കേരളത്തില്‍ അഴിമതി ഇല്ലെങ്കില്‍ നേതാക്കള്‍ സ്ഥലം വിടുമെന്ന് ശ്രീനിവാസന്
ജനാധിപത്യം ഒരു വലിയ കള്ളത്തരമാണ് അതിൽ അഴിമതി നടത്തിയവരെ നേരിടാന്‍ വ്യക്തമായ മാര്‍ഗങ്ങളില്ല. രാഷ്ട്രീയത്തിലും അഴിമതി നടത്താത്തവര്‍ വളരെ കുറവാണെന്നും അഴിമതി ഇല്ലാത്തവരായി ആരും ഇല്ലെന്നുമാണ് ശ്രീനിവാസൻ പറഞ്ഞത്.
950കോടി രൂപയ്ക്ക് തീര്‍ക്കേണ്ട പാലം പണി 600 കോടി രൂപയ്ക്കാണ് ഡൽഹിയുടെ മുഖ്യമന്ത്രിയായ അരവിന്ദ് കെജ്രിവാള് തീര്‍ത്തത്. അതുകൊണ്ട് തന്നെ 300 കോടിയോളം രൂപ സര്‍ക്കാരിന് ലാഭമുണ്ടായി.നിലവിലെ രാജ്യത്തിന്റെ സാഹചര്യം വെച്ച് നോക്കുമ്പോൾ അരവിന്ദ് കെജ്രിവാൾ തന്നെയാണ് ഭേദപ്പെട്ട ഭരണാധികാരിയെന്നും ശ്രീനിവാസൻ അഭിപ്രായപ്പെട്ടു.
കേരളത്തിന്റെയോ മറ്റ് ഏതെങ്കിലും സംസ്ഥാനത്തിന്റെയോ ചരിത്രത്തില്‍ ഇത്തരം ഒരു സംഭവം നടന്നിട്ടുണ്ടോ എന്ന തുറന്ന ചോദ്യവും ശ്രീനിവാസന് ചോദിച്ചു. കൗമുദി ചാനലിന് കൊടുത്ത അഭിമുഖത്തിലാണ് ശ്രീനിവാസൻ ഈ അഭിപ്രായങ്ങൾ പറഞ്ഞത്. കേരളത്തില്‍ അഴിമതി ഇല്ലെങ്കില്‍ ഭൂരിഭാഗം നേതാക്കളും സ്ഥലം വിട്ടുപോകുമെന്നും ശ്രീനിവാസൻ പറഞ്ഞു.
കേന്ദ്ര സർക്കാർ നടപടികൾക്ക് നേരെയും ശ്രീനിവാസൻ വിമർശനം ശരമുയർത്തി. കെബിപിഎസ് എന്ന സ്ഥാപനത്തിന്റെ പ്രധാനപ്പെട്ട ഒരു വ്യക്തി അഞ്ച് കോടിയുടെ വിലയുള്ള ഒരു മെഷിൻ എട്ട് കോടി രൂപക്കാണ് ഓഡർ ചെയ്തത്.സര്‍ക്കാര്‍ അത് റെഗുലറൈസ് ചെയ്തു എന്ന് പറയുന്നുണ്ട്. അതുപോലെ തന്നെ സിആര്‍ടി എന്ന കമ്പനിയില്‍ നിന്ന് 10 കോടി വിലയുള്ള മെഷിന് വാങ്ങിയത് 20 കോടി രൂപയ്ക്കാണ്.
ഇതിലെല്ലാം അഴിമതി ഉണ്ടെന്നാണ് ശ്രീനിവാസന്റെ അഭിപ്രായം. തന്റെയടുത്ത് തെളിവൊന്നും ചോദിക്കരുതെന്നും വിവരാവകാശ നിയമപ്രകാരം നോക്കിയാല്‍ കിട്ടും. ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെ കൊടിയുടെ കീഴെ നിന്ന് സല്യൂട്ടടിക്കേണ്ട കാര്യം തനിക്ക് തോന്നിയിട്ടില്ല. അങ്ങനെ പറ്റിയ പാര്‍ട്ടിയുണ്ടെന്ന് തനിക്ക് തോന്നിയിട്ടില്ലെന്നും ശ്രീനിവാസന് പറഞ്ഞു.
3600 കോടിയുടെ പ്രതിമയെയും രണ്ടായിരത്തിന്റെ നോട്ടിനെയും അദാനിയുടെ ലോണിന്റെ പേരിൽ കേന്ദ്രസർക്കാരിന് നേരെയും ശ്രീനിവാസൻ വിമർശനം ഉന്നയിച്ചു. ജീവിച്ചിരിക്കുന്നവരുടെ പട്ടിണി മാറ്റിയിട്ടല്ലേ പ്രതിമ ഉണ്ടാക്കേണ്ടതെന്നും അദ്ദേഹം ചോദിച്ചു.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!