സച്ചിനേക്കാൾ കേമൻ രോഹിത് തന്നെ; 90 കളിൽ തട്ടിമുട്ടി നിൽക്കുന്ന രോഹിതിനെ നിങ്ങൾക്ക് കാണാനേ കഴിയില്ല!
ഒരിക്കലും 90കളില്‍ എത്തിനിൽക്കുമ്പോൾ തട്ടിമുട്ടി നിൽക്കുന്ന രോഹിത് ശർമയെ നിങ്ങൾക്ക് കാണാനേ കഴിയില്ല. ഈ മികവ് തന്നെയാണ് രോഹിത്തിനെ അപകടകാരിയായ ഓപ്പണറാക്കി മാറ്റുന്നത്. ഡൂൾ പറയുന്നു.
ഏകദിന ക്രിക്കറ്റില്‍ ഇന്ത്യയുടെ ഓപ്പണര്‍മാരെ പരിഗണിക്കുകയാണെങ്കില്‍ സച്ചിനേക്കാള്‍ കേമന്‍ നിലവിലെ താരവും വൈസ് ക്യാപ്റ്റനുമായ രോഹിത് ശര്‍മയാണെന്ന വാദവുമായി മുൻ ന്യൂസിലാൻഡ് ബോളറും കമന്റേറ്ററുമായ സൈമൺ ഡൂൾ രംഗത്ത്. ഇരുവരുടെയും കണക്കുകള്‍ നിരത്തിയാണ് അദ്ദേഹം ഇക്കാര്യം സമര്‍ഥിക്കുന്നത്.
നേരത്തെ എല്ലാ കാലത്തേയും മികച്ച ഏകദിന ഇലവനെ തിരഞ്ഞെടുക്കുകയാണെങ്കില്‍ രോഹിത് ശര്‍മയ്ക്കായിരിക്കും താന്‍ ഒന്നാം സ്ഥാനം നല്കുകയെന്നു ഡൂള്‍ പറഞ്ഞിരുന്നു. അസാധാരണ താരമെന്നാണ് രോഹിത്തിനെ ഡൂള്‍ വിശേഷിപ്പിക്കുന്നത്.
ഇന്നിങ്സിലുടനീളം ഒരേ പോലെ കളിക്കാന്‍ ശേഷിയുള്ള ബാറ്റ്സ്മാനാണ് രോഹിത്തെന്നും സച്ചിനടക്കമുള്ള പലര്‍ക്കും ഈ കഴിവില്ലെന്നും ഡൂള്‍ ചൂണ്ടിക്കാട്ടുന്നു. സ്ട്രൈക്ക് റേറ്റ് ഉയര്‍ത്തിക്കൊണ്ടു വരാന്‍ പ്രത്യേക കഴിവ് രോഹിത്തിനുണ്ട്. 60, 70,80 എന്നിങ്ങനെ റൺസുള്ളപ്പോഴൊക്കെ അത് ഉയര്‍ന്നു കൊണ്ടിരിക്കും. ഒരിക്കലും 90കളില്‍ എത്തിനിൽക്കുമ്പോൾ തട്ടിമുട്ടി നിൽക്കുന്ന രോഹിത് ശർമയെ നിങ്ങൾക്ക് കാണാനേ കഴിയില്ല. ഈ മികവ് തന്നെയാണ് രോഹിത്തിനെ അപകടകാരിയായ ഓപ്പണറാക്കി മാറ്റുന്നത്. ഡൂൾ പറയുന്നു.
രോഹിത്തിന് 49 ശരാശരിയും 88 സ്ട്രൈക്ക് റേറ്റും ഏകദിനത്തില്‍ ഉണ്ട്. മറുഭാഗത്ത് സച്ചിന്റെ ശരാശരി 44ഉം സ്ട്രൈക്ക് റേറ്റ് 86ഉം ആണ്. നമ്പറുകള്‍ നോക്കൂമ്പോള്‍ രോഹിത്ത് തന്നെയാണ് മുന്നില്‍. സച്ചിനേക്കാള്‍ മികച്ച റെക്കോര്‍ഡാണ് അദ്ദേഹത്തിനുള്ളത്. അതുകൊണ്ടാണ് ഏകദിന ഇലവനെ തിരഞ്ഞെടുത്തപ്പോള്‍ ആദ്യം രോഹിത്തിനെ തന്നെ താന്‍ പരിഗണിച്ചത്. കാരണം എല്ലായ്പ്പോഴും നമ്പര്‍ വണ്‍ താരത്തിനാണ് പ്രഥമ പരിഗണന നല്‍കേണ്ടത്. ഡൂൾ പറയുന്നു.
ഏകദിന കരിയറില്‍ നിരവധി തവണയാണ് സച്ചിന് 90നും സെഞ്ച്വറിക്കുമിടയില് പുറത്തായിട്ടുള്ളത്. ഇവ പലപ്പോഴും ചർച്ചയായിട്ടുമുണ്ട്. 2007ല്‍ മാത്രം ഏഴു തവണ അദ്ദേഹം 90 കളില്‍ ക്രീസ് വിട്ടിട്ടുണ്ട്. മൂന്നു തവണ 99 റണ്‍സില്‍ വച്ചും മാസ്റ്റര്‍ ബ്ലാസ്റ്റര്‍ പുറത്തായിട്ടുണ്ട്.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!