കൊവിഡാനന്തരം വരുന്ന ദശകത്തില്‍, കാലാവസ്ഥാവ്യതിയാനം, ദേശരാഷ്ട്ര സമീപനങ്ങള്‍ തുടങ്ങിയ വിവിധ വിഷയങ്ങളുടെ പശ്ചാത്തലത്തില്‍ സമുദ്ര പരിപാലനത്തില്‍ സമുദ്ര പൗരസമൂഹത്തിന്റെയും പിന്തുണക്കാരുടേയും സഹകരണം പ്രധാനമാവുന്നത് എന്തുകൊണ്ട്? എന്ന പര്യാലോചനയാണ് സമുദ്രമേഖലയിലെ ലോകപ്രശസ്ത ഗവേഷകനായ അസിംപ്രേംജി സര്‍വകലാശാലയിലെ ഡോ. ജോണ്‍കുര്യന്‍ മുന്നോട്ട് വെക്കുന്നത്.
കടലിനോടുള്ള മനുഷ്യബന്ധുത വൈവിധ്യമാര്‍ന്നതാണ്. പ്രാപഞ്ചികതയില്‍ ജീവന്റെ ഉറവിടം കടലാണ്. അതീവ സങ്കീര്‍ണ്ണവും നിരന്തരപരിണാമത്തിന് വിധേയവുമാണത്. ഒരേ സമയം പാരമ്പര്യബദ്ധവും പുരോഗമനാത്മകവും ആയ ജീവിതമൂല്യങ്ങളുടെ കുഴമറിച്ചില്‍ അതില്‍ നമുക്ക് അനുഭവപ്പെടുന്നുണ്ട്.
സാധനപരതയും സാമ്പത്തികക്രമവും വൈകാരിതയും ആദ്ധ്യാത്മികതയും അടക്കമുള്ള നിരവധി അംശങ്ങള്‍ ഇഴചേര്‍ന്നുകിടക്കുന്ന ഈ മൂല്യങ്ങളെയാകെ നാം അംഗീകരിക്കുകയും അഭിമുഖീകരിക്കുകയും ചെയ്യേണ്ടതുണ്ട്.
കടലുമായിട്ടുള്ള മനുഷ്യന്റെ ബന്ധുത നിര്‍വ്വചിക്കപ്പെടുന്നതും നിര്‍ബന്ധിക്കപ്പെടുന്നതും നമ്മള് എവിടെ എങ്ങനെ കടലിനെ കണ്ടുമുട്ടുന്നു എന്നതിനെ ആശ്രയിച്ചാണ്. ഈ കടലുമായുള്ള മനുഷ്യന്റെ അടിസ്ഥാനബന്ധുതയെ തിരിച്ചറിഞ്ഞും അംഗീകരിച്ചും നീങ്ങുന്നൊരു സാഹചര്യത്തി ല്‍ മാത്രമേ ഒരു കടല്‍ സംസ്കൃതിയും സര്വ്വൈശ്വര്യകരമായ സാമ്പത്തികക്രമവും ഉദിക്കുകയുള്ളൂ.
കടല്‍ സംസ്കൃതിയുടെ അര്‍ത്ഥതലങ്ങള്‍ വളരെ ഗഹനവും അഗാധവുമാണ്. അതിനാല്‍ , അത് സര്‍വ്വരേയും ഉള്‍ക്കൊള്ളുകയും സര്‍വ്വസമത്വം പാലിക്കുകയും സര്‍വ്വകാലത്തേക്കും നിലനില്ക്കുകയും ചെയ്യുന്ന ഒരു സാമ്പത്തികഭ്രമം ജനിപ്പിയ്ക്കുുന്നു. അതുകാരണം ജനത്തിന് സ്ഥിരതയും ഇന്നേക്ക് ഭദ്രതയും നാളേയ്ക്ക് നിറവും ഉറപ്പാക്കുന്ന ഒരു വാഴ്ചക്രമത്തിന്റെ അച്ചാണിയായി ഈ ബന്ധുത മാറണം.

മനുഷ്യന് കടലിനെ എങ്ങനെ പരിരക്ഷിക്കുന്നു എന്നതും കടല്‍ നടത്തിപ്പ് മനുഷ്യകുലം എങ്ങനെ കൊണ്ടുപോകുന്നു എന്നതും ഭാവിയുടെ ഉരുത്തിരിയലിനും നിലനില്‍പ്പിനും അതീവപ്രധാനം ആണ്. കടലുകൊണ്ട് ഉപജീവനം നടത്തുന്ന കടലുടമകളും കടല്‍ സമ്പത്തിനെ ആശ്രയിച്ചുകഴിയുന്ന ഇതരരും കടലാളരും കടലുടമകളും ഒരുപോലെ- കടലിനെ സംരക്ഷിയ്ക്കാനും കടല്‍ സമ്പത്തുനിലനിര്ത്താനും കൃത്യമായ നടപടികള്‍ സ്വീകരിച്ചെങ്കില്‍ മാത്രമെ നമ്മുടെ കടല്‍ പ്രാപഞ്ചികതയുടെ നിലനില്പിന് ആധാരമായി തുടരുകയുള്ളൂ.
