അനുമതി ഇല്ലാതെ വെട്രി വേൽ യാത്ര; തമിഴ്നാട് ബിജെപി അധ്യക്ഷൻ അറസ്റ്റിൽ
ഏത് സാഹചര്യത്തിലായാലും വെട്രി വേൽ യാത്രയുമായി മുന്നോട്ട് പോകുമെന്നു ബിജെപി നേരത്തെ അറിയിച്ചിരുന്നു.
സംസ്ഥാന സർക്കാരിൻ്റെ അനുമതി ഇല്ലാതിരിക്കെ തമിഴ്നാട്ടിൽ 'വെട്രി വേൽ യാത്ര'യ്ക്ക് തുടക്കമിട്ട ബിജെപി സംസ്ഥാന ഘടകം അധ്യക്ഷനെ പൊലീസ് അറസ്റ്റ് ചെയ്തു. ബിജെപി അധ്യക്ഷൻ എൽ മുരുകനെയും നൂറോളം പാർട്ടി പ്രവർത്തകരെയുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ഏത് സാഹചര്യത്തിലായാലും വെട്രി വേൽ യാത്രയുമായി മുന്നോട്ട് പോകുമെന്നു ബിജെപി നേരത്തെ അറിയിച്ചിരുന്നു. ചെന്നൈയ്ക്ക് സമീപമുള്ള തിരുവള്ളൂർ ജില്ലയിലെ തിരുട്ടാനി മുരുകൻ ക്ഷേത്രത്തിൽ നിന്ന് യാത്ര ആരംഭിക്കാനാണ് ബിജെപി തീരുമാനിച്ചിരുന്നത്. 'ക്ഷേത്രത്തിൽ പ്രാർത്ഥന നടത്താൻ എനിക്ക് അവകാശമുണ്ട്. ആരാധന നടത്താൻ എനിക്ക് ഭരണഘടനാപരമായ അവകാശമുണ്ട്', മുരുകൻ ക്ഷേത്രത്തിലേക്ക് പോകുന്നതിന് മുൻപ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
നവംബർ ആറ് മുതൽ ഡിസംബർ ആറ് വരെ വെട്രി വേൽ യാത്ര നടത്താനായിരുന്നു ബിജെപിയുടെ തീരുമാനം. എന്നാൽ കൊവിഡിൻ്റെ പശ്ചാത്തലത്തിൽ യാത്രയ്ക്ക് അനുമതി നിഷേധിച്ചതായി തമിഴ്നാട് സർക്കാർ കഴിഞ്ഞ ദിവസം മദ്രാസ് ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഇത് വകവെക്കാതെയായിരുന്നു ബിജെപിയുടെ നീക്കം. ഡിസംബർ ആറിന് തൂത്തുക്കുടിയിലെ തിരുചേന്ദൂർ മുരുകൻ ക്ഷേത്രത്തിൽ യാത്ര അവസാനിപ്പിക്കാനാണ് ബിജെപിയുടെ പദ്ധതി. 1992 ൽ കർസേവകർ ബാബ്റി മസ്ജിദ് തകർത്ത ദിവസം തന്നെയാണ് വെട്രി വേൽ യാത്ര അവസാനിക്കുന്നത് എന്നതും ശ്രദ്ധേയം. മുതിർന്ന ബിജെപി നേതാവും മുൻ ഉപപ്രധാനമന്ത്രിയുമായ എൽകെ അദ്വാനിയുടെ നേതൃത്വത്തിൽ രാജ്യ വ്യാപകമായി സംഘടിപ്പിച്ച രഥയാത്രയെ തുടർന്നായിരുന്നു ബാബ്റി മസ്ജിദിന് നേരെയുള്ള ആക്രമണം.
ലോക്സഭ തിരഞ്ഞെടുപ്പിന് ശേഷം ഇത് മൂന്നാം തവണയാണ് എഐഎഡിഎംകെ ബിജെപിയുമായി കൊമ്പ് കോർക്കുന്നത്. കഴിഞ്ഞ സെപ്റ്റംബറിൽ വിനായക ചതുർത്ഥിയ്ക്കിടയിൽ വിഗ്രഹം നിർമാർജനം ചെയ്യാൻ ബിജെപിയ്ക്ക് അനുമതി നൽകിയിരുന്നില്ല. ഗവൺമെന്റ് സ്ക്കൂൾ വിദ്യാത്ഥികൾക്ക് മെഡിക്കൽ കോഴ്സുകളിൽ ഏഴര ശതമാനം സംവരണം നൽകാൻ സർക്കാർ കൊണ്ടുവന്ന ബിൽ ഗവർണർ വൈകിപ്പിച്ചതും വിവാദമുയർത്തിയിരുന്നു.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!
Related Stories
വിധികേള്‍ക്കാന്‍ അദ്വാനിയും മുരളിമനോഹര്‍ ജോഷിയും ഇല്ല; ബാബറി മസ്ജിദ് കേസില്‍ 5 കാര്യങ്ങള്‍