ഇതിലും ഭേദം ഷാ ആയിരുന്നുവെന്ന് ട്രോളുകൾ; ലോക ഒന്നാംനമ്പറുകാരൻ സ്മിത്തിനെ വീണ്ടും കുരുക്കി അശ്വിൻ
എട്ട് പന്തുകള്‍ നേരിട്ടെങ്കിലും അക്കൗണ്ട് തുറക്കാനാവാതെ ആര് അശ്വിന്റെ പന്തില്‍ ചേതേശ്വര്‍ പുജാരയ്ക്ക് ക്യാച്ച് നല്‍കിയാണ് സ്മിത്ത് മടങ്ങിയത്.
ഇതിലും നന്നായി പൃഥ്വി ഷാ ബാറ്റ് ചെയ്തിരുന്നുവല്ലോ എന്നാണ് ആരാധകരുടെ ട്രോൾ. മൂന്ന് ഇന്നിങ്സുകളിൽ നിന്ന് രണ്ട് റൺസ് മാത്രമെടുക്കാൻ സാധിച്ച ലോകഒന്നാം നമ്പറുകാരൻ സ്റ്റീവ് സ്മിത്താണ് ട്രോളർമാരുടെ പ്രധാന ഇര ഇപ്പോൾ. ഇന്ത്യക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഓസീസ് സ്റ്റാര്‍ ബാറ്റ്സ്മാന് സ്റ്റീവ് സ്മിത്ത് പൂജ്യത്തിന് ആണ് പുറത്തായത്. എട്ട് പന്തുകള്‍ നേരിട്ടെങ്കിലും അക്കൗണ്ട് തുറക്കാനാവാതെ ആര് അശ്വിന്റെ പന്തില്‍ ചേതേശ്വര്‍ പുജാരയ്ക്ക് ക്യാച്ച് നല്‍കിയാണ് സ്മിത്ത് മടങ്ങിയത്.
ചരിത്രത്തിലാദ്യമായാണ് സ്മിത്ത് ഇന്ത്യക്കെതിരേ ടെസ്റ്റില്‍ പൂജ്യത്തിന് പുറത്താവുന്നത്. നേരത്തെ ഒന്നാം ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സില്‍ 1 റണ്‍സ് മാത്രമാണ് സ്മിത്ത് നേടിയത്. അശ്വിന് തന്നെയായിരുന്നു സ്മിത്തിനെ പുറത്താക്കിയത്. അവസാന 51 ഇന്നിങ്സിലെ സ്മിത്തിന്റെ ഏറ്റവും മോശം പ്രകടനമാണിത്.
ഇന്ത്യക്കെതിരേ മികച്ച ബാറ്റിങ് റെക്കോഡ് ഉള്ള താരമാണ് സ്മിത്ത്. 10 മത്സരത്തില്‍ നിന്ന് 84.05 ശരാശരിയില്‍ 1429 റണ്‍സാണ് സ്മിത്ത് നേടിയത്. ഇതിൽ 10 സെഞ്ച്വറിയും ഉള്‍പ്പെടും. ഇന്ത്യക്കെതിരായ ഇക്കഴിഞ്ഞ ഏകദിന പരമ്പരയില്‍ തുടര്‍ച്ചയായി രണ്ട് സെഞ്ച്വറി നേടി സ്മിത്ത് ഞെട്ടിച്ചുവെങ്കിലും പിന്നീട് അതേ മികവ് ടെസ്റ്റില്‍ കാണിക്കാന്‍ സാധിക്കുന്നില്ല.
അഡലെയ്ഡിൽ ഇന്ത്യൻ ബോളർമാർക്കെതിരെ തകർന്നടിഞ്ഞ ഓസീസിന് ആദ്യ ഇന്നിങ്സിൽ 195 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!
Related Stories
ബ്രാഡ്മാന്റെ ബാറ്റിങ് കണ്ടിട്ടില്ല, സ്മിത്തിന്റെ കളി ആസ്വദിക്കുന്നു
ആ കട്ടിൽ കണ്ട് ആരും പനിക്കേണ്ട; പെയ്നിനെ മാറ്റാൻ ഉദ്ദേശമില്ലെന്ന് ലാംഗർ
രാഹുലാണ് കേമൻ, കളിക്കാൻ ഇഷ്ടമുള്ള ടി20 ലീഗ് ഐ പി എല്ലും; സ്മിത്തിന്റെ ഇഷ്ടങ്ങൾ
ഏകദിനത്തിൽ കോഹ്ലി പ്രതിഭാസമായിരിക്കാം, എന്നാൽ ടെസ്റ്റിൽ എല്ലാ കണ്ടീഷനിലും റണ്ണടിച്ച് കൂട്ടുന്ന സ്മിത്താണ് കേമൻ