ഈ ആശയങ്ങള്‍ അടുത്തകാലത്ത് പതിനാല് രാഷ്ട്രത്തലവന്മാര് കൂടി പ്രസിദ്ധീകരിച്ച നിര്‍ദ്ദേശ പത്രികയില്‍ - 'കടലിനോടുള്ള മനുഷ്യകുലബന്ധുത' - നിര്‍ദ്ദേശപത്രികയില്‍ ചേര്‍ത്ത വസ്തുതകളാണ്. ആ ലോകസംഘടനയുടെ പ്രഖ്യാപിത താല്പര്യം കടലിന്റെ ആവാസവ്യവസ്ഥയുടെ സംരക്ഷണം ഭാവിസാമ്പത്തിക വ്യവസ്ഥിതിയുടെ നിലനില്പിന് എന്നതായിരുന്നു. (www.oceanpanel.org) കടല്‍ സംരക്ഷിക്കപ്പെടണം. കടല്‍സമ്പത്ത് നിലനിര്‍ത്തിക്കൊണ്ടുപോകണം. കടലുല്പന്നങ്ങള് നീതിപൂര്‍വ്വകമായി വിതരണം ചെയ്യപ്പെടണം എന്നുതുടങ്ങി ഒരുപിടി കൃത്യമായ മാര്‍ഗ്ഗനിര്‍ദ്ദേശകതത്വങ്ങള്‍ ഉള്‍ക്കൊണ്ട മാര്‍ഗ്ഗരേഖയെ കുറിച്ചുള്ള വിശദീകരണമാണിത്.
വ്യത്യസ്ത കാഴ്ചപ്പാട്
കടലിനെ ഇന്ന് ഏറെപ്പേരും നോക്കിക്കാണുന്നത് ''പരമാവധി ചൂഷണം'' എന്ന അടിസ്ഥാനത്തിലാണ്. കടലിന്റെ സമൃദ്ധികളെ കച്ചവട മുതല്‍ എന്ന സമീപന രീതി വിട്ട് നമ്മുടെ സാദ്ധ്യതകളായും സേവനമായും നോക്കിക്കാണുന്ന കാഴ്ചപ്പാടാണ് നീലക്കടലിന്റെ സാമ്പത്തിക ബന്ധുതയുടെ പ്രയോക്താക്കള്‍ മുന്നോട്ടുവയ്ക്കുക. മുതല്‍ എന്നതിനേക്കാള്‍ മൂല്യങ്ങള്‍ക്കാണ് അവര്‍ മുന്‍തൂക്കം കൊടുക്കുക. കടല്‍ കൈമാറുന്ന മൂല്യങ്ങള്‍ എന്തൊക്കെയാണ് എന്ന ചോദ്യമാണ് അവര്‍ ചോദിക്കുക.
എപ്പേലി ഹാവോദാ (Epeli Haudfa) എന്ന നരവംശശാസ്ത്രജ്ഞന്റെ വാക്കുകളില്‍, കടല്‍ എന്ന പ്രതിഭാസം എന്നും അപാരതുറവിയും നിരന്തര ഒഴുക്കും ആണ് എന്നതുപോലെ തന്നെ നമ്മുടെ മനോഭാവങ്ങള്‍ നിരന്തരമായ അന്വേഷണവും പരീക്ഷണവും തുറവിയും ഉള്ളതും എല്ലാവിധമായ ഇടുങ്ങിയ ചിന്താഗതികളേയും മറികടക്കുന്നതും ആയിരിക്കണം.

കടല്‍ നമ്മുടെ സമൂഹങ്ങളെ സ്വാധീനിക്കുകയും രൂപപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. സമുദ്ര ശാസ്ത്രജ്ഞര്‍ കടലിനോടുള്ള നമ്മുടെ പെരുമാറ്റങ്ങളേയും പ്രകൃതങ്ങളേയും കുറിച്ച് ഏറെ പരിചിന്തനങ്ങള്‍ നടത്തുന്നുണ്ട്. അമിത ചൂഷണം, മലിനീകരണം തുടങ്ങിയ പ്രവൃത്തികളും ഒരുവിധ കരുതലുമില്ലാതെ കടലിനെ ചൂഷണം ചെയ്യുന്ന മത്സ്യബന്ധനരീതികളും നമ്മുടെ ഇന്നിന്റെ പ്രയോഗങ്ങള്‍ ആണല്ലോ. എന്നാല്‍ ശരിക്കും നമ്മള് പരിചയിക്കേണ്ടത് പോയ കാലങ്ങളില്‍ കടലിന്റെ പ്രകൃതികള്‍ കണ്ട്, നമ്മുടെ പൂര്‍വ്വികര്‍ അവരുടെ ധാര്‍മ്മികതയും സാംസ്കാരികതയും ഒക്കെ രൂപീകരിച്ചത് കടലിന്റെ പ്രകൃതങ്ങളെ നോക്കിയായിരുന്നു എന്നതാണ്. ഇന്നുള്ള നമ്മുടെ സംഘടനാനീക്കങ്ങളില് ഒക്കെയും പ്രതിഫലിക്കേണ്ടത് സമഗ്രവും സമ്പൂര്‍ണ്ണവും സര്‍വ്വര്‍ക്കും ഐശ്വര്യപ്രദവുമായ പ്രയോഗങ്ങള്‍ ആയിരിക്കണം. വസ്തുവകകളുടെ ഉപയോഗത്തിലും ഉപഭോഗത്തിലും സാമൂഹികബന്ധുത പുലര്‍ത്തി സര്‍വ്വ സ്പര്‍ശിയായ നന്മ ലക്ഷ്യമാകണം. കടലിനോടുള്ള നമ്മുടെ ബന്ധുത നിഷേധിയ്ക്കാനാവാത്തിടത്ത് കടലിനെ ഒരു ഭോഗവസ്തുവായി കാണു ചിന്താഗതികള്‍ മാറ്റി കടലിനെ വ്യക്തിത്വമായിക്കണ്ട് അതിനോടുള്ള ബന്ധുതകള്ക്ക് കൃത്യതവരുത്തുകയും ആഴപ്പെടുത്തുകയും ചെയ്യേണ്ടതുണ്ട്.
