ഇന്ന് സ്ഥിരീകരിച്ചതില്‍ 40 പേര് തിരിച്ചെത്തിയവര്‍; കേരളം നേരിടുന്നത് വലിയ വെല്ലുവിളി
ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയിട്ടുണ്ട്. ഇളവ് ജീവിതം മുന്നോട്ടു കൊണ്ടുപോകാനാണ്. അല്ലാതെ ആഘോഷിക്കാനായി ആരും പുറപ്പെടരുത്.
സംസ്ഥാനത്ത് ഇന്ന് രോഗം സ്ഥിരീകരിച്ച 42പേല് 40 പേരും നാട്ടിലേക്ക് തിരിച്ചെത്തിയവര്‍. വരും ദിവസങ്ങളില്‍ കൂടുതല്‍ പേര് തിരിച്ചെത്താനുണ്ടെന്നതിനാല് അതീവ ജാഗ്രത സൂക്ഷിക്കേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു.
ഇന്ന് രോഗികളുടെ എണ്ണത്തില്‍ ഉണ്ടായ വര്‍ധന ഗൗരവമായ മുന്നറിയിപ്പാണ്. പ്രതിരോധ സന്നാഹം വലിയ തോതില്‍ വര്‍ധിപ്പിക്കണം. ഇന്നുള്ളതിനേക്കാള്‍ കൂടുതല്‍ ആളുകള്‍ ഇനിയും വരും. ഒരാള്‍ക്കുമുന്നിലും വാതിലുകള്‍ കൊട്ടിയടക്കില്ല. രോഗബാധിതരുടെ എണ്ണം അനുദിനം വര്‍ധിക്കുന്നു എന്നതിനാല്‍ പരിഭ്രമിച്ച് നിസ്സഹായവാസ്ഥ പ്രകടിപ്പിക്കില്ല. എല്ലാവര്ക്കും പരിശോധനയും ചികിത്സയും ഉറപ്പാക്കും.
ഇങ്ങോട്ട് വരുന്നവരില്‍ അത്യാസന്ന നിലയില്‍ ഉള്ള രോഗികളും ഉണ്ടാകാം. കൂടുതല്‍ ആളുകളെ ആശുപത്രിയില്‍ കിടത്തേണ്ടി വന്നേക്കാം. ഇതൊക്കെ സാധ്യമാകുന്ന രീതിയില്‍ വെന്റിലേറ്റര്‍ സൗകര്യം ഉള്‍പ്പടെ തയ്യാറാക്കിയിട്ടുണ്ട്. ഇനിയുള്ള ദിവസങ്ങളില്‍ അത്തരം ഇടപടെലിനാണ് മുന്‍തൂക്കം കൊടുക്കുക.
അതേസമയം ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയിട്ടുണ്ട്. ഇളവ് ജീവിതം മുന്നോട്ടു കൊണ്ടുപോകാനാണ്. അല്ലാതെ ആഘോഷിക്കാനായി ആരും പുറപ്പെടരുത്. പൊതുഗതാഗതം ഭാഗികമായി ആരംഭിച്ചപ്പോള്‍ പലയിടത്തും തിരക്കുണ്ട്. കുട്ടികളെയും വയോജനങ്ങളെയും കൂട്ടി പുറത്തിറങ്ങുന്നുണ്ട്. റിവേഴ്സ് ക്വാറന്റൈന് നിര്‍ദേശിക്കുന്നത് കുട്ടികള്‍ക്കും വൃദ്ധര്‍ക്കും രോഗം വരാതിരിക്കാനാണ്. അതുമനസ്സിലാക്കി വീടുകളില്‍ ഇരുത്തേണ്ടവര്‍ മറന്നുപോകുന്ന സ്ഥിതിയുണ്ടാകരുത്. ഇതൊന്നും നിര്‍ബന്ധപൂര്‍വം അടിച്ചേല്‍പ്പിക്കേണ്ടതല്ല. മറന്നുപോകുമ്പോഴാണ് കേസ് എടുക്കേണ്ടിവരുന്നത്
ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ച ദിവസമാണ് ഇന്ന്. ഇന്നലെ മഹാരാഷ്ട്രയില്‍നിന്ന് വന്ന 73 വയസ്സുള്ള ഖദീജകുട്ടി മരിച്ചു. ഇന്ന് പോസറ്റീവ് ആയവരില്‍ 21 പേര് മഹാരാഷ്ട്രയില്‍നിന്ന് എത്തിയവരാണ്. തമിഴ്നാട് ആന്ധ്രാപ്രദേശ് എന്നിവിടങ്ങളില്‍ നിന്ന് വന്ന ഒരോരുത്തര്‍ക്കും രോഗം വന്നു. വിദേശത്തുനിന്ന് വന്ന 17 പേര്‍ക്കാണ് കൊവിഡ് പോസറ്റീവ് ആയത്. (കുവൈറ്റ്-7, യു.എ.ഇ.-5, ഖത്തര്‍-2, സൗദി അറേബ്യ-3) കണ്ണൂരില്‍ ഒരാള്‍ക്ക് സമ്പര്‍ക്കം വഴിയും ഉണ്ടായി. കോഴിക്കോട് ഒരു ആരോഗ്യ പ്രവര്‍ത്തകയ്ക്കാണ് രോഗം.
ഇന്ന് സ്ഥിരീകരിച്ചവര്‍ കണ്ണൂര്‍ 12, കാസര്‍ക്കോട് 7, പാലക്കാട്, കോഴിക്കോട് അഞ്ചുപേര്‍ വീതം, തൃശൂര്‍ മലപ്പുറം നാല് വീതം കോട്ടയം രണ്ട്, കൊല്ലം പത്തനംതിട്ട, വയനാട് ഒന്ന് വീതം എന്നിങ്ങനെയാണ്. രണ്ടുപേര്‍ക്ക് രോഗം ഭേദമായി.

ഇതുവരെ 732 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 216 പേര് ഇപ്പോള്‍ ചികിത്സയിലാണ്. നിരീക്ഷണത്തിലുള്ളവരുടെ എണ്ണം വര്‍ധിച്ചു. 84258 പേര് നിരീക്ഷണത്തിലുണ്ട്. 83649 പേര് വീടുകളിലാണ്. 609 പേര് ആശുപത്രികളിലാണ്. ഇന്ന് മാത്രം 162 പേരെ ആശുപത്രിയിലാക്കി. ഇതുവരെ 51310 സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചു. ഇതില്‍ 49535 രോഗമില്ല എന്ന് ഉറപ്പാക്കി. മുന്‍ഗണനാ വിഭാഗത്തില്‍ പെട്ട 7072 സാമ്പിള്‍ ശേഖരിച്ചതില്‍ 6630 രോഗമില്ല എന്ന് ഉറപ്പാക്കി. കണ്ണൂര്‍, മലപ്പുറം ജില്ലകളില്‍ 36 പേര് വീതം ചികിത്സയില്‍. പാലക്കാട് 26, കാസര്‍ക്കോട് 21 കോഴിക്കോട് 19 തൃശൂര്‍ 16 എന്നിങ്ങനെയാണ് കൂടുതല്‍ പേര് ചികിത്സയില്‍. 28 ഹോട്ടസ്പോട്ടുകള്‍ സംസ്ഥാനത്ത് ഉണ്ട്.
ഇതുവരെ 91344 പേര് കേരളത്തില്‍ തിരിച്ചത്തി. ഇവരില്‍ 2961 ഗര്‍ഭിണികളും 1618 വയോജനങ്ങളും 805 കുട്ടികളുമുണ്ട്. ഇതര സംസ്ഥാനങ്ങളില്‍നിന്ന് വന്നവരുടെ എണ്ണം 82299 ആണ്. 43 വിമാനങ്ങളിലായി 9367 ആളുകള്‍ വിദേശത്തുനിന്ന് എത്തി. അവരില്‍ 157 പേര് ആശുപത്രികളില്‍ ക്വാറന്റൈനിലാണ്.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!