സുഡാനി ഫ്രം നൈജീയരിയക്കു ശേഷം ഹാപ്പി അവേഴ്സ് എന്റർടെയിൻമെന്റിന്റെ ബാനറിൽ സമീർ താഹിർ, ചെമ്പൻ വിനോദ് ജോസ്, ലിജോ ജോസ് പല്ലിശേരി, ഷൈജു ഖാലിദ് എന്നിവർ നിർമിക്കുന്ന വിനയ് ഫോർട്ട് നായകനാവുന്ന ചിത്രമാണ് തമാശ. നവാഗതനായ അഷ്റഫ് ഹംസയാണ് ചിത്രത്തിന്റെ സംവിധായകൻ. വരുന്ന ഈദ് റിലീസായിട്ടാണ് തമാശ തീയേറ്ററിലേക്കെത്തുന്നത്. ഇതിനകം തന്നെ ചിത്രത്തിലെ പാട്ടുകൾ കൊണ്ടും വിനയ് ഫോർട്ടിന്റെ പുതിയ മെയ്ക്ക് ഓവർ കൊണ്ടും ഇതിനകം തന്നെ സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചയാണ് തമാശ സിനിമാവിശേഷങ്ങൾ.