ആദ്യം ഗവർ, ഇപ്പോൾ സ്മിത്ത്; ക്രിക്കറ്റിനെ പഴയ പ്രതാപത്തിലെത്തിക്കാൻ ദാദയ്ക്കേ കഴിയൂ, ICC യുടെ തലപ്പത്ത് വരണം
ഐസിസിയുടെ പുതിയ ചെയര്‍മാനായി ദാദ വരുന്നതാണ് ഏറ്റവും ഉചിതം. കൊവിഡ്-19 മഹാമാരിയെത്തുടര്‍ന്നു പ്രതിസന്ധിയിലായ ക്രിക്കറ്റിനെ പഴയ പ്രതാപത്തിലേക്കു തിരികെ കൊണ്ടുവരാന്‍ ദാദയ്ക്കു സാധിക്കും. സ്മിത്ത് പറയുന്നു.
സൗരവ് ഗാംഗുലിയുടെ നേതൃത്വത്തെ വാനോളം പുകഴ്ത്തി സൗത്താഫ്രിക്കൻ മുൻ നായകനും ഇപ്പോൾ അവരുടെ ക്രിക്കറ്റ് ഡയറക്ടറുമായ ഗ്രെയിം സ്മിത്ത് രംഗത്ത്. ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ അമരത്തേക്കു വരണമെന്നാണ് സ്മിത്തിന്റെ അഭിപ്രായം.
ഐസിസിയുടെ പുതിയ ചെയര്‍മാനായി ദാദ വരുന്നതാണ് ഏറ്റവും ഉചിതം. കൊവിഡ്-19 മഹാമാരിയെത്തുടര്‍ന്നു പ്രതിസന്ധിയിലായ ക്രിക്കറ്റിനെ പഴയ പ്രതാപത്തിലേക്കു തിരികെ കൊണ്ടുവരാന്‍ ദാദയ്ക്കു സാധിക്കും. സ്മിത്ത് പറയുന്നു. ഐസിസിയുടെ തലപ്പത്ത് ഏറ്റവും ഉചിതനായ വ്യക്തി തന്നെ വരേണ്ടത് വളരെ പ്രധാനമാണ്. ആധുനിക ക്രിക്കറ്റിനെക്കുറിച്ചു നല്ല ബോധ്യമുള്ള, അതോടൊപ്പം നേതൃപാടവവുമുള്ള ഒരാള്‍ തന്നെ ഐസിസിയുടെ തലപ്പത്ത് വരണം. ഗാംഗുലിയെപ്പോലൊരു ക്രിക്കറ്റര്‍ ഐസിസി പ്രസിഡന്റിന്റെ റോളിലേക്കു വരുന്നത് വളരെ നന്നായിരിക്കും. ക്രിക്കറ്റെന്ന ഗെയിമിനും ഇത് ഏറെ ഗുണം ചെയ്യും.
നേരത്തെ ഇംഗ്ലണ്ടിന്റെ മുന്‍ താരം ഡേവിഡ് ഗവറും ഗാംഗുലി ഐസിസി ഭരണരംഗത്തേക്കു വരണമെന്ന് ആവശ്യപ്പെട്ട് രംഗത്ത് വന്നിരുന്നു. വളരെ നല്ല വ്യക്തിത്വത്തിന് അവകാശിയാണ് ഗാംഗുലി. മാത്രമല്ല നയതന്ത്രപരമായ കഴിവും അദ്ദേഹത്തിനുണ്ടെന്നായിരുന്നു ഗവറിന്റെ അഭിപ്രായം.
നിലവില്‍ ഇന്ത്യയുടെ തന്നെ ശശാങ്ക് മനോഹറാണ് ഐസിസി ചെയര്മാന്. ഈ മാസം അവസാനത്തോടെ അദ്ദേഹത്തിന്റെ കരാര്‍ അവസാനിക്കും.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!