തുടർച്ചായി രണ്ടാമതും സെഞ്ച്വറി നേടിയതിനു ശേഷം സ്മിത്ത് പറയുന്നു; ഈ മത്സരത്തിൽ കളിക്കാനാവുമെന്ന് കരുതിയിരുന്നില്ല!
ആദ്യമത്സരത്തിൽ 65 പന്തുകളിലായിരുന്നു സ്മിത്തിന്റെ സെഞ്ച്വറി. ഐ പി എല്ലിലെ മോശം ഫോമിനോട് വിട പറഞ്ഞ് സ്മിത്ത് വീണ്ടും റൺസുകളുടെ നടുവിലെത്തിയത് തീർച്ചയായും വരാനിരിക്കുന്ന ടെസ്റ്റ് പരമ്പരയിലാവും ഇന്ത്യയെ കൂടുതലായി ബാധിക്കുക.
ഓസീസിനായി ഇന്ത്യയ്ക്ക് എതിരെയുള്ള രണ്ട് ഏകദിനങ്ങളിലും തകർപ്പൻ സെഞ്ച്വറിയുമായി മുന്നിൽ നിന്ന് നയിച്ചത് സ്റ്റാർ ബാറ്റ്സ്മാനായ സ്റ്റീവ് സ്മിത്താണ്. എങ്കിലും രണ്ടാം ഏകദിനത്തിൽ ഇറങ്ങുന്നതിനു മുമ്പ് തനിക്ക് നേരിടേണ്ടിവന്ന തലകറക്കത്തെക്കുറിച്ചും മത്സരത്തിൽ പങ്കെടുക്കാനാവുമോ എന്ന അനിശ്ചിതത്വത്തെക്കുറിച്ചും മനസ് തുറന്ന് രംഗത്തെത്തിയിരിക്കുകയാണ് സ്റ്റീവ് സ്മിത്ത്.
ഇന്ത്യയ്ക്കെതിരായ സീരീസ് വിജയത്തിൽ സ്മിത്തിന്റെ സെഞ്ച്വറികളാണ് ഓസീസിന് മേൽക്കൈ സമ്മാനിച്ചത്. 62 പന്തിലായിരുന്നു തുടർച്ചയായ രണ്ടാം മത്സരത്തിലും സ്മിത്തിന്റെ തകർപ്പൻ സെഞ്ച്വറി.
ഈ മത്സരത്തിൽ ശരിക്കും എനിക്ക് കളിക്കാനാവുമോ എന്ന് വരെ ഉറപ്പുണ്ടായിരുന്നില്ല. മത്സരം തുടങ്ങുന്ന ദിവസം രാവിലെ മുതൽ എനിക്ക് കടുത്ത തലകറക്കമുണ്ടായിരുന്നു. മത്സരത്തിന്റെ മാൻ ഓഫ് ദി മാച്ചായ സ്മിത്ത് മത്സരശേഷം വെളിപ്പെടുത്തി.
ടീം ഡോക്ടർ ലെയ്ഗ് ഗോൾഡിങ്ങിന്റെ സേവനമാണ് തല കറക്കം മാറാൻ സഹായിച്ചത്. ഏതായാലും ആ ചികിത്സയ്ക്ക് ഫലമുണ്ടായി. ക്രീസിലെത്തി ടീമിനെ വിജയിപ്പിക്കാൻ ഉതകുന്ന ഒരു ഇന്നിങ്സ് കളിക്കാൻ കഴിഞ്ഞു. മത്സരശേഷം സ്മിത്ത് പറയുന്നു.
ആദ്യമത്സരത്തിൽ 65 പന്തുകളിലായിരുന്നു സ്മിത്തിന്റെ സെഞ്ച്വറി. ഐ പി എല്ലിലെ മോശം ഫോമിനോട് വിട പറഞ്ഞ് സ്മിത്ത് വീണ്ടും റൺസുകളുടെ നടുവിലെത്തിയത് തീർച്ചയായും വരാനിരിക്കുന്ന ടെസ്റ്റ് പരമ്പരയിലാവും ഇന്ത്യയെ കൂടുതലായി ബാധിക്കുക.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!