ഫിഫ തിരഞ്ഞെടുത്ത 2020ലെ മികച്ച ആറ് ഗോളിമാർ ആരൊക്കെ?
ആറിൽ മൂന്ന് ഗോൾകീപ്പർമാരും സ്പാനിഷ് ലാ ലീഗ താരങ്ങളാണ്. രണ്ട് ജർമൻ ഗോൾകീപ്പർമാരാണ് പട്ടികയിൽ ഇടംപിടിച്ചത്.
ഫിഫയുടെ തിരഞ്ഞെടുത്ത 2020 ഫുട്ബോളിലെ മികച്ച ആറ് പുരുഷ ഗോളിമാരുടെ പട്ടിക പുറത്തുവന്നു. ഈ ആറു പേരിൽ നിന്ന് വോട്ട് അടിസ്ഥാനത്തിൽ മികച്ച മൂന്നുപേരെ തിരഞ്ഞെടുക്കും. ഡിസംബർ 17ന് സ്വിറ്റ്സർലൻഡിലെ സൂറിച്ചിൽ നടക്കുന്ന ചടങ്ങിൽ മാത്രമാണ് മികച്ച ഗോളി ആരെന്ന് