സ്യൂട്ടബിൾ ബോയ്ക്ക് പിന്നാലെ ലുഡോ ; നെറ്റ്ഫ്ലിക്സ് ചിത്രത്തിനെതിരെ വീണ്ടും സംഘപരിവാർ
ഹിന്ദു ദൈവങ്ങളെ അപമാനിക്കുന്നു, ഹിന്ദുവിന്റെ മതവികാരങ്ങളെ വ്രണപ്പെടുത്തുന്നു എന്നിങ്ങനെയാണ് സംഘപരിവാർ സംഘടനകൾ ലുഡോയ്ക്ക് എതിരെ നടത്തുന്ന ആരോപണം.
അനുരാഗ് ബസു കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്ത ചിത്രമാണ് 'ലൂഡോ'. നെറ്റ്ഫ്ലിക്സിലൂടെയാണ് ചിത്രം റിലീസ് ചെയ്തത്. മലയാളി നടിയായ പേളി മാണിയും ഈ ചിത്രത്തിൽ ഒരു ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. ഈ ചിത്രത്തിനെതിരെ പ്രതിഷേധവുമായി രംഗത്ത് എത്തിയിരിക്കുകയാണ് സംഘപരിവാർ സംഘടനകൾ. അനുരാഗ് ബസു ഹിന്ദുഫോബിയാക്കാണെന്ന ഹാഷ് ടാഗോടെയാണ് ചിത്രത്തിനെതിരെ സംഘപരിവാർ ട്വിറ്ററിലൂടെ പ്രതിഷേധാഹ്വാനം നടത്തുന്നത്.
ഹിന്ദു ദൈവങ്ങളെ അപമാനിക്കുന്നു, ഹിന്ദുവിന്റെ മതവികാരങ്ങളെ വ്രണപ്പെടുത്തുന്നു എന്നിങ്ങനെയാണ് സംഘപരിവാർ സംഘടനകൾ ലുഡോയ്ക്ക് എതിരെ നടത്തുന്ന ആരോപണം. ചിത്രത്തിലെ ഒരു രംഗത്തിൽ ഒരു നാടകത്തിന്റെ ഭാഗമായി ശൂർപ്പണഖ വേഷത്തിൽ നിൽക്കുന്ന രാജ്കുമാർ സഹനടനെ അസഭ്യം പറയുകയും തല്ലുകയും ചെയ്യുന്നുണ്ട്. അതുപോലെ മറ്റൊരു ഹാസ്യരംഗത്തിൽ ശിവന്റെയും മഹാകാളിയുടെയും വേഷം അണിഞ്ഞ രണ്ടുപേർ ഒരു കാർ തള്ളുന്നുണ്ട്. ഈ രംഗങ്ങളിലൂടെ സംവിധായകൻ ഹിന്ദു ദൈവങ്ങളെ അപമാനിക്കുകയും ഹിന്ദുമതത്തെ പരിഹസിക്കുകയും ചെയ്യുന്നുവെന്നാണ് സംഘടനകളുടെ ആരോപണം.
Ludo directed by #Hinduphobic_AnuragBasu chooses to depict our gods in such a demeaning manner.
— Guruprasad Gowda (@Gp_hjs) November 27, 2020
We have just seen how a cartoon led to #Parisbehading and worldwide protests
Would Anurag Basu ever show such scenes of other religions and dream of being untouched ? pic.twitter.com/k1imuql0DA
Use of Abusive Language while showing a scene from Ramayan..!
— ????Harshad Dhamale™ ???????? (@iDivineArjuna) November 27, 2020
Rajkumar Rao who is playing Surkpnakha is seen abusing in scene..!
This is defaming of Holy Scripture Ramayan..!@Av_ADH#Hinduphobic_AnuragBasu pic.twitter.com/Xv9ht86BMk
നെറ്റ്ഫ്ലിക്ക്സിലെ ‘എ സ്യൂട്ടബിള്‍ ബോയ്’ എന്ന മിനി വെബ് സീരിസിനെതിരെ കഴിഞ്ഞ ദിവസം ബോയ്കോട്ട് ആഹ്വാനവുമായി സംഘപരിവാർ സംഘടനകൾ രംഗത്ത് എത്തിയിരുന്നു. ഈ സീരീസുമായി ബന്ധപ്പെട്ട നെറ്റ്ഫ്ലിക്സിലെ രണ്ട് ജീവനക്കാർക്കെതിരെ ജാമ്യമില്ലാത്തവകുപ്പ് പ്രകാരം കഴിഞ്ഞ ദിവസങ്ങളിൽ കേസ് എടുത്തിരുന്നു. 'എ സ്യൂട്ടബിള്‍ ബോയിയിലെ' രണ്ട് കഥാപാത്രങ്ങള്‍ ക്ഷേത്രപരിസരത്ത് വച്ച് ചുംബിക്കുന്ന രംഗത്തെ ചൊല്ലിയാണ് വർഗീയ പരാമർശങ്ങളുമായി ഇക്കൂട്ടർ രംഗത്ത് എത്തിയത്. നെറ്റ്ഫ്ളിക്സിനെതിരെ ട്വിറ്ററിലൂടെ ഇവർ ബഹിഷ്കരണാഹ്വാനം നടത്തുകയും ചെയ്തിരുന്നു.
നെറ്റ്ഫ്ലിക്സ് ഉൾപ്പടെയുള്ള ഒ ടി ടി പ്ലാറ്റ് ഫോമുകൾക്കുമേൽ സെൻസർഷിപ്പ് ഏർപ്പെടുത്താനുള്ള കേന്ദ്രസർക്കാരിൻറെ നടപടിക്ക് തൊട്ടുപിന്നാലെയാണ് ഇത്തരം പ്രതിഷേധ ആഹ്വാനങ്ങളുമായി സംഘപരിവാർ സംഘടനകൾ രംഗത്ത് എത്തുന്നത്. ഒ ടി ടി പ്ലാറ്റ്ഫോമുകളെ നിയന്ത്രിക്കുന്നതിനായി ഒരു സ്വയംഭരണ സംവിധാനം രൂപീകരിക്കാൻ ആവശ്യപ്പെട്ടുള്ള ഹർജിയിൽ സുപ്രീം കോടതി കഴിഞ്ഞ മാസം സർക്കാരിന്റെ പ്രതികരണം തേടിയിരുന്നു. ഇത് സംബന്ധിച്ചു കേന്ദ്ര സർക്കാരിനും വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിനും ഇന്റർനെറ്റ് ആൻഡ് മൊബൈൽ അസോസിയേഷൻ ഓഫ് ഇന്ത്യയ്ക്കും സുപ്രീം കോടതി നോട്ടീസ് നൽകിയിരുന്നു. ഒറ്റിറ്റി പ്ലാറ്റ്ഫോമുകളിൽ ന്യൂസ് പോർട്ടലുകളും ഹോട്ട്സ്റ്റാർ, നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം വീഡിയോ ഉൾപ്പെടെയുള്ള സ്ട്രീമിങ് സർവീസുകളും ഇതിൽ ഉൾപ്പെടുന്നു.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!