हिंदीEnglishதமிழ்മലയാളം
Partners
മല കയറുമ്പോൾ മാത്രം മാസ്ക് ഒഴിവാക്കാം, ഒരു ദിവസം 250 പേർക്ക് ദര്‍ശനം; ശബരിമല കയറുന്നവർ അറിയേണ്ടത്
കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കണം ദർശനം. സാനിറ്റൈസൻ, മാസ്ക്, കയ്യുറകൾ എന്നിവ ഉപയോഗിക്കണം.
ശബരിമല തുലാമാസ പൂജകൾക്കായി നാളെ നട തുറക്കുകയാണ്. കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കെറ്റ് ഉളളവർക്ക് മാത്രമായിരിക്കും ദർശനത്തിന് അനുമതി. കൂടാതെ മലകയറാനുളള ആരോഗ്യസ്ഥിതി ഉണ്ടെന്നുളള മെഡിക്കൽ ഫിറ്റ്നെസ് സർട്ടിഫിക്കെറ്റും കരുതണം. മുഖ്യമന്ത്രി പിണറായി വിജയനാണ് വാർത്താസമ്മേളനത്തിൽ ഇക്കാര്യങ്ങൾ അറിയിച്ചത്.
ശബരിമല ദര്‍ശനത്തിന് ഒരുങ്ങുന്നവര്‍ അറിയേണ്ടത്
- വെര്‍ച്വല്‍ ക്യൂ വഴി രജിസ്റ്റര്‍ ചെയ്ത 250 ഭക്തര്‍ക്കാണ് ഒരു ദിവസം ദര്‍ശനം നല്‍കുക.
- 10 വയസിനും 60 വയസിനും ഇടയിൽ പ്രായമുളളവർക്കാണ് ദർശനത്തിന് അനുവാദം.
- വെര്‍ച്വല്‍ ക്യൂ ബുക്കിങ്ങില്‍ സന്നിധാനത്ത് എത്തേണ്ട സമയവും തീയതിയും ഓരോരുത്തർക്കും നൽകും. ഈ സമയം പാലിച്ചായിരിക്കും ദർശനം.
- ദര്‍ശനത്തിന് എത്തുന്നതിന് തൊട്ടുമുന്‍പുള്ള 48 മണിക്കൂറിനകം ലഭിച്ച കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റാണ് ഹാജരാക്കേണ്ടത്.
- കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കണം ദർശനം. സാനിറ്റൈസൻ, മാസ്ക്, കയ്യുറകൾ എന്നിവ ഉപയോഗിക്കണം.
- മലകയറുമ്പോള്‍ മാസ്ക് ധരിക്കുന്നത് ബുദ്ധിമുട്ടാണേൽ ആവശ്യമെങ്കില്‍ മാസ്ക് ഒഴിവാക്കാം. ബാക്കി എല്ലാ സമയങ്ങളിലും മാസ്ക് നിർബന്ധമായും ധരിക്കണം.
- ഭക്തര്‍ നിശ്ചിത അകലത്തിൽ മാത്രമേ ദർശനത്തിന് എത്താവൂ. കൂട്ടം ചേര്‍ന്ന് സഞ്ചരിക്കാന്‍ പാടില്ല.
- പമ്പ-ത്രിവേണിയിൽ മുങ്ങിക്കുളിക്കാൻ ആരെയും അനുവദിക്കില്ല. കുളിക്കാനായി പ്രത്യേകം ഷവറുകൾ തയ്യാറാക്കിയിട്ടുണ്ട്.
- വടശ്ശേരിക്കര, എരുമേലി എന്നീ വഴികളിലൂടെ മാത്രമാണ് ശബരിമലയിലേക്കുളള പ്രവേശനം.ബാക്കി എല്ലാ വഴികളും അടച്ചു.
- നിലയ്ക്കലിലും പമ്പയിലും സന്നിധാനത്തും വിരിവയ്ക്കൽ സൗകര്യം ഉണ്ടായിരിക്കില്ല.
- പമ്പയിൽ തിരക്ക് ഒഴിവാക്കുന്നതിന് കെട്ടുനിറ ഒഴിവാക്കണം.
- ഹോട്ടലുകളിലും അന്നദാന കൗണ്ടറുകളിലേയും ജീവനക്കാർക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം.
- പതിനെട്ടാം പടിയിലും സന്നിധാനത്തും ഭക്തർക്ക് സാമൂഹിക അകലം കർശനമാക്കും.
- ഒരു എസ്പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് സന്നിധാനത്ത് ക്യാംപ് ചെയ്യുക.
- നിലക്കൽ, പമ്പ എന്നിവിടങ്ങളിൽ പാരാമെഡിക്കൽ സ്റ്റാഫുകൾ സഹിതം ആശുപത്രികൾ ഒരുക്കി.
News
Partners
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!
Related Stories
ജാഥ വേണ്ട, കൊട്ടിക്കലാശം ഇല്ല, സ്ഥാനാർത്ഥിക്കൊപ്പം വീട് കയറാൻ അഞ്ചുപേർ, റോഡ് ഷോയ്ക്ക് മൂന്ന് വാഹനം | തദ്ദേശ തിരഞ്ഞെടുപ്പ് മാനദണ്ഡങ്ങൾ ഇങ്ങനെ
ശബരിമല മണ്ഡലകാലം: പ്രതിദിനം 1,000 പേർക്ക് മാത്രം ഇപ്പോള്‍ ദർശനമെന്ന് സമിതി
ശബരിമലയിൽ കൊവിഡിന് ഇടയിലും തീർഥാടകരുടെ എണ്ണം കൂട്ടി, ഇനി ദിവസവും 2,000 പേർക്ക് ദർശനം