മോഹന്‍ലാല്‍ സമര്‍ത്ഥനായ കുക്ക്, ഗായകന്, നല്ല മനുഷ്യന്; സുനില്‍ഷെട്ടി പറയുന്നു
തനിക്ക് വളരെ അധികം ബഹുമാനവും ആദരവുമുള്ള രണ്ടു വ്യക്തികളാണ് മോഹൻലാലും പ്രിയദർശനും എന്നും സുനിൽ ഷെട്ടി.
മരക്കാർ സെറ്റിൽ മോഹൻലാലിനൊപ്പമുള്ള തന്റെ അനുഭവങ്ങൾ പങ്കു വെച്ചു സുനിൽ ഷെട്ടി. സെറ്റിൽ ഏറ്റവും കൂടുതൽ എനർജിയും പോസിറ്റിവിറ്റിയുമുള്ള ആളാണ് മോഹൻലാൽ. അദ്ദേഹം ഒരു നല്ല കുക്കും ഗായകനുമാണെന്നും സുനിൽ ഷെട്ടി പറയുന്നു.
മലയാളികൾക്ക് സുപരിചിതമായ ബോളിവുഡ് മുഖമാണ് സുനിൽ ഷെട്ടിയുടേത്. പ്രിയദർശൻ സംവിധാനം ചെയ്യുന്ന കുഞ്ഞാലി മരക്കാർ എന്ന ചിത്രമാണ് സുനിൽ ഷെട്ടിയുടേതായി വരാനിരിക്കുന്ന അടുത്ത മലയാള ചിത്രം. ചിത്രത്തിൽ ചന്ദ്രോത്ത് പണിക്കർ എന്ന കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിക്കുന്നത്.
കഴിഞ്ഞ ദിവസമാണ് മോഹൻ ലാലിനൊപ്പമുള്ള അഭിനയ അനുഭവങ്ങൾ പങ്കുവെച്ച് അദ്ദേഹം രംഗത്തു വന്നത്. കൊച്ചി ടൈംസിനു നൽകിയ അഭിമുഖത്തിൽ മോഹൻ ലാലിനെക്കുറിച്ച് അദ്ദേഹം പങ്കുവെച്ച അനുഭവങ്ങൾ ശ്രദ്ധേയമാവുന്നു. സുനിൽ ഷെട്ടിയുടെ വാക്കുകൾ ഇങ്ങനെ:
"ഞാൻ ഇതിനു മുൻപും മോഹൻലാൽ സാറിനൊപ്പം 'കാക്കക്കുയിൽ' എന്ന ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. എനിക്ക് വളരെ അധികം ബഹുമാനവും ആദരവുമുള്ള രണ്ടു വ്യക്തികളാണ് മോഹൻലാൽ സാറും പ്രിയദർശൻ സാറും. ഈ വർഷം എനിക്ക് രജനി സാറിനൊപ്പവും ലാൽ സാറിനൊപ്പവും അഭിനയിക്കാനുള്ള ഭാഗ്യവുമുണ്ടായി. ഇവർ തമ്മിലുള്ള സാമ്യത എന്തെന്നാൽ രണ്ടുപേരും ഗംഭീര നടന്മാരാണ് അതോടൊപ്പം തന്നെ നല്ല മനുഷ്യരുമാണ്."
"ലാൽ സാർ ഉണ്ടെങ്കിൽ സെറ്റിൽ ഭയങ്കര എനർജിയാണ്. എപ്പോഴും തമാശ പറഞ്ഞു സെറ്റിൽ ഉള്ളവരെ ചിരിപ്പിച്ചു കൊണ്ടേയിരിക്കും. അദ്ദേഹം ഒരു നല്ല പാട്ടുകാരനും നല്ല കുക്കുമാണ്. സുനിൽ ഷെട്ടി പറയുന്നു.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!
Related Stories
നടന് വിജയ് ആകുന്നതിനേക്കാൾ സുരക്ഷിതം മോഹൻലാൽ ആകുന്നത്; പരിഹാസവുമായി കെ.ആര് മീര
രണ്ട് മാസമായി എനിക്കുളള ഭക്ഷണം ഉണ്ടാക്കി തരുന്നത് ലാലേട്ടന്, യു ട്യൂബില്‍ നോക്കി പാചകം പഠിക്കുന്നതും കാണാം, സുചിത്ര പറയുന്നു
'ആഴ്ചയില്‍ നാലുദിവസവും മമ്മൂട്ടിയോട് ഇടിമേടിക്കും', അന്ന് ലാല്‍ വില്ലന്‍ വേഷത്തില്‍ മാത്രമെന്ന് പ്രിയദര്ശന്
ഞെട്ടിക്കുന്ന ബജറ്റും ടെക്നോളജിയുമായി മോഹൻലാലിൻറെ ഭീമൻ ഒരുങ്ങുന്നുവെന്ന് ഒമർ ലുലു