സ്വന്തം കെട്ടിടങ്ങൾ പണയം വെച്ചു; 10 കോടി വായ്പയെടുത്തു; കൊവിഡ് കാലത്ത് സഹായവുമായി സോനു എത്തിയത് ഇങ്ങനെ
സോനു ഈ സഹായങ്ങൾ എല്ലാം നടത്തിയത് തന്റെ എട്ടോളം കെട്ടിടങ്ങൾ പണയം വെച്ചും 10 കോടി വായ്പയെടുത്തുമാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. അദ്ദേഹത്തിന്റെയും ഭാര്യയുടേയും ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളാണവ.
ലോക്ക്ഡൗൺ സമയത്ത് ബുദ്ധിമുട്ട് നേരിടുന്നവരെ സഹായിച്ച് വാർത്തകളിൽ ശ്രദ്ധ നേടിയ വ്യക്തിയാണ് ബോളിവുഡ് നടൻ സോനു സൂദ്. വിവിധ സംസ്ഥാനങ്ങൾ അവരവരുടെ അതിർത്തികൾ അടച്ചതോടെ ധാരാളം പേർ അതിർത്തികളിൽ കുടുങ്ങിപ്പോയിരുന്നു. അവരെ സഹായിക്കാനും നടൻ മനസ് കാണിച്ചു.
ലോക്ക്ഡൗൺ സമയത്ത് മറ്റ് സംസ്ഥാനങ്ങളിൽ കുടുങ്ങി പോയ തൊഴിലാളികളെ നാട്ടിലെത്തിക്കാനും സോനു സൂദ് മുൻകൈ എടുത്തിരുന്നു. ലോക്ക്ഡൗൺ കാരണം വീട്ടിലേക്ക് പോവാൻ സാധിക്കാത്തവർക്ക് താമസത്തിനായി മുംബൈയിലെ ജുഹുവിലുള്ള ഹോട്ടൽ അദ്ദേഹം തുറന്നുകൊടുത്തിരുന്നു.
സോനു ഈ സഹായങ്ങൾ എല്ലാം നടത്തിയത് തന്റെ എട്ടോളം കെട്ടിടങ്ങൾ പണയം വെച്ചും 10 കോടി വായ്പയെടുത്തുമാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. അദ്ദേഹത്തിന്റെയും ഭാര്യയുടേയും ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളാണവ.
ആരോഗ്യപ്രവർത്തകർക്കായി പ്രത്യേക കിറ്റുകളും നിരവധി പേർക്ക് ഭക്ഷണമെത്തിച്ചുകൊടുക്കാനും സോനു സൂദ് രംഗത്ത് ഉണ്ടായിരുന്നു. ഇതു കൂടാതെ മൊബൈൽ നെറ്റ് വർക്ക് കാര്യക്ഷമമല്ലാത്തതിനാൽ ഓൺലൈൻ പഠനം തകരാറിലായ കുട്ടികൾക്ക് വേണ്ടി ടവർ സ്ഥാപിച്ച് നൽകുകയും ചെയ്തിരുന്നു. ഛത്തീസ്ഡഢിലെ ബിജാപൂരിൽ വെള്ളപ്പൊക്കത്തിൽ വീട് നഷ്ടപ്പെട്ട പെൺകുട്ടിക്ക് സഹായിക്കാനും അദ്ദേഹം തയ്യാറായി. സോനു സൂദ് കാഴ്ചവെച്ച സന്നദ്ധ പ്രവര്‍ത്തനങ്ങൾക്ക് എസ്ഡിജി സ്പെഷ്യല്‍ ഹ്യുമനറ്റേറിയന്‍ ആക്ഷന്‍ അവാര്‍ഡ് നൽകി ഐക്യരാഷ്ട്ര സഭ ആദരിച്ചിരുന്നു.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!