ശബരിമലയിൽ കൊവിഡിന് ഇടയിലും തീർഥാടകരുടെ എണ്ണം കൂട്ടി, ഇനി ദിവസവും 2,000 പേർക്ക് ദർശനം
പ്രതിദിനം 10,000 പേരെ മല കയറാൻ അനുവദിക്കണമെന്ന നിര്‍ദേശമാണ് ദേവസ്വം ബോര്‍ഡ് മുന്നോട്ടുവെച്ചത്. എന്നാല്‍ ആരോഗ്യവകുപ്പ് ഇതിനെ എതിര്‍ത്തതായാണ് റിപ്പോര്‍ട്ടുകള്‍.
ശബരിമലയിൽ മണ്ഡല, മകരവിളക്ക് പ്രമാണിച്ച് ഇനിയുളള ദിവസങ്ങളിൽ പ്രതിദിനം 2,000 പേർക്ക് വരെ ദർശനത്തിന് അനുമതി. ഇതുവരെ 1,000 പേർക്കാണ് അനുമതി നൽകിയിരുന്നത്. ശനി, ഞായര്‍ ദിവസങ്ങളില്‍ ദര്‍ശനം നടത്താവുന്ന തീര്‍ഥാടകരുടെ എണ്ണം 3000 ആയും വര്‍ധിപ്പിച്ചു. നേരത്തെ ഇത് 2000 ആയിരുന്നു. നാളെ മുതൽ പരിഷ്കരിച്ച വെർച്വൽ ക്യു സംവിധാനം ഉപയോഗിച്ച് കൂടുതൽ ഭക്തർക്ക് എത്താം. ബുക്കിങ്ങും നാളെ മുതലാണ്.
തീര്‍ഥാടകര്‍ കുറഞ്ഞതിനാല്‍ വരുമാനത്തിലുണ്ടായ കുറവ് ചൂണ്ടിക്കാണിച്ച് തീര്‍ഥാടകരുടെ എണ്ണം വര്‍ധിപ്പിക്കണമെന്ന് ദേവസ്വം ബോര്‍ഡ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ചീഫ് സെക്രട്ടറി അധ്യക്ഷനായ ഉന്നതാധികാര സമിതിയും ഇക്കാര്യം സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തിരുന്നു. ഇന്ന് മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയ ശേഷം തിരുവിതാകൂര്‍ ദേവസ്വം ബോര്‍ഡാണ് തീരുമാനം കൈക്കൊണ്ടത്.
പ്രതിദിനം 10,000 പേരെ മല കയറാൻ അനുവദിക്കണമെന്ന നിര്‍ദേശമാണ് ദേവസ്വം ബോര്‍ഡ് മുന്നോട്ടുവെച്ചത്. എന്നാല്‍ ആരോഗ്യവകുപ്പ് ഇതിനെ എതിര്‍ത്തതായാണ് റിപ്പോര്‍ട്ടുകള്‍. നിലവിൽ ശബരിമലയിൽ കൊവിഡ് വ്യാപനമുണ്ട്. ഇതുവരെ സന്നിധാനത്തും നിലയ്ക്കലിലും പമ്പയിലും ആയി 45 പേർക്ക് രോഗം സ്ഥിരീകരിച്ചു. സന്നിധാനത്ത് രോഗംവന്ന് 9 പേരും ജീവനക്കാരാണ്. ക്യാംപ് ഫോളോവർ, തീർത്ഥാടകർ, പൊലീസ്, ദേവസ്വം ബോർഡ്, റവന്യൂ വകുപ്പ്, കെഎസ്ആർടിസി, വാട്ടർ അതോറിറ്റി എന്നി വിഭാഗങ്ങളിലെ ജീവനക്കാർ അടക്കമുളളവർക്കാണ് രോഗം ബാധിച്ചത്. അതുകൊണ്ട് തന്നെ തീർത്ഥാടകരുടെ എണ്ണം വർധിപ്പിക്കുന്നതിനെ ആരോഗ്യവകുപ്പ് എതിർക്കുകയായിരുന്നു.
കൊവിഡ് ഭീഷണിയും നിയന്ത്രണങ്ങളും വന്നതോടെ ശബരിമലയിലെ വരുമാനത്തിൽ വലിയ ഇടിവാണ് ഉണ്ടായത്. ആദ്യ 12 ദിവസങ്ങളിലെ കണക്കനുസരിച്ച് വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്ത് 13,529 പേർ മാത്രമാണ് ദർശനം നടത്തിയത്. രണ്ടുകോടിയിൽ താഴെയാണ് ഈ 12 ദിവസത്തെ വരുമാനം. ശരാശരി 10 ലക്ഷം രൂപ മാത്രമാണ് ഒരു ദിവസത്തെ വരുമാനം. സാധാരണ വർഷങ്ങളിൽ 50 കോടിയോളം എത്തേണ്ട ഇടത്താണ് വരുമാനം ഇടിഞ്ഞത്.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!