'ജമാഅത്തെ ഇസ്ലാമി വളര്‍ന്നാല്‍ നാട് കുട്ടിച്ചോറാകും, അവര്‍ മതേതരത്വം അംഗീകരിക്കുന്നില്ല'; സഖ്യത്തെക്കുറിച്ച് കോണ്‍ഗ്രസ് നിലപാട് വ്യക്തമാക്കണമെന്ന് സമസ്ത
സഖ്യം ജമാഅത്തിന് കളങ്കം മാറ്റാനുളള അവസരമായി മാറും. സമുദായത്തില്‍ ചെറിയ സ്വാധീനമേ അവര്‍ക്കുളളൂ. സഖ്യമായാല്‍ ജമാഅത്ത് സ്വാധീനം ലീഗ് വിലാസത്തിലാകും. അവര്‍ മതേതരത്വം അംഗീകരിക്കുന്നില്ല. മതമൗലിക വാദികളായാണ് ജനങ്ങളവരെ കാണുന്നതും.
ജമാഅത്തെ ഇസ്ലാമിക്കെതിരെ നിലപാട് കടുപ്പിച്ച് സമസ്ത. ജമാഅത്തെ ഇസ്ലാമിയുടെ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് ധാരണയുണ്ടാക്കുന്നതിലാണ് സമസ്ത എതിര്‍പ്പ് ശക്തമാക്കിയത്. ജമാഅത്തെ ഇസ്ലാമി വളര്‍ന്നാല്‍ നാട് കുട്ടിച്ചോറാകുമെന്ന് സമസ്ത കേരള ജം ഇയ്യത്തുല്‍ ഉലമ നേതാവ് ഉമര്‍ ഫൈസി മുക്കം പറഞ്ഞു. പലതവണ നിരോധിക്കപ്പെട്ട മതരാഷ്ട്ര വാദ സംഘടനയാണവര്‍. ലീഗ്-കോണ്‍ഗ്രസ് നേതാക്കള്‍ അത് മറക്കരുതെന്നും ഉമര്‍ ഫൈസി മുക്കം പറയുന്നു. ദേശാഭിമാനിക്ക് നല്കിയ അഭിമുഖത്തിലാണ് ഉമര്‍ ഫൈസി ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്.
വെല്‍ഫെയര്‍ പാര്‍ട്ടിയുമായി പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ സഖ്യമുണ്ടാക്കുന്നതിനെക്കുറിച്ച് കോണ്‍ഗ്രസ് നിലപാട് വ്യക്തമാക്കണം. സഖ്യം ലീഗിന്റെ മുഖം നഷ്ടമാക്കും. യുഡിഎഫിന്റെ സല്‍പ്പേരിനെ ബാധിക്കും. ജമാഅത്ത് വളര്‍ന്നാല്‍ നാട് കുട്ടിച്ചോറാകും. പലതവണ നിരോധിക്കപ്പെട്ട മതരാഷ്ട്രവാദ സംഘടനയാണവര്‍. എന്തിനായിരുന്നു നിരോധനം എന്നത് ലീഗ്, കോണ്‍ഗ്രസ് നേതാക്കള്‍ മറക്കരുത്. സമുദായത്തിലെ വലിയൊരു വിഭാഗത്തിന്റെ ആശങ്കയാണ് നേരത്തെ സുപ്രഭാതത്തിലെ ലേഖനത്തിലൂടെ പ്രകടിപ്പിച്ചത്. താല്‍ക്കാലിക ലാഭത്തിനായി വലിയ നഷ്ടത്തിലേക്ക് ലീഗും യുഡിഎഫും നീങ്ങരുത്.
സഖ്യം ജമാഅത്തിന് കളങ്കം മാറ്റാനുളള അവസരമായി മാറും. സമുദായത്തില്‍ ചെറിയ സ്വാധീനമേ അവര്‍ക്കുളളൂ. സഖ്യമായാല്‍ ജമാഅത്ത് സ്വാധീനം ലീഗ് വിലാസത്തിലാകും. അവര്‍ മതേതരത്വം അംഗീകരിക്കുന്നില്ല. മതമൗലിക വാദികളായാണ് ജനങ്ങളവരെ കാണുന്നതും. ഹുകുമതെ ഇലാഹി (ദൈവീക ഭരണകൂടം, മതരാഷ്ട്രം) ആണവരുടെ നയം. വര്‍ഗീയ ധ്രുവീകരണമാണവരുടെ ലക്ഷ്യം. ഈ നിലപാട് മാറ്റിയതായി ജമാഅത്ത് ഇന്നേവരെ പറഞ്ഞിട്ടില്ല. സമൂഹം സംശയത്തോടെ കാണുന്ന സംഘടനയുമായി നാല് സീറ്റിനും അധികാരത്തിനും വേണ്ടി കൂട്ട് പാടില്ല.
ആര്‍എസ്എസിന്റെ മറുവിഭാഗമായി ജമാഅത്തിനെ കാണുന്നവരുണ്ട്. അവരുമായി ചേരുന്നത് ആര്‍എസ്എസിനെ ശക്തിപ്പെടുത്തും. ഇസ്ലാമിക സമുദായത്തിന് മാത്രമല്ല, മതനിരപേക്ഷ ചേരിക്കും ക്ഷീണമാണത്. എന്‍ഡിഎഫ്, പോപ്പുലര്‍ ഫ്രണ്ട്, എസ്ഡിപിഐ തുടങ്ങി മതതീവ്രവാദ ശക്തികളെ വിട്ടുവീഴ്ചയില്ലാതെ എതിര്‍ത്തതാണ് സമസ്തയുടെ പാരമ്പര്യം. അത് ശക്തമായി മുന്നോട്ട് കൊണ്ടുപോകേണ്ട സാഹചര്യമാണ് ഇപ്പോഴത്തെ ഇന്ത്യയിലുളളതെന്നും ഉമര്‍ ഫൈസി മുക്കം പറഞ്ഞു.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!