പല ഭാവങ്ങളിൽ സൂര്യ, ഒപ്പം അപർണയും;'സൂരറൈ പൊട്രു' ട്രെയിലര്‍ കാണാം
എഴുത്തുകാരനും എയര്‍ ഡെക്കാണ് സ്ഥാപകനും ഇന്ത്യൻ ആര്‍മിയിലെ മുൻ ക്യാപ്റ്റനുമായിരുന്ന ജി ആര് ഗോപിനാഥന്റെ ജീവിതത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഒരുക്കിയ 'സൂരറൈ പൊട്രി'ന്റെ ട്രെയിലർ റിലീസായി. ട്രെയിലർ ഇറങ്ങി മണിക്കൂറുകൾക്കുള്ളിൽ നാല് ലക്ഷത്തിൽ പരം ആളുകളാണ് അത് കണ്ടത്. പല ഭാവങ്ങളിലും വ്യത്യസ്ത ഗെറ്റപ്പുകളിലുമെത്തുന്ന സൂര്യയെ ട്രെയിലറിൽ കാണാം.
തമിഴകത്തെ താര നടന്മാരിൽ ഒരാളാണ് സൂര്യ. സൂര്യയില്‍ നിന്നും സമീപകാലത്ത് വിജയചിത്രങ്ങള്‍ അകന്നുനിന്നു . അദ്ദേഹത്തിന്റെ തിരിച്ച് വരവ് കുറിക്കുന്ന ചിത്രമാവും 'സൂരറൈ പൊട്രു' എന്നാണ് അദ്ദേഹത്തിന്റെ ആരാധകർ പ്രതീക്ഷിക്കുന്നത്. ആരാധകരുടെ പ്രതീക്ഷയ്ക്ക് ചിറക് വിടർത്തുന്നതാണ് ഇപ്പോഴിറങ്ങിയ ട്രെയിലർ.
എഴുത്തുകാരനും എയര്‍ ഡെക്കാണ് സ്ഥാപകനും ഇന്ത്യൻ ആര്‍മിയിലെ മുൻ ക്യാപ്റ്റനുമായിരുന്ന ജി ആര് ഗോപിനാഥന്റെ ജീവിതത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഒരുക്കിയ 'സൂരറൈ പൊട്രി'ന്റെ ട്രെയിലർ റിലീസായി. ട്രെയിലർ ഇറങ്ങി മണിക്കൂറുകൾക്കുള്ളിൽ നാല് ലക്ഷത്തിൽ പരം ആളുകളാണ് അത് കണ്ടത്. പല ഭാവങ്ങളിലും വ്യത്യസ്ത ഗെറ്റപ്പുകളിലുമെത്തുന്ന സൂര്യയെ ട്രെയിലറിൽ കാണാം.
മലയാളിയായ അപർണ ബാലമുരളിയാണ് ചിത്രത്തിലെ നായിക. 'ഇരുതി സുട്രു ' എന്ന ഹിറ്റ് ചിത്രത്തിനു ശേഷം സുധാ കൊങ്കാര സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘സൂരറൈയ് പോട്ര്’. ചിത്രത്തിന്റെ റിലീസ് ചെലവിന് വേണ്ടി മാറ്റിവച്ചിരുന്ന അഞ്ച് കോടി രൂപ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കും. ചലച്ചിത്രമേഖലയിലെ തൊഴിലാളികള്‍ക്കും പൊതുജനങ്ങള്‍ക്കും വേണ്ടി ഉപയോഗിക്കാൻ പാകത്തിന് ഈ തുക ലഭ്യമാക്കുമെന്നും സൂര്യ പറഞ്ഞതായി റിപ്പോർട്ടുകൾ വന്നിരുന്നു.
തമിഴ്നാട്ടിൽ ഏറെ വിവാദങ്ങൾ ഉണ്ടാക്കിയ ചിത്രമായിരുന്നു ' സൂരറൈയ് പോട്ര്’. സൂര്യ അഭിനയിക്കുന്ന ചിത്രങ്ങളും അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള ടു ഡി എന്റർടൈൻമെന്റ്സ് നിർമിക്കുന്ന ചിത്രങ്ങളും തീയറ്ററിൽ പ്രദർശിപ്പിക്കേണ്ട എന്ന തീരുമാനവുമായി തമിഴ്നാട് തിയേറ്റര്‍ ആന്‍ഡ് മള്‍ട്ടിപ്ലെക്സ് ഓണേഴ്സ് അസോസിയേഷന് രംഗത്ത് എത്തിയിരുന്നു.
സൂര്യയുടെ ടു ഡി എന്റർടെയ്ൻമെന്റ്, സിഖീയ എന്റർടെയ്ൻമെന്റ് എന്നീ നിർമാണ സ്ഥാപനങ്ങൾ സംയുക്തമായാണ് ' സൂരറൈയ് പോട്ര്' നിർമിച്ചിരിക്കുന്നത്. ആമസോൺ പ്രൈമിലൂടെയാണ് ചിത്രം റിലീസ് ചെയ്യുന്നത്. ഇന്ത്യ ഉള്‍പ്പെടെ ഇരുന്നൂറിലേറെ രാജ്യങ്ങളിലെ പ്രൈം അംഗങ്ങള്‍ക്ക് നവംബർ 12 മുതൽ തമിഴിലും അതുപോലെ തെലുങ്ക്, കന്നഡ, മലയാളം എന്നീ ഭാഷകളിലും ഡബ് ചെയ്ത ഈ സിനിമ കാണാം.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!
Related Stories
ജ്യോതിക നായികയായ ‘പൊന്മകള് വന്താള്‍’ ഒ ടി ടി പ്ലാറ്റ്ഫോമില്‍ എത്തുന്നു;സൂര്യയുടെ ചിത്രങ്ങൾക്ക് തീയറ്ററിൽ വിലക്ക്
സൂര്യയുടെ ‘സൂരരയ് പോട്ര്’ ഒടിടിയിൽ; ആമസോൺ പ്രൈമിൽ റിലീസ് ചെയ്യുന്ന ആദ്യ ബിഗ് ബജറ്റ് തമിഴ് ചിത്രം
'മനസാക്ഷിയില്ലാത്ത നിലപാടാണിത്' നീറ്റ് പരീക്ഷയ്ക്കെതിരെ വിമർശനവുമായി സൂര്യ, നടനെതിരെ നടപടി വേണമെന്ന് ജഡ്ജി
കോടതിയലക്ഷ്യത്തിന് കേസില്ല; ഒരേയൊരു പ്രതീക്ഷ ജുഡീഷ്യറി; പ്രതികരണവുമായി സൂര്യ