'ഇപ്പോൾ മുറിയിൽ അടച്ചു മറഞ്ഞിരിക്കേണ്ട അവസ്ഥ ആണ്';സ്ഫടികം ജോർജ്ജ്
വില്ലനായും സഹനടനായും കോമഡി വേഷങ്ങളിലുമൊക്കെയായി സ്ഫടികം ജോര്‍ജ്ജ് സിനിമയിൽ സജീവമായിരുന്നു. എന്നാലിപ്പോൾ കൊവിഡ് കാലമായതിനാൽ തൽക്കാലത്തേക്ക് സിനിമയിൽ നിന്നും വിട്ടു നിൽക്കുകയാണ് അദ്ദേഹം.
മലയാള ചലച്ചിത്ര മേഖലയിലെ ശ്രദ്ധേയനായ സ്ഫടികം ജോർജ്ജ്. 1995ൽ പുറത്തിറങ്ങിയ ഭദ്രൻ ചിത്രമായ സ്ഫടികം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ നടനാണ് സ്ഫടികം ജോർജ്. ആദ്യ സിനിമയിലെ വില്ലൻ കഥാപാത്രത്തിലൂടെ തന്നെ അദ്ദേഹം ശ്രദ്ധേയനായി. 'ആകാശഗംഗ -2' ആണ് അദ്ദേഹം അഭിനയച്ചതിൽ ഏറ്റവുമൊടുവിൽ റിലീസ് ചെയ്ത ചിത്രം. അദ്ദഹേത്തിന്റെ 71-ആം ജന്മദിനമാണ് ഇന്ന് .
'സ്ഫടികത്തി'ന് പിന്നാലെ മലയാള സിനിമയിലെ തിരക്കേറിയ നടന്മാരിൽ ഒരാളായി ഇദ്ദേഹം മാറി. വില്ലനായും സഹനടനായും കോമഡി വേഷങ്ങളിലുമൊക്കെയായി സ്ഫടികം ജോര്‍ജ്ജ് സിനിമയിൽ സജീവമായിരുന്നു. എന്നാലിപ്പോൾ കൊവിഡ് കാലമായതിനാൽ തൽക്കാലത്തേക്ക് സിനിമയിൽ നിന്നും വിട്ടു നിൽക്കുകയാണ് അദ്ദേഹം.
സ്ഫടികം ജോർജിന്റെ വാക്കുകൾ ഇങ്ങനെ:
ഇപ്പോൾ തീയറ്ററിൽ പോകാൻ പോലും കഴിയാതെയായി. ലോകം മാറി മറിഞ്ഞു. കഴിഞ്ഞ വർഷം സമയം ഞാൻ ഒരു പരിപാടിയുമായി മസ്കറ്റിൽ ആണ്, ഈ വർഷം വീട്ടിൽ തളയ്ക്കപ്പെട്ടു. യാത്ര ചെയ്യാനും ആളുകളുമായി സഹകരിക്കാനും കഴിയാതെയായി. തീയറ്ററുകൾ എന്ന് തുറക്കുമെന്നോ തുറന്നാൽ തന്നെ എത്ര ആളിന് ഇരുന്നു കാണാൻ കഴിയുമെന്നോ അറിയില്ല. ബൈബിളിൽ പറയുന്നതുപോലെ ഇപ്പോൾ മുറിയിൽ അടച്ചു മറഞ്ഞിരിക്കേണ്ട ഒരു അവസ്ഥ ആണ്. പള്ളിയിൽ പോകാനോ പ്രാർത്ഥിക്കാനോ ആളുകളെ കാണാനോ കഴിയുന്നില്ല. മനുഷ്യനെ നയിക്കുന്നത് പ്രതീക്ഷകളാണല്ലോ! 2020 നമുക്കു നഷ്ടപ്പെട്ടു. ഇനി നമുക്ക് 2021 ൽ നല്ല കാലം വരുമെന്ന് പ്രതീക്ഷിക്കാം. പുതിയ വർഷത്തിൽ എല്ലാവർക്കും നല്ലതു വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
അഭിനയം എന്നത് തന്റെ പാഷൻ ആണ്. അതുകൊണ്ടു തന്നെ കിട്ടുന്ന നല്ല കഥാപാത്രങ്ങൾ എല്ലാം സ്വീകരിക്കുക എന്നത് ആഗ്രഹമായിരുന്നു. പക്ഷേ, ഇപ്പോൾ വരുന്ന ഓഫറുകളൊന്നും സ്വീകരിക്കാൻ കഴിയാത്ത സ്ഥിതിയാണ്. കൊവിഡ് ലോകമൊട്ടാകെ ഭീതി വിതച്ചു പടർന്നു പിടിച്ചപ്പോൾ അത് നമ്മളെ ഓരോരുത്തരെയും ഓരോ തരത്തിൽ പ്രതിസന്ധിയിലാക്കി. ഒരുപാടു പേര് കഥകളുമായി വിളിക്കുന്നുണ്ട് പക്ഷെ കൊവിഡ് കാലമായതുകൊണ്ടു ഇപ്പോൾ ഓഫറുകളൊന്നും സ്വീകരിക്കേണ്ട എന്നാണ് തീരുമാനമെന്നും അദ്ദേഹം മനോരമയുമായുള്ള അഭിമുഖത്തിൽ വ്യക്തമാക്കി.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!