പഴയ സംസ്കാരം കൃത്യമായി രേഖപ്പെടുത്താത്തതാണ് ആലായാല്‍ തറവേണം എന്ന ഗാനം. ഒരു ഭാഗം മാത്രമേ അതില്‍ വന്നുള്ളൂ. പാട്ട് ശ്രദ്ധിച്ചാല്‍ അത് മനസ്സിലാകും. ചില പേരുകേട്ട കുടുംബങ്ങളെ മാത്രം ഉൾപ്പെടുത്തി അതാണ് പാരമ്പര്യമെന്ന് ചിത്രീകരിച്ചു. ആ തെറ്റുകളാണ് തിരുത്തിയെഴുത്തിലൂടെ ചോദ്യം ചെയ്യുന്നത്. ആലായാല്‍ തറ വേണം എന്ന നാടന്‍ പാട്ടിനെ പുതിയ കാലത്തെ അവബോധത്തോടെ തിരുത്തിയെഴുതാന്‍ ഇടയാക്കിയ സാഹചര്യം ഗായകന് സൂരജ് സന്തോഷ് പറയുന്നു. ഇതിനകം മികച്ച പ്രതികരണം ലഭിക്കുകയും സംവാദങ്ങള്‍ക്ക് വഴിയൊരുക്കുകയും ചെയ്തു തിരുത്തിയെഴുതിയ ഗാനം. സൂരജ് സന്തോഷ് സംസാരിക്കുന്നു. വീഡിയോ കാണാം: