ഓണ്‍ലൈന്‍ വഴിയുളള നിക്കാഹ് ഇസ്ലാമിക നിബന്ധനകള്‍ പാലിക്കാത്തത് കൊണ്ട് സാധുവാകില്ലെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ മുശാവറ. സമസ്ത കൂടിയാലോചന സമിതിയിലേക്ക് വന്ന ചോദ്യത്തിനുളള മറുപടിയിലാണ് ഇത് വ്യക്തമാക്കിയത്. ഇസ്ലാമില്‍ നിക്കാഹ് പവിത്രമാണ്. വരനും വധുവിന്റെ രക്ഷിതാവും രണ്ടുസാക്ഷികളും പരസ്പരം കാണുകയും കേള്‍ക്കുകയും ചെയ്യും വിധം നിഷേധിക്കാന്‍ പറ്റാത്ത രൂപത്തില്‍ ഒരേയിടത്ത് ഒരുമിച്ചിരുന്ന് നിക്കാഹിന്റെ പ്രധാന വചനങ്ങള്‍ പറയണമെന്നത് വളരെ പ്രധാനമാണ്.