സാമൂഹിക അകലം, കൗമാരക്കാരുടെ മാനസികാരോഗ്യത്തെ ബാധിച്ചേക്കാമെന്ന് വിദഗ്ധർ
സാമൂഹിക അകലം പാലിക്കൽ തൽക്കാലത്തേക്ക് ആണെങ്കിലും യുവതലമുറയിൽപ്പെട്ട വ്യക്തിയെ സംബന്ധിച്ചടത്തോളം അവരുടെ ജീവിതത്തിലെ വലിയൊരു ഭാഗമാണെന്ന് ലേഖകരിലൊരാളായ സാറാ ജെയ്ൻ ബ്ലാക്ക് മോർ പറയുന്നു.
കൊറോണ വൈറസ് മൂലമുള്ള കൊവിഡ് 19 മഹാമാരി പടരുന്നത് തടയാനുള്ള സാമൂഹിക അകലം പാലിക്കൽ കൗമാരക്കാരിൽ മാനസിക പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്ന് പഠനം. മുഖത്തോട് മുഖം കാണുന്നതും ഇടപെടുന്നതും കുറയുന്നത് കൗമരാക്കാരുടെ മാനസിക ആരോഗ്യത്തിനും വളർച്ചയ്ക്കും ദോഷകരമാകുമെന്ന് ഗവേഷകർ അഭിപ്രായപ്പെടുന്നു. സാമൂഹിക അകലം പാലിക്കുന്നത് തുടരുന്ന സാഹചര്യത്തിൽ സർക്കാരുകൾ ഈ വിഷയം നിരീക്ഷിച്ച് തീരുമാനമെടുക്കണമെന്ന് ഗവേഷകർ എഴുതിയ ലേഖനത്തിൽ ചൂണ്ടിക്കാണിക്കുന്നു
ലാൻസെറ്റ് ചൈൽഡ് ആൻഡ് അഡോളസെന്റ് ജേണലിൽ എഴുതിയ ലേഖനത്തിലാണ് ഗവേഷകർ ഇക്കാര്യം പറയുന്നത് . 10 നും 24 നും ഇടയിലുള്ള പ്രായത്തിൽ തങ്ങളുടെ അതേ പ്രായക്കാരുമായുള്ള ഇടപെടൽ അവരുടെ തലച്ചോറിന്റെ വികാസത്തിനും സ്വയം കണ്ടെത്തിലിനുമൊക്കെയുള്ള പ്രധാന കാര്യമാണെന്ന് ലേഖകർ പറയുന്നു. ഈ പ്രായത്തിൽ സാമൂഹിക സമ്പർക്കം കുറയുന്നത് ഭാവിയിൽ ദോഷം ചെയ്യുമെന്ന് മുൻകാല പഠനങ്ങൾ പറയുന്നുണ്ടെന്നും അവർ ചൂണ്ടിക്കാണിക്കുന്നുവെന്നും ബ്ലൂംബർഗ് റിപ്പോർട്ട് ചെയ്യുന്നു.
ലോകമൊട്ടാകെ കോടിക്കണക്കിന് മനുഷ്യരാണ് കൊറോണ വൈറസ് വ്യാപിക്കുന്നതിന് തടയുന്നതിന് ലോകമൊട്ടാകെ മനുഷ്യർ സ്വയം മറ്റുള്ളവരിൽ നിന്നും അകലം പാലിച്ചത്. ലോകമൊട്ടാകെ നാല് ലക്ഷത്തിലേറെ പേർ കൊവിഡ് 19 മൂലം മരണമടഞ്ഞു കഴിഞ്ഞു. ലോക്ക് ഡൗണിലൂടെ ആരോഗ്യ രംഗത്തെ ആഘാതത്തെ കുറയ്ക്കാൻ സർക്കാരുകൾ ശ്രമിക്കുന്നു.
ശാരീരിക അകലം പാലിക്കൽ നടപടികൾ താൽക്കാലികമാ ണെങ്കിലും, നിരവധി മാസങ്ങൾ എന്നത് യുവതലമുറയിൽപ്പെട്ട ഒരു വ്യക്തിയുടെ ജീവിതത്തിന്റെ വലിയൊരു ഭാഗമാണെന്ന് ഗവേഷക സംഘത്തിൽ ഉൾപ്പെട്ട കേംബ്രിഡ്ജ് സർവകലാശാലയുടെ മനഃശാസ്ത്ര വകുപ്പിലെ സാറാ-ജെയ്ൻ ബ്ലാക്ക്മോർ പറഞ്ഞു.
മാതാപിതാക്കൾ, സഹോദരങ്ങൾ, ബന്ധുക്കൾ, വീട്ടിലെ ജോലിക്കാർ എന്നിവരുടമായി നല്ല ബന്ധമുള്ള ഒരു കുടുംബാന്തരീക്ഷത്തിൽ ജീവിക്കുന്ന ചെറുപ്പക്കാരെ ഇത് ഇല്ലായെന്ന് പറയാവുന്നവിധം നേരിയ തോതിൽ മാത്രമേ ബാധിക്കാനേസാധ്യതയുള്ളൂവെന്ന് സഹഗവേഷകനും മസാച്ചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയെ ലിവിയ ടൊമോവ പറഞ്ഞു.
സാമൂഹിക അകലം പാലിക്കുമ്പോഴുള്ള ഡിജിറ്റലായുള്ള ബന്ധങ്ങൾ ചില ദോഷഫലങ്ങൾ ലഘൂകരിക്കാൻ സഹായിക്കുമോ എന്നതിനെക്കുറിച്ച് കൂടുതൽ ഗവേഷണം ആവശ്യമാണെന്നും അവർ പറയുന്നു.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!
Related Stories
ഞായറാഴ്ച രാത്രി 9ന് 9 മിനുട്ട് വെളിച്ചമണച്ച് ചെറുദീപം തെളിയിക്കുക; പ്രധാനമന്ത്രിയുടെ വീഡിയോ സന്ദേശം
ഈ ചിത്രങ്ങള്‍ നോക്കൂ | സാമൂഹിക അകലം പാലിച്ച് കേന്ദ്രമന്ത്രിസഭാ യോഗം, പ്രതിപക്ഷനേതാവിന്റെ വാര്‍ത്താ സമ്മേളനം
'ലോകത്തിന്റെ ഒരു കോണിലേക്കും ഓടി രക്ഷപ്പെടാനാവില്ല, നമ്മുടെ രക്ഷ വീട് മാത്രം'; രണ്ടാഴ്ച മുൻപെ ഷൂട്ടിങ്ങ് നിർത്തിയെന്ന് മമ്മൂട്ടി
മദ്യത്തിന്റെ ഹോം ഡെലിവറി പരിഗണിക്കൂ എന്ന് സുപ്രീംകോടതി