഡോ 2 വർഷം മുമ്പാണ് ഇറ്റാലിയൻ ക്ലബായ യൂവന്റസിലേക്ക് ചേക്കേറിയത്. അവിടെയും തന്റെ 30 കളിലും റൊണാൾഡോ മികച്ച ഫോം തെളിയിച്ചുകൊണ്ടിരിക്കുകയാണ്.
30 വയസിനു മുമ്പ് റൊണാൾഡോ രാജ്യത്തിനായി ഇറങ്ങിയ 118 മത്സരങ്ങളിൽ നിന്ന് നേടിയത് 52 ഗോളുകളായിരുന്നു. അതിനു ശേഷം റൊണാൾഡോ 47 മത്സരങ്ങളിൽ നിന്നായി കഴിഞ്ഞ മാസം സ്വീഡനെതിരെയുള്ള മത്സരം വരെ നേടിയത് 49 ഗോളുകൾ ആയിരുന്നു. അതായത് ഒരു കളിയിൽ 1.04 ഗോളുകൾ 30 വയസിനു ശേഷം അടിച്ചുകൂട്ടുന്നുവെന്ന് സാരം.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!