ജ്യോതിക നായികയായ ‘പൊന്മകള് വന്താള്‍’ ഒ ടി ടി പ്ലാറ്റ്ഫോമില്‍ എത്തുന്നു;സൂര്യയുടെ ചിത്രങ്ങൾക്ക് തീയറ്ററിൽ വിലക്ക്
ഭാര്യയുടെ സിനിമ ഓൺലൈൻ സ്ട്രീമിങ് പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്താൽ ഭർത്താവ് അഭിനയിച്ചു നിർമ്മികുന്ന ചിത്രങ്ങൾ എന്തിനാണ് വിലക്കുന്നത് എന്നുള്ള സംശയം വന്നേക്കാം.
തമിഴ് നടൻ സൂര്യ അഭിനയിക്കുന്ന ചിത്രങ്ങളും അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള ടു ഡി എന്റർടൈൻമെന്റ്സ് നിർമിക്കുന്ന ചിത്രങ്ങളും തീയറ്ററിൽ പ്രദർശിപ്പിക്കേണ്ട എന്ന തീരുമാനവുമായി തമിഴ്നാട് തിയേറ്റര്‍ ആന്‍ഡ് മള്‍ട്ടിപ്ലെക്സ് ഓണേഴ്സ് അസോസിയേഷന്. സൂര്യയുടെ ഭാര്യ ജ്യോതിക നായികയായ 'പൊന്മകൾ വന്താൾ' എന്ന ചിത്രം ഓൺലൈൻ സ്ട്രീമിങ് പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്യാൻ തീരുമാനിച്ചതോടെയാണ് മള്‍ട്ടിപ്ലെക്സ് ഓണേഴ്സ് അസോസിയേഷന് ഈ തീരുമാനമെടുത്തത്.
ഭാര്യയുടെ സിനിമ ഓൺലൈൻ സ്ട്രീമിങ് പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്താൽ ഭർത്താവ് അഭിനയിച്ചു നിർമ്മികുന്ന ചിത്രങ്ങൾ എന്തിനാണ് വിലക്കുന്നത് എന്നുള്ള സംശയം വന്നേക്കാം.കാരണം മറ്റൊന്നുമല്ല 'പൊന്മകൾ വന്താൾ' നിർമ്മിച്ചിരിക്കുന്നത് ടു ഡി എന്റര്റൈന്മെൻറ്സ് ആണെന്നതാണ് പ്രകോപനത്തിന് കാരണം.
“ജ്യോതിക നായികയായ ‘പൊന്മകള് വന്താള്‍’ ഒ ടി ടി പ്ലാറ്റ്ഫോമില്‍ എത്തുന്നു എന്ന വാര്‍ത്ത അറിഞ്ഞപ്പോൾ ഏറെ ബുദ്ധിമുട്ടുണ്ടായി. ചിത്രങ്ങള്‍ ആദ്യം തിയേറ്ററുകളില്‍ എത്തിയതിനു ശേഷം മറ്റു മാധ്യമങ്ങളില്‍ റിലീസ് ചെയ്യുക എന്നതാണ് ഇത് വരെ തുടര്‍ന്ന് വരുന്ന രീതി. അതിനു മാറ്റം വരുത്തിയാണ് ഈ നിര്‍മ്മാതാക്കള്‍ ചിത്രത്തെ ഒ ടി ടി പ്ലാറ്റ്ഫോമില്‍ റിലീസ് ചെയ്യുന്നത്. അതിനെ ശക്തമായി എതിർക്കുന്നു." എന്ന് തമിഴ്നാട് തിയേറ്റര്‍ ആന്‍ഡ് മള്‍ട്ടിപ്ലെക്സ് ഓണേഴ്സ് അസോസിയേഷന് ജനറൽ സെക്രട്ടറി ആര് പനീര്‍സെല്‍വം പറഞ്ഞു. .
ഈ തീരുമാനം പുനപരിശോധിക്കണമെന്ന് തങ്ങൾ നിർമാതാക്കളോട് ആവിശ്യപെട്ടിട്ടുണ്ടെന്നും അതിനു അവര്‍ തയ്യാറാകാത്തിടത്തോളം ആ നിര്‍മ്മാണക്കമ്പനിയുമായോ അതുമായി ബന്ധപ്പെട്ടവരുടെയോ ആയ ചിത്രങ്ങള്‍ ഇനി മുതല്‍ നേരിട്ട് ഒ ടി ടി റിലീസ് ചെയ്യാം എന്നും പനീര്‍സെല്‍വം കൂട്ടിച്ചേർത്തു.തങ്ങളുടെ തിയേറ്ററുകളില്‍ അത് ആവശ്യമില്ല എന്നതാണ് നിലവിൽ അസോസിയേഷന്റെ തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.സില്‍വര്‍ സ്ക്രീന്‍ ഓണ്‍ലൈന്‍ മാസികയോടാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
സുധാ കൊങ്കാര സംവിധാനം ചെയ്യുന്ന ‘സൂരരയ് പോട്ര്’ ആണ് ഇനി റിലീസ് ആകാനുള്ള സൂര്യ ചിത്രം.ചിത്രം നിർമിക്കുന്നതും സൂര്യ തന്നെയാണ്. ചിത്രത്തിൽ നായികയായി എത്തുന്നത് മലയാളി താരം അപർണാ ബാലമുരളിയാണ്.. ജി.വി പ്രകാശ് കുമാറാണ് ചിത്രത്തിലെ പാട്ടുകൾ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിലെ ഒരു ഗാനം ആലപിച്ചിരിക്കുന്നതും സൂര്യയാണ്. തമിഴിനൊപ്പം കന്നടത്തിലും ചിത്രം ഡബ്ബ് ചെയ്ത് റിലീസ് ചെയ്യും എന്നാണ് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരുന്നത്.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!
Related Stories
സമകാലിക രാഷ്ട്രീയവുമായി 'ജിപ്സി': ടീസർ കാണാം
ഓൺലൈനിൽ സിനിമ റിലീസ് ചെയ്യരുത്, നിർമാതാക്കൾക്ക് മൾട്ടിപ്ളെക്സ് അസോസിയേഷന്റെ കത്ത്
തിയറ്ററിലേക്ക് ഇല്ല , ഓൺലൈൻ റിലീസിനൊരുങ്ങി ജയസൂര്യ ചിത്രവും
വിമർശിച്ച് മറന്നില്ല, സഹായവുമായി നടി, തഞ്ചാവൂർ സർക്കാർ ആശുപത്രിക്ക് 25 ലക്ഷം നൽകി ജ്യോതിക