ടിന്റുമോൻ തമാശകൾ സ്മിത്തും കാണാറുണ്ടെന്ന് തോന്നുന്നു, 150 കിമീ വേഗതയുള്ള പന്ത് നേരിടുക ഇങ്ങനെയെന്ന് താരം!
150 കിലോമീറ്റര്‍ വേഗതയില്‍ പന്തെത്തിയാല്‍ എങ്ങനെ നേരിടുമെന്നായിരുന്നു ആരാധകന് ചോദ്യം. അതിനു സ്മിത്തിന്റെ മറുപടി ടിന്റുമോൻ സ്റ്റൈലിലുള്ള മറുപടിയായിരുന്നു.
നവംബർ 27ന് നടക്കുന്ന ഏകദിന പരമ്പരയോടെയാണ് വാശിയേറിയ ഇന്ത്യ- ഓസീസ് പോരാട്ടങ്ങള്‍ക്ക് നാന്ദി കുറിക്കപ്പെടുക. അതിനു മുമ്പ് തന്നെ ഇരുകൂട്ടരും തമ്മിലുള്ള വാക് യുദ്ധങ്ങളും എന്നുമെന്ന പോലെ തകൃതിയായി നടക്കുകയാണ്. ഇപ്പോൾ ഇന്‍സ്റ്റഗ്രാമില്‍ ആരാധകരോട് സംവദിക്കുന്നതിനിടെ ഓസീസ് സൂപ്പർ താരം സ്റ്റീവ് സ്മിത്തിനോട് ഒരു ആരാധകന് ചോദിച്ച ചോദ്യവും സ്മിത്ത് അതിന് നല്കിയ തമാശനിറഞ്ഞ മറുപടിയും വൈറലായിരിക്കുകയാണ്.
150 കിലോമീറ്റര്‍ വേഗതയില്‍ പന്തെത്തിയാല്‍ എങ്ങനെ നേരിടുമെന്നായിരുന്നു ആരാധകന് ചോദ്യം. അതിനു സ്മിത്തിന്റെ മറുപടി ടിന്റുമോൻ സ്റ്റൈലിലുള്ള മറുപടിയായിരുന്നു. മിക്കവാറും ബാറ്റ് കൊണ്ട് എന്നായിരുന്നു സ്മിത്തിന്റെ മറുപടി!
ഇന്ത്യയുടെ ബൗളര്‍മാരെല്ലാം മികച്ച രീതിയില്‍ യോര്‍ക്കര്‍ എറിയാന്‍ കഴിവുള്ളവരാണ്. ജസ്പ്രീത് ബൂംറ,മുഹമ്മദ് ഷമി എന്നിവര്‍ ഇത്തവണത്തെ ഐപിഎല്ലില്‍ ശ്രദ്ധേയ പ്രകടനമാണ് കാഴ്ചവെച്ചത്. ഇതിനൊപ്പം ഐ പി എല്ലിലെ മികച്ച പ്രകടനത്തോടെ. ടി20 ടീമില്‍ സൺറൈസേഴ്സിന്റെ ടി നടരാജനും ഇന്ത്യന്‍ നിരയിൽ സ്ഥാനം കിട്ടിയിയിട്ടുണ്ട്. ഇത്തവണത്തെ ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ യോര്‍ക്കര്‍ എറിഞ്ഞത് നടരാജനായിരുന്നു.
മൂന്ന് വീതം ടി20 യും ഏകദിനവും നാല് ടെസ്റ്റുമാണ് ഇരു ടീമും തമ്മില്‍ കളിക്കുന്നത്. 2019ല്‍ ഇന്ത്യ ചരിത്രത്തിലാദ്യമായി ഓസ്ട്രേലിയയില്‍ ടെസ്റ്റ് പരമ്പര നേടിയിരുന്നു. അന്ന് പക്ഷേ, പന്തുചുരണ്ടൽ വിവാദത്തെത്തുടർന്ന് വിലക്കിലായതിനാൽ സ്മിത്തും വാര്‍ണറും ഓസീസ് നിരയിലില്ലായിരുന്നു. ഇവരോടൊപ്പം മാർനസ് ലാബഹ്ഷെയിനും എത്തിയതോടെ ടീമിന്റെ ശക്തി വർധിച്ചിട്ടുണ്ട്.
ഐ പി എല്ലിന്റെ ബാറ്റിങ് പ്രകടനത്തിൽ ഞാൻ നിരാശനാണ്. ആ പരമ്പരയിൽ സ്ഥിരതയോടെ ബാറ്റ് ചെയ്യാൻ കഴിഞ്ഞിരുന്നില്ല. ഇപ്പോൾ ഇതൊരു പുതിയ ടൂർണമെന്റാണ്. ഞാൻ പൂർണമായും ഒരുങ്ങിക്കഴിഞ്ഞുവെന്നാണ് വിശ്വാസം. സ്മിത്ത് ടൂർണമെന്റിന് മുന്നോടിയായി പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!
Related Stories
ബ്രാഡ്മാന്റെ ബാറ്റിങ് കണ്ടിട്ടില്ല, സ്മിത്തിന്റെ കളി ആസ്വദിക്കുന്നു
പകരക്കാരനായി വന്ന അവനാണ് കോഹ്ലിയേക്കാളും സ്മിത്തിനേക്കാളും കേമനെന്ന് മാർക്ക് വോ
രാഹുലാണ് കേമൻ, കളിക്കാൻ ഇഷ്ടമുള്ള ടി20 ലീഗ് ഐ പി എല്ലും; സ്മിത്തിന്റെ ഇഷ്ടങ്ങൾ
ഏകദിനത്തിൽ കോഹ്ലി പ്രതിഭാസമായിരിക്കാം, എന്നാൽ ടെസ്റ്റിൽ എല്ലാ കണ്ടീഷനിലും റണ്ണടിച്ച് കൂട്ടുന്ന സ്മിത്താണ് കേമൻ