മുൻ ബാഴ്സ ഇതിഹാസം പറയുന്നു; മെസി ബാഴ്സയിൽ തുടരുന്നതിൽ സന്തോഷമുണ്ട്, പക്ഷേ, കിരീടവഴിയിൽ എത്താൻ അവൻ മാത്രം പോര!
വരും സീസണിൽ ബാഴ്സയ്ക്ക് നഷ്ടപ്രതാപം തിരിച്ചുപിടിക്കാൻ മെസി മാത്രം പോര, കുറച്ചു കൂടി മികച്ച കളിക്കാർ വരണമെന്നാണ് ഒരു കാലത്തെ ബാഴ്സയുടെ കുന്തമുനയായിരുന്ന എറ്റുവിന്റെ അഭിപ്രായം.
ദിവസങ്ങൾ നീണ്ട അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് സ്പാനിഷ് വമ്പന്മാരായ ബാഴ്സലോണയില്‍ തന്നെ പുതിയ സീസണില്‍ തുടരുമെന്ന് അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസി കഴിഞ്ഞ ദിവസങ്ങളിലാണ് സ്ഥിരീകരിച്ചത്. ക്ലബ് വിടാന്‍ ആഗ്രഹിക്കുന്നതായി മെസി തന്നെയാണ് നേരത്തേ ബാഴ്സയെ രേഖാമൂലം അറിയിച്ചത്. മാഞ്ചസ്റ്റര്‍ സിറ്റിയടക്കം പല ക്ലബ്ബുകളും അദ്ദേഹത്തിനായി രംഗത്തു വരികയും ചെയ്തിരുന്നു. എന്നാല്‍ കരാറുമായി ബന്ധപ്പെട്ട് ബാഴ്സയുമായുള്ള തര്‍ക്കം മെസ്സിയെ ക്ലബ്ബ് വിടുന്നതില്‍ നിന്നും തടയുകയായിരുന്നു.
ഗോളിനു നല്കിയ നാടകീയ അഭിമുഖത്തിലാണ് താന്‍ ബാഴ്സയില്‍ തുടരാന്‍ തീരുമാനിച്ച കാര്യം തുറന്നു പറഞ്ഞത്. അതോടെ അനിശ്ചിതത്വങ്ങൾക്ക് വിരാമവുമായി. ഇപ്പോൾ ബാഴ്സയുടെ ഇപ്പോഴത്തെ സ്ഥിതിയെക്കുറിച്ചും മെസിയുടെ പുതിയ തീരുമാനത്തെക്കുറിച്ചും ഉള്ള തന്റെ അഭിപ്രായപ്രകടനവുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ ബാഴ്സ കളിക്കാരനും കാമറൂൺ ഇതിഹാസവുമായ സാമുവൽ എറ്റു.
വരും സീസണിൽ ബാഴ്സയ്ക്ക് നഷ്ടപ്രതാപം തിരിച്ചുപിടിക്കാൻ മെസി മാത്രം പോര, കുറച്ചു കൂടി മികച്ച കളിക്കാർ വരണമെന്നാണ് ഒരു കാലത്തെ ബാഴ്സയുടെ കുന്തമുനയായിരുന്ന എറ്റുവിന്റെ അഭിപ്രായം. 2004 മുതൽ 2009 വരെയായി ബാഴ്സയ്ക്കായി കളത്തിലിറങ്ങിയ താരമാണ് എറ്റു. 130 ഗോളുകൾ ബാഴ്സയ്ക്കായി നേടിയ എറ്റു എട്ട് കിരീടവിജയങ്ങളിലും പങ്കാളിയായി.
മെസി ബാഴ്സയിൽ തന്നെ തുടരുന്നതിൽ ഞാൻ സന്തുഷ്ടനാണ്. പക്ഷേ, ബാഴ്സയ്ക്ക് ഇനി കിരീടം നേടാൻ മെസി മാത്രം പോര. ബോക്സ് ടു ബോക്സ് കളിക്കാർക്കു പകരം ടിക്കി ടാക്ക സ്റ്റൈൽ പിന്തുടരുന്ന നല്ല കളിക്കാരെ കണ്ടെത്തണം. എറ്റു പറയുന്നു.
ബാഴ്സ ചാംപ്യൻസ് ലീഗ് കിരീടം നേടുന്നത് കാണാൻ ആഗ്രഹമുണ്ട്. ഇതിനൊപ്പം എന്റെ മറ്റൊരു പഴയ ക്ലബായ മല്ലോർക്ക ടോപ് ഡിവിഷനിലെത്തുകയും വേണം. വരും സീസണിൽ മികവ് തെളിയിക്കാൻ സാധ്യതയുള്ള 2 കളിക്കാർ ബാഴ്സ മിഡ്ഫീൽഡറായ സെർജിയോ ബസ്ക്വെറ്റ്സ് ആണ്. മറ്റൊരാൾ ഹസാർഡും. ഞങ്ങൾ ഒന്നിച്ച് ചെൽസിയിൽ കളിച്ചിട്ടുണ്ട്. എറ്റു പ്രവചിക്കുന്നു.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!