ക്ലബ്ബ് നായകൻ കൂടിയായ റാമോസുമായുള്ള കരാർ പുതുക്കുന്ന കാര്യത്തിൽ റയൽ മാഡ്രിഡ് തീരുമാനിച്ചിട്ടില്ല. സ്പാനിഷ് ക്ലബ്ബിൽ നിന്ന് പുതിയ ഓഫർ ഒന്നും ലഭിച്ചില്ലെങ്കിൽ വരുന്ന സമ്മർ ട്രാൻസ്ഫറിൽ റാമോസ് ഫ്രീ ഏജന്റാകും. ഇതോടെ വലിയ ചെലവില്ലാതെ റാമോസിന്റെ അനുഭവസമ്പത്തിനെ ഇംഗ്ലണ്ടിൽ എത്തിക്കാം. മുപ്പത്തിനാലുകാരനായ റാമോസിനെ രണ്ടുകൊല്ലത്തേക്ക് സൈൻ ചെയ്യാമെന്നാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് കണക്കുകൂട്ടുന്നത്.