വ്യക്തി തല ബന്ധുതകള്‍ പ്രകൃതിയോടും മനുഷ്യകുലത്തോടും ഒരുപോലെ നമ്മുടെ ഹൃദയത്തോട് ചേര്‍ത്തു നിര്‍ത്തേണ്ടതുണ്ട്. കുടുംബങ്ങളിലും, അയല്പക്കങ്ങളിലും, പൊതുസമൂഹങ്ങളിലും രാജ്യ-രാജ്യാന്തരബന്ധങ്ങളിലും എല്ലാം ഇത് പ്രയോഗം ആകേണ്ടതുണ്ട്. സ്ഥാപനങ്ങള്‍, നിയമങ്ങള്‍, സംവിധാനങ്ങള്‍, അവകാശങ്ങള്‍, കടമകള്‍ എുതുടങ്ങി നമ്മുടെ ജീവിതത്തിന്റെ എല്ലാ കര്മ്മതലങ്ങളിലും, കടലും കടലോരവും ഉള്‍ക്കൊള്ളു എല്ലാ പ്രതലങ്ങളിലും നാം ഇടപെടുക, സര്‍വ്വര്‍ക്കും ഐശ്വര്യം ഭവിക്കണം എന്ന വിധത്തിലാവണം.
കടലിന്റെ വ്യക്തിത്വം അംഗീകരിക്കുന്നിടത്ത് കടലിനോടുള്ള വൈകാരികതയും താല്‍പ്പര്യവും നിലനിര്‍ത്തി, സത്യം ശിവം സുന്ദരം എന്ന സങ്കല്‍പ്പത്തില്‍ ആദരവോടെയും അത്ഭുതത്തോടെയും സ്നേഹത്തോടെയും ആത്മീയസ്വാതന്ത്ര്യത്തോടെയും ഈ ബന്ധുതയെ രൂപകല്‍പ്പന ചെയ്യേണ്ടതുണ്ട്. അതുശരിക്കും ആത്മീയതയും ബന്ധുതയും ആയിട്ടുതന്നെയാണ് മുന്‍കാലങ്ങളില്‍ നിലനിന്നിരുന്നത്. ആ പഴയ ദര്‍ശനവും പ്രകൃതവും കടലിനോട് ഇനിയുള്ള നമ്മുടെ ഇടപെടലുകളില്‍ പ്രാദേശികവും ദേശീയവും രാജ്യാന്തരവുമായ എല്ലാ ഭരണരീതികളിലും ഇടപെടലുകളിലും തിരികെ കൊണ്ടുവന്ന് ആഘോഷിക്കപ്പെടേണ്ടതുണ്ട്.
അതുപറയുമ്പോള്‍ ഇന്ന് ഈ ആര്‍ജ്ജവവും വിശാലതയും ഒക്കെ നാമമാത്രമാണ് എന്നതു മറന്നിട്ടല്ല. നിയമങ്ങളുടെയും പദ്ധതികളുടെയും കാര്യത്തില്‍ സംഗതികളുടെ കിടപ്പ് ആകെ കീഴ്മേല്‍ മറിഞ്ഞിട്ടാണ്. പുനര്ചിന്തയും മാറ്റിയെഴുതലുകളും പുതിയ ഉള്‍ക്കാഴ്ചകളുടെ സ്വീകരിക്കലും ഈ രംഗത്ത് അനിവാര്യവും അടിയന്തിരവും ആണ്.
