വംശഹത്യയ്ക്ക് തുല്യം: ചൈനയ്ക്കെതിരെ ഉയിഗര്‍ മുസ്ലിംങ്ങളെ മുന്നില്‍നിര്‍ത്തി യുഎസിന്റെ നീക്കം
ഉയിഗര്‍ മുസ്ലിംങ്ങള്ക്കെതിരെ ചൈന നിര്‍ബന്ധിത വന്ധ്യം കരണവും നിര്‍ബന്ധിത ഗര്‍ഭഛിദ്രവും നടത്തുന്നതായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ ആരോപിച്ചിരുന്നു.
ചൈനയിലെ സിന്‍ജിയാങ് പ്രവിശ്യയില്‍ മുസ്ലിംങ്ങള്ക്കെതിരായ ഭരണകൂടത്തിന്റെ നടപടികള്‍ വംശഹത്യയ്ക്ക് തുല്യമാണെന്ന് അമേരിക്ക. ആഗോള സമൂഹത്തില്‍ ചൈനയ്ക്കെതിരായ നീക്കങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവിന്റെ പ്രഖ്യാപനം.
'അത് വംശഹത്യ അല്ലെങ്കില്‍ അതിനടുത്തുള്ള മറ്റെന്തോ നടക്കുന്നു'-യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് റോബര്‍ട്ട് ഒ ബ്രിയന്‍, ട്രംപ് ഭരണകൂടത്തിന്റെ സമീപനം വ്യക്തമാക്കി. ഹോങ്കോങ് ജനാധിപത്യ പക്ഷോഭത്തിന്റെ പശ്ചാത്തലത്തില്‍ ആസ്പെന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് സംഘടിപ്പിച്ച പരിപാടിയിലാണ് ഒ ബ്രെയിന്റെ പരാമര്‍ശം.

സിന്‍ജിയാങ് പ്രവിശ്യയില്‍ ഉയിഗുറുകള്‍ക്കും മറ്റ് മുസ്ലീം ന്യൂനപക്ഷങ്ങള്‍ക്കും നേരെ ഭരണകൂടത്തിന്റെ അടിച്ചമര്‍ത്തല്‍ നടപടികള്‍ നടക്കുകയാണെന്ന് യുഎസ് ഇതിന് മുമ്പും കുറ്റപ്പെടുത്തിയിരുന്നു. അത്തരം നടപടികളിലേക്ക് കടന്ന ഉദ്യോഗസ്ഥര്ക്കര്ക്കെതിരെ ഉപരോധ നടപടികളും യുഎസ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇതേവരെ ചൈനയുടെ നടപടിയെ വംശഹത്യ എന്ന് യുഎസ് വിമര്‍ശിച്ചിരുന്നില്ല. ഇപ്പോഴും വശംഹത്യ എന്ന് വിളിക്കുന്നില്ലെങ്കിലും അതിന് തുല്യമായ ഒന്നാണെന്ന് സ്ഥാപിക്കാനാണ് യുഎസ് ശ്രമം.
സിന്‍ജിയാങ് പ്രവിശ്യയില്‍ ഒരുലക്ഷത്തിലധകം മുസ്ലിംങ്ങള്‍ തടവിലുണ്ടെന്നാണ് ഐക്യരാഷ്ട്ര സഭയുടെ കണക്ക്. അവിടെയുള്ള മനുഷ്യര്‍ക്ക്, പ്രത്യേകിച്ച് മുസ്ലിം ന്യൂനപക്ഷങ്ങള്‍ക്കെതിരെ വംശഹത്യയ്ക്ക് സമാനമായ കുറ്റകൃത്യങ്ങള്‍ നടക്കുന്നു എന്നാണ് കുറ്റപ്പെടുത്തല്‍.
സിന്ജിയാങില്നിന്നുള്ള മനുഷ്യരുടെ മുടി ഉപയോഗിച്ച് ചൈന നിര്‍മിച്ച ഉപ്തന്നങ്ങള്‍ യുഎസ് കസ്റ്റംസ് പിടിച്ചെടുത്തു എന്നാണ് ഓബ്രിയാന്റെ വാദം.

-ചിത്രം ഗെറ്റി ഇമേജസ്
അക്ഷരാര്‍ത്ഥത്തില്‍ ചൈനക്കാര്‍ ഉയിഗര്‍ മുസ്ലിം സ്ത്രീകളുടെ തല മൊട്ടയടിച്ച് മുടികൊണ്ടുള്ള ഉത്പന്നങ്ങള്‍ നിര്‍മിക്കുകയും യുഎസിലേക്ക് കയറ്റി അയക്കുകയും ചെയ്യുന്നു. -ഒബ്രിയാന് ആരോപിച്ചു.
സിന്‍ജിയാങില്‍ മുടി ഉപയോഗിച്ച് നിര്‍മ്മിച്ച് കയറ്റി അയച്ച വസ്തുക്കല് യുഎസ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍
ജൂണില്‍ പിടിച്ചുവെച്ചിരുന്നു.
ഉയിഗര്‍ മുസ്ലിംങ്ങള്ക്കെതിരെ ചൈന നിര്‍ബന്ധിത വന്ധ്യം കരണവും നിര്‍ബന്ധിത ഗര്‍ഭഛിദ്രവും നടത്തുന്നതായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ ആരോപിച്ചിരുന്നു.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!