'വൈറസ് വ്യാപിക്കുന്നത് 14 മണിക്കൂര്‍ കൊണ്ട്'; ജനതാ കര്‍ഫ്യൂവിലൂടെ അത് ഇല്ലാതാകുമെന്ന് സലിംകുമാര്‍
14 മണിക്കൂറാണ് കൊറോണ വൈറസിന്റെ വ്യാപന സമയമെന്നും കർഫ്യു പാലിക്കുന്നതിലൂടെ വൈറസ് വ്യാപിക്കുന്നതിന്റെ ചങ്ങല മുറിയും എന്നുമാണ് അദ്ദേഹം പറഞ്ഞതായാണ് റിപ്പോർട്ട്
കൊറോണ വൈറസ് വ്യാപനം കുറയ്ക്കാൻ വേണ്ടി നടത്തുന്ന ജനതാ കർഫ്യുവിനെ പിന്തുണച്ചു കൊണ്ട് നടൻ സലിംകുമാർ.14 മണിക്കൂറാണ് കൊറോണ വൈറസിന്റെ വ്യാപന സമയമെന്നും കർഫ്യു പാലിക്കുന്നതിലൂടെ വൈറസ് വ്യാപിക്കുന്നതിന്റെ ചങ്ങല മുറിയും എന്നുമാണ് അദ്ദേഹം പറഞ്ഞതായാണ് റിപ്പോർട്ട് .എന്നാൽ സലിംകുമാർ പറയുന്നത് വസ്തുതാ വിരുദ്ധമായ കാര്യമാണെന്ന് ആരോഗ്യ രംഗത്തുള്ളവർ വ്യക്തമാക്കുന്നു.
വൈറസ് ബാധ ദിവസങ്ങളോളം ഉപരിതലത്തിൽ നിലനിൽക്കുമെന്നും ഡോക്ടർമാർ അടക്കം ശാസ്ത്രലോകത്തെ പലരും നേരത്തെ തന്നെ വിശദമാക്കിയിരുന്നു.14 മണിക്കൂർ വീട്ടിനകത്തിരുന്നു പുറത്തിറങ്ങുമ്പോഴേക്കും അന്തരീക്ഷത്തിൽ വൈറസിന്റെ തോത് കുറയില്ല. മറിച്ച് വ്യക്തികൾ തമ്മിൽ അകലം പാലിക്കുകയും സമ്പർക്കങ്ങൾ ഒഴിവാകുകയും ചെയ്യുന്നതോടെ കൊറോണ വൈറസിന്റെ വ്യാപനം കുറക്കാൻ കഴിയും എന്നത് മാത്രമാണ് സംഭവിക്കുന്നത്.
കർഫ്യു പൂർണമായാൽ മാത്രമേ ഉദ്ദേശിക്കുന്ന ഫലം ലഭിക്കുകയുള്ളു എന്നും ഇനി നാം നടക്കേണ്ടത് കൊറോണാ വൈറസ് തീർത്ത അന്ധകാരത്തിലൂടെയാണെന്നും അദ്ദേഹം കൂട്ടി ചേർത്തു.
സമാനമായ് തമിഴ് താരം രജനീകാന്തും ഇത്തരത്തിൽ ഒരു പ്രസ്താവന നടത്തിയിരുന്നു.വൈറസ് പടരുന്നത് തടയാൻ 14 മണിക്കൂർ സാമൂഹിക അകലം പാലിക്കണമെന്നാണ് രജനികാന്തും വീഡിയോയിലൂടെ പറയുന്നത്. ട്വിറ്ററിലാണ് അദ്ദേഹം തന്റെ സന്ദേശം പങ്കു വെച്ചത്. എന്നാൽ രജനി സന്ദേശത്തോടൊപ്പം പങ്കുവെച്ച വീഡിയോയിൽ വ്യാജ ഉളളടക്കവും വസ്തുതാ വിരുദ്ധമായ കാര്യങ്ങളും ഉണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് അദ്ദേഹത്തിന്റെ വീഡിയോ ട്വിറ്ററിൽ നിന്നും നീക്കിയിരുന്നു.
ജനതാ കർഫ്യുവിനെ ചൊല്ലിയുള്ള ട്രോളുകളെയും സലിംകുമാർ ശക്തമായി വിമർശിച്ചിട്ടുണ്ട്.തന്റെ മുഖം ഉപയോഗിച്ചു കൊണ്ടുള്ള ട്രോളുകൾ ഒഴിവാക്കണമെന്നും കൊറോണ സംബന്ധമായ് ഉണ്ടാകുന്ന ട്രോളുകളിൽ നിന്നും കിട്ടുന്ന ചിരിയുടെ നീളം സ്വയമോ അല്ലെങ്കിൽ സ്വന്തം കുടുംബത്തിനോ വരുമ്പോഴേ ആ ചിരിയുടെ നീളം കുറയുകയുള്ളൂ എന്നും അദ്ദേഹം പറഞ്ഞു.
ജാതിയും മതവും രാഷ്ട്രീയവും മറന്ന് ഒറ്റക്കെട്ടായ് എല്ലാവരും ജനതാ കർഫ്യുവിനെ പിന്തുണയ്ക്കണെമന്നും പ്രധാനമന്ത്രി നിർദേശിച്ചത് പോലെ വൈകുന്നേരം 5 മണിക്ക് ഇന്ത്യയിൽ ഉള്ള ജനങ്ങൾ പാത്രത്തിൽ തട്ടുന്ന ശബ്ദം സംഗീതമായ് പ്രപഞ്ചം മുഴുവൻ അലയടിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!