ഇന്നലെ, ഇന്ന്, നാളെ
സംസ്കാരങ്ങളുടെ ചരിത്രങ്ങള്‍ വ്യക്തമാക്കുന്ന ഒരു വസ്തുതയുണ്ട്. സമൂഹങ്ങള്‍ ബഹുസ്വരമാണ്. വൈവിധ്യമാര്‍ന്നവയാണ്. ഭാഷകള്‍ വ്യതിരിക്തവും വ്യത്യസ്തവും ആണ്. മതങ്ങളോ ഏറെയേറെ തനിമയാര്‍ന്നതും. അപ്പോഴും അവിടെയെല്ലാം ഒരു തുറവിയുടെ മഹത്വം നിലനിന്നുപോന്നു. അവ എല്ലാം ഉണര്‍ന്നും ഉയര്‍ന്നും വന്നത് കപ്പലോട്ട വഴികളിലും തുറമുഖങ്ങള്ചേര്ന്നും ആണ്. ഇന്നും ഇതുകളുടെയൊക്കെ നിലനില്‍പ്പിന്റെ വഴികളും അതൊന്നു തന്നെ. കടലോരത്തെ മനുഷ്യനും അവരുടെ വഴികളും പ്രണയിക്കുന്നതും പ്രചരിപ്പിക്കുന്നതും ആ കാഴ്ചപ്പാടുതന്നെയാണ് - സഹകരിച്ചു ജീവിക്കുക. തൊഴിലിടങ്ങളിലും ജീവനമേഖലകളിലും ഉള്ളറിഞ്ഞുള്ള സഹകരണം ആണ് കടപ്പുറത്തിന്റെ തനിമ. ആധുനിക സാഹചര്യങ്ങളില്‍ ആ പിന്തുണയും പ്രോത്സാഹനവും അല്ല നടക്കുന്നത്. മറിച്ച് സ്വകാര്യവല്‍ക്കരണവും പൊതുഇടങ്ങളുടെ ഇല്ലാതാക്കലും അടക്കം സ്വകാര്യതകള്‍ക്കും ചൂഷണത്തിനും ആണ് മുന്‍തൂക്കം.
സ്വാതന്ത്ര്യത്തോടെയുള്ള ക്രയവിക്രയം, ഉദാരത സമഭാവന,മത(ആശയ)സ്വാതന്ത്ര്യം, സാംസ്കാരിക വൈവിദ്ധ്യം, അപകടങ്ങളില്‍പ്പെടുന്നവര്‍ക്ക് നിരുപാധിക സഹായം തുടങ്ങി എത്രയെത്ര മൂല്യങ്ങളാണ് കടലോര പ്രകൃതിയില്‍ എഴുതിച്ചേര്‍ത്തിരിക്കുന്നത്. ഈ നന്മകളെല്ലാം കടലോരവാസികളില്‍, കടല്‍ എഴുതിച്ചേര്‍ത്തതാണ്,. ഭാവിയുടെ ഏറ്റവും വലിയ പ്രതീക്ഷയും ഉരുവാകുന്നത് അവിടങ്ങളില്ത്തന്നെയാണ്.
ഇക്കാലയളവില്‍ നമ്മെ ഭയപ്പെടുത്തുന്ന നിരവധി പ്രതികൂലഘടകങ്ങളുണ്ട്. സാമ്പത്തികമായ അസമത്വം, കാലാവസ്ഥാ വ്യതിയാനം, ഏകാധിപത്യ ഭരണക്രമങ്ങളുടെ പെരുക്കം, വര്‍ണ്ണ-വര്‍ഗ്ഗ-ലിംഗ-അനീതികളുടെ പെരുക്കം - ഇതുകളൊക്കെ ഭീതിദമായ തലങ്ങളിലേയ്ക്ക് നടന്നുകയറുകയാണ്. അപകോളനീകരണം ഇന്ന് എല്ലാതലങ്ങളിലും ആവേശമാണ്. മനസ്സും മണ്ണും ജലവും എല്ലാം അപകോളനീകരണത്തിന് വിധേയമാവുമ്പോള്‍, മനുഷ്യനോടും പ്രകൃതിയോടും ഉള്ള നമ്മുടെ ബന്ധുതകളെ വിലയിരുത്താനും രൂപാന്തരീകരിക്കുവാനും നമ്മള് തയ്യാറാവേണ്ടതുണ്ട്. ആയതിലേക്ക് നമ്മുടെ പൂര്‍വ്വകാല കടല്‍ ബന്ധുതകളുടെ പാഠങ്ങള്‍ പുനര്ജ്ജനിക്കേണ്ടതുമുണ്ട്.

മുന്‍ഗണനകള്‍ ആവശ്യം
ലോകവ്യാപകമായി കൊവിഡ് വ്യാപനത്തിന്റെ ഭീകരാന്തരീക്ഷത്തില്‍ കടലിനോടുള്ള നമ്മുടെ ബന്ധുതകള്‍ വിലയിരുത്തിനോക്കൂ. കടലും കടലോരവും ആയിരുന്നില്ലെന്നുണ്ടോ കൊവിഡ് കാലയളവിലെ ഏറ്റവും പ്രധാന സ്വാതന്ത്ര്യസംഗമസ്ഥലം. ലോക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചുതുടങ്ങിയപ്പോള് ബന്ധുതയുടെ ആദ്യഭൂമിക കടലോരം ആയിരുന്നു എന്ന് തീര്‍ച്ചയാ ണല്ലോ. ശരീരത്തിനും മനസ്സിനും സുഖകരമായ ശീതളിമ ഒരുക്കിയത് കടലും കടലോരവും ആയിരുന്നല്ലോ. അപ്പോഴും അനുഭവങ്ങളുടെ സാദ്ധ്യതകളില്‍ ഉള്ള അന്തരം ഏറെ പ്രകടമായ സന്ദര്‍ഭവും ഈ കാലയളവ് ആയിരുതും നമ്മള് മറുകൂടാത്തതാണ്.
നമ്മുടെ കടലോരങ്ങള്‍ കയ്യടക്കപ്പെട്ടു, സ്വകാര്യവല്‍ക്കരിക്കപ്പെട്ടു. നിരവധി പ്രവര്‍ത്തന പദ്ധതികള്‍ കടലോരത്ത് ആരംഭിച്ചു. തീരം കുറഞ്ഞു. മലിനമായി. ജലം വിഷലിപ്തമായി. ജൈവപ്രകൃതി ആകെ നശിച്ചു. കടല്‍ത്തീരത്തിന്റെ വിസ്തൃതി കുറഞ്ഞു. സാധാരണക്കാരന് നടന്നു കയറാന്‍ വിലക്കുകളായി. ഉഷ്ണമേഖലാ പ്രദേശങ്ങളില്‍ കടലിന്റെ പരിതോവസ്ഥകള്‍ അക്ഷന്ത്യവ്യമായ വിധത്തില്‍ മണ്ണൊലിപ്പ് കാരണം ശുഷ്കമായിക്കൊണ്ടേയിരിക്കുന്നു.
കൊവിഡിന്റെ ദുരന്തസാഹചര്യത്തില്‍ കടലോരത്തുനിന്നും വെളിവായി വന്ന വലിയ വസ്തുത മത്സ്യവിതരണത്തില്‍ ചെറുകിടക്കാരുടെ പുനരാഗമനവും പ്രാദേശിക തലത്തിലുള്ള മത്സ്യത്തിന്റെ ക്രയവിക്രയരീതികളുടെ പ്രയോജനവും പ്രായോഗിതകയുമാണ്. കുത്തക വ്യവസായ സാഹചര്യങ്ങള്‍ മത്സ്യവിതരണത്തിന് ഉതകാതെ വപ്പോള്‍, കച്ചവടക്കാരും ഉപയോക്താക്കളും ഗ്രാമതലത്തിലുള്ള കച്ചവടത്തിലേക്ക് തിരിഞ്ഞത് മടങ്ങിപ്പോക്ക് ആയിരുന്നല്ലോ. ആധുനികതയ്ക്ക് അനുയോജ്യമല്ല എന്ന് വിധിച്ചുതള്ളിയ ആ പഴയ പ്രയോഗത്തിലേക്ക് - കൂടുതല്‍ ബന്ധുതകള്‍ അംഗീകരിച്ചും സ്ത്രീ-പുരുഷ തുല്യതകള്‍ ഉള്‍ച്ചേര്‍ത്തും ഉള്ള പ്രയോഗങ്ങള്‍ - ജനങ്ങള്‍ക്ക് രക്ഷയായി വന്നു.
ഈ വക കടല്മൂല്യങ്ങള് പ്രോത്സാഹിപ്പിക്കപ്പെടണം. നിലനിര്‍ത്തണം. സാമാന്യ ജനത്തിന്റെ പ്രയത്ന പ്രവര്‍ത്തനങ്ങള്‍ അംഗീകരിക്കപ്പെടണം. കടലും കടല്‍സമ്പത്തും സംരക്ഷിക്കാനും നിലനിര്‍ത്താനും ഒരുവഴിക്ക് ശ്രമിയ്ക്കുകയും മറുവഴിക്ക് കടല്മൂല്യങ്ങള് കൂട്ടിത്തന്ന തൊഴിലാളികളെ പാപ്പരീകരിയ്ക്കുകയും ചെയ്യുന്ന നടപടിക്ക് എന്തു ന്യായം. മാനവികതയെ ആകെ എല്ലാ വഴിക്കും ദരിദ്രമാക്കുന്ന ഈ വിധപ്രക്രിയയ്ക്ക് കൂട്ടുനില്‍ക്കണമോ.
കടലനുകൂലികളായ, കടലിന്റെ മൂല്യങ്ങളില്‍ താല്‍പ്പര്യമുള്ളവരൊക്കെ അവരുടെ കണ്ണും കാതും കരളും തുറന്നുവയ്ക്കേണ്ടത് സമഗ്രമായ ബന്ധുതകളുടെ ചരടുകള്‍ എല്ലാം കൂട്ടിപ്പിടിച്ച് കടല്ബന്ധുതയെ ആഴപ്പെടുത്തുകയും ഭാവിയുടെ സുരക്ഷിതത്തിന്റെ വിധായകരും കൂട്ടുത്തരവാദികളും ആകുവാന്‍ നമ്മള് വിളിയ്ക്കപ്പെട്ടിരിക്കുന്നു എന്ന് ഓര്‍ക്കുക.

പ്രായോഗികതകള്‍
ഭാവിയുടെ മെച്ചപ്പെട്ട നിര്‍മ്മിതിക്കായുള്ള ശ്രമത്തില്‍ പ്രയോജനകരമായേക്കാവു ചില നിര്‍ദ്ദേശങ്ങള്‍:
(1) കടല്‍ അറിവുകള്‍ വിശാലപ്പെടുത്തുക. കൂടുതല്‍ മാനവീയമാക്കുക.
കഥനങ്ങള്‍ പ്രേരണ പകരുന്നു. രാഷ്ട്രീയ പ്രബോധനം ആവുന്നു. പ്രവര്ത്തിമുഖങ്ങളിലേക്ക് നമ്മളെ എത്തിയ്ക്കുന്നു. കടലറിവുകള്‍ - മനുഷ്യജാതിയുടെ സാമൂഹികവും സാമ്പത്തികവും സാംസ്കാരികവും, വൈജ്ഞാനികവും വൈകാരികവും ആയ ബന്ധുതകളുടെ കഥനങ്ങള്‍ ഏറെയേറെ പങ്കുവയ്ക്കുക. മാനവകുലത്തിനാകെ അനുകൂലമായ കടല്‍ സാഹചര്യങ്ങളുടെ പ്രയത്നരൂപങ്ങളെ പ്രചരിപ്പിക്കുകയും ആഘോഷിക്കുകയും ചെയ്യുക. കടലും മനുഷ്യനും ആയുള്ള കാലത്തെ അതിജീവിക്കുന്ന ബന്ധുതകളുടെ അറിയിക്കലുകള്‍ പ്രപഞ്ചത്തിന്റെ പിടിച്ചുനില്ക്കലിന് ഉതകുന്ന രാഷ്ട്രീയ ബോധസൃഷ്ടിക്ക് കാരണമാകും എന്നുതീര്‍ച്ച. സമുദ്ര വ്യവസ്ഥിതിയുടെ പ്രയോക്താക്കളായിരുന്ന ദ്വീപുരാജ്യങ്ങളിലെ സമത്വചിന്തയും ആവാസവ്യവസ്ഥിതിയുടെ സംരക്ഷണവും അടക്കമുള്ള മൂല്യങ്ങളെ തിരിച്ചുപിടിക്കുകയും സ്പഷ്ടീകരിക്കുകയും ചെയ്യുക.
സമ്പത്ത് ആര്ജ്ജിക്കുവാനുദ്ദേശിച്ച് ഉള്ള സേവന മൂല്യ വ്യവസ്ഥകളെ മാറ്റിമറിച്ച് പ്രകൃതി ജനങ്ങള്‍ക്ക് എത്തിച്ചുകൊടുക്കുന്ന ഉദാരതകളെ അച്ചാണിയാക്കിയുള്ള ചിന്താഗതികള്‍ക്ക് പ്രചാരം ഉണ്ടാവണം. സുസ്ഥിര വികസന ലക്ഷ്യത്തി( SDG14)ന്റെ കാഴ്ചപ്പാടുകള്‍ക്കും അപ്പുറം കടലിന്റെ കരുതലുകളെ വളര്‍ത്തിയെടുക്കാനുള്ള ശ്രമങ്ങള്‍ ഉണ്ടാവേണ്ടതുണ്ട്.
ചരിത്രപരവും നരവംശശാസ്ത്രപരവും, സാംസ്കാരികവും, കലാപരവും പൈതൃക-പാരമ്പര്യാധിഷ്ഠിതവും ആയ കടലറിവുകളെ തിരിച്ചറിയാനും പ്രചരിപ്പിക്കാനും പ്രയോഗിക്കാനും ഉതകുന്ന കരുക്കള്‍ നീക്കി വളര്ത്തിയെത്തിക്കുവാന് പരിശ്രമിക്കേണ്ടിയിരിയ്ക്കുന്നു.
2) കൂടുതല്‍ പ്രതലങ്ങളിലേയ്ക്ക് കടലറിവുകളും ഉള്‍ക്കാഴ്ചകളും എത്തിക്കുക
കൊവിഡ് 19 നല്കിയ വലിയൊരു തിരിച്ചറിവുണ്ട്. കഴിഞ്ഞ 40 വര്‍ഷങ്ങളിലൂടെ അന്താരാഷ്ട്രതലത്തില്‍ വിപുലീകരിച്ചെടുത്ത ആഗോളവല്ക്കരണവും ഉദാരവല്ക്കരണവും ലോകത്തെ കൊണ്ടെത്തിച്ച കുഴിയുടെ ആഴം സ്പഷ്ടമാക്കപ്പെട്ടു. ലോകത്താകമാനം അനുഭവപ്പെടുന്ന ധനിക-ദരിദ്ര ഗര്‍ത്തവും കാലാവസ്ഥാ വ്യതിയാനത്തിന്റെ പശ്ചാത്തലത്തില്‍ ഉള്ള നടപടികളുടെ അപര്യാപ്തതകളും അവ കൊണ്ടെത്തിച്ചിരിക്കുന്ന പ്രതിസന്ധികളും തിരിച്ചറിയേണ്ടതുണ്ട്. ഇവയുടെ പശ്ചാത്തലത്തില്‍ സാമൂഹികസാമ്പത്തികതല പുനഃസൃഷ്ടിയ്ക്കായുള്ള ആഹ്വാനങ്ങള്‍ക്ക് ചെവികൊടുക്കേണ്ടതുണ്ട്. കടലിനെ കേന്ദ്രീകരിച്ചുള്ള സാമ്പത്തിക ചര്ച്ചകളിലൊക്കെത്തന്നെ കടലിന്റെ നീതിക്രമങ്ങളെ മുഖവിലയ്ക്കെടുക്കണം. വളര്‍ച്ചയുടെ പേരിലുള്ള വിനാശക്കുതിപ്പുകള്ക്ക് കടിഞ്ഞാണിടണം. കടലോരത്ത് കഴിയുന്നവരും കടലുകൊണ്ട് ജീവിക്കുന്നവരുമായ ജനങ്ങളുടെ വിയോജനക്കുറിപ്പുകള്ക്കും എതിര്‍പ്പുകള്‍ക്കും അര്‍ഹമായ വില കൊടുക്കണം. അതുവഴി, കാര്‍ഷിക വിപ്ലവത്തിലും വ്യവസായവിപ്ലവത്തിലും ഒക്കെ കടന്നു കൂടിയ വിനാശകരമായ ധ്രൂവീകരണവും അപമാനവീകരണവും ആവര്‍ത്തിക്കാതിരിക്കാന്‍ സാധിച്ചു എന്നുവരാം.
ചെറുകിട മത്സ്യബന്ധന രീതികളേയും തൊഴിലാളികളേയും പ്രോത്സാഹിപ്പിക്കുക അത്യാവശ്യമാണ്. ലോകത്താകമാനം ഇക്കൂ'രുടെ കടലോരപൗരത്വം ആണ് ഏറ്റവും കൂടുതലായുള്ളത്. കടലിന്റെ ഉത്തരവാദിത്വമുള്ള കാര്യസ്ഥരാണ് അവര്‍ എതുകൊണ്ട് അവരുടെ സ്വാതന്ത്ര്യവും അവകാശങ്ങളും, സംരക്ഷിച്ചുകൊണ്ടുള്ള എഫ് എ ഒ/ യു എന്‍ (FAO/UN)ചാര്‍ട്ടറുകളുടെ നിര്‍ദ്ദേശങ്ങള്‍ പരമാവധി സംരക്ഷിച്ചു നിലനിര്‍ത്താനുള്ള ശ്രമങ്ങളില്‍ ഏര്‍പ്പെടേണ്ടത് അനിവാര്യമാണ്.
തുറമുഖങ്ങള്‍ കേന്ദ്രീകരിച്ചുള്ള നഗരങ്ങള്‍ക്കും പട്ടണങ്ങള്‍ക്കും മതിയായ നിയന്ത്രണങ്ങളുണ്ടാവണം. തദ്ദേശീയജനതയുടെ സഹകരണത്തോടെയുള്ള പ്രവര്‍ത്തനപദ്ധതികള്‍ക്ക് രൂപം കൊടുക്കണം. കാലാവസ്ഥാ വ്യതിയാന സാഹചര്യങ്ങളെ നിയന്ത്രിക്കണം. ടൂറിസ വികസനം അപകടകരമല്ലാത്ത രീതിയില്‍ ക്രമപ്പെടുത്തുകയും വേണം.
3. പങ്കാളിത്തം ഉറപ്പാക്കുക. കടല്ബന്ധുതകളെ ഉള്‍ച്ചേര്‍ത്ത് നയങ്ങളും പദ്ധതികളും ഉറപ്പാക്കുക.
വ്യക്തിഗതവും ദേശീയവും ആയ പ്രവര്‍ത്തനപദ്ധതികള്‍ എന്നല്ലാതെ സഹകരണപ്രസ്ഥാനങ്ങള്‍ക്ക് മുന്‍തൂക്കം കൊടുത്തുള്ള പ്രവര്‍ത്തന പദ്ധതികളുടെ ആവിഷ്കാരത്തിന് ഊന്നല്‍ കൊടുക്കുക. ധനാര്‍ജ്ജനം ലക്ഷ്യമാക്കുന്ന ചൂഷണാധിഷ്ഠിത പദ്ധതികള്‍ മാറ്റിവച്ച് കടലിനോട് ബന്ധുതാപരമായ സമീപനം സ്വീകരിക്കുക. കാലാതീതമായ ചരിത്രബന്ധുതകളെ നിലനിര്‍ത്തിപ്പോരുന്ന ഒരു ജനതയുടെ കൃത്യതകളെ മാനിച്ച് അവരുടെ അവകാശങ്ങളേയും ചുമതലകളേയും കൃത്യതപ്പെടുത്തി സംരക്ഷിക്കേണ്ടതും വിസിപ്പിക്കേണ്ടതുമുണ്ട്. അവരുടെ പങ്കാളിത്തം കൃത്യമാക്കുക ഭരണക്രമങ്ങളില്‍ തദ്ദേശീയരെ ഉള്‍പ്പെടുത്തിയിട്ടാണ്. സജീവതയുള്ള പക്വതയുള്ള ഒരു സമൂഹത്തിന്റെ സൃഷ്ടിയിലൂടെ മാത്രമേ ജനായത്തം ഫലപ്രദമാകുകയുള്ളൂ.
പരിജ്ഞാനം നല്‍കുന്നതിനും പ്രചോദനം പകരുന്നതിനുമുള്ള സങ്കേതങ്ങളില്‍ ദീര്‍ഘകാല പൊതുനിക്ഷേപങ്ങള്‍ നടത്തേണ്ടതുണ്ട്. പ്രത്യേകിച്ചും അവ സമൂഹത്തിന്റെ മുന്‍കാല അനുഭവങ്ങളുടെ ഓര്മ്മപ്പെടുത്തലാവുന്നിടത്ത്. നിരവധി സംഭവങ്ങള്‍ ആ വഴിക്കുണ്ടല്ലോ. പ്രകൃതിദുരന്തങ്ങള്‍, വാതക ദുരന്തങ്ങള്‍, വികസനദുരന്തങ്ങള്‍ തുടങ്ങി എത്രയെങ്കിലും. അവയൊക്കെ ഓര്മ്മക്കുറിപ്പാവും പുതുതലമുറകള്‍ക്ക് ചരിത്രക്കുറിപ്പാവും. ഭാവിതലമുറകള്‍ക്ക് പുറം താല്‍പ്പര്യക്കാരുടെ ഇടപെടലുകളെക്കുറിച്ച് താക്കീതും ആവും.

പൊതുതാല്‍പ്പര്യ പരാതികള്‍ കൈകാര്യം ചെയ്യുന്ന നൈയാമിക സംവിധാനങ്ങള്‍ കടലോരവാസികള്ക്കാായി ക്രമീകരിക്കുക എന്നത് നല്ല നടപടി ആയിരിക്കും. കോര്‍പ്പറേറ്റ് സംവിധാനങ്ങള്‍ കടലോരവാസികളുടെ സമാന മേഖലകളില്‍ അതിക്രമിച്ചു കയറുന്ന നേരങ്ങളില്‍ ഈ സംവിധാനങ്ങള്‍ പ്രയോജനപ്പെടുമെന്നത് തര്‍ക്കമറ്റ കാര്യമാണ്. ഈ വക സംവിധാനങ്ങള്‍ സാധാരണക്കാരായ തൊഴിലാളികള്‍ക്ക് അനുകൂലവും തൊഴിലിടങ്ങള്‍ക്ക് മതിയായ സംരക്ഷണം നല്‍കുതിന് പ്രാപ്തമായതും ആയിരിക്കണം എുമാത്രം.
കൊവിഡ്-19 നു ശേഷം നടത്തുന്ന നിക്ഷേപങ്ങള്‍ സാമൂഹിക പ്രതിജ്ഞാബദ്ധതയും സുസ്ഥിരതയും ഉറപ്പാക്കുന്ന തരത്തിലായിരിയ്ക്കണം പ്രകൃതിയനുകൂലമായ സമ്പദ് വ്യവസ്ഥയും ഭക്ഷ്യോല്പ്പാദനക്രമീകരണവും ലക്ഷ്യം വച്ചായിരിയ്ക്കണം. സഞ്ചാരക്രമീകരണങ്ങള്, വിനോദസഞ്ചാരപദ്ധതികള്‍, മത്സ്യബന്ധനരീതികള്‍ തുടങ്ങി എല്ലാത്തിലും കടലോര വാഴ്ചക്രമങ്ങളുടെ മുന്‍കാല പ്രാബല്യങ്ങള്ക്കു മുന്‍തൂക്കം കൊടുക്കേണ്ടതുണ്ട്.
തദ്ദേശീയ ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ കാലയളവിലാണ് നമ്മള് ഇന്ന് ജീവിക്കുന്നത്. കടല്‍നിയമങ്ങളുടെ ഏകോപിത സംവിധാനങ്ങളെ നമ്മള് താല്‍പ്പര്യപ്പെടുത്തുന്നത് ഇതേ പശ്ചാത്തലത്തിലമാണ്. പരമാവധി വൈവിധ്യവല്‍ക്കരണം ലക്ഷ്യം വയ്ക്കേണ്ടതുണ്ട്. കടല്‍ നടത്തിപ്പിന്റെ പുതിയ ക്രമീകരണങ്ങള്‍ പ്രാദേശികവും ദേശീയവും ആയ താല്‍പ്പര്യങ്ങളെ മുന്‍ഗണനാക്രമത്തില്‍ സമീകരിക്കണം. മൊത്തം ജനതയുടെ നന്മലക്ഷ്യമാക്കി ക്രമികരിയ്ക്കുകയം വേണം.
2021-2030 കടലിനെ സംബന്ധിച്ച് പുതിയ ദശകമാണ്. കടലിന്റെ സുസ്ഥിര വികസനം ലക്ഷ്യമാക്കുന്ന ഒരു ദശകം. അത് സാധിതമായി വരണമെങ്കില്‍ നിശ്ചയ ദാര്‍ഢ്യമുള്ള സാമൂഹിക-രാഷ്ട്രീയ നേതൃത്വങ്ങള്‍ കൂടിയേതീരൂ. സമഗ്രവും സര്‍വസ്പര്‍ശിയുമായ കടല്ബന്ധുതയുടെ അടിസ്ഥാനത്തില്‍ ഉള്ള സാമൂഹിക-രാഷ്ട്രീയ രൂപാന്തരങ്ങള്‍ക്ക് അസാമാന്യമായ ഭാവനാത്മകതയോടെ സങ്കല്‍പ്പങ്ങള്‍ നെയ്ത് എടുക്കേണ്ടതുണ്ട്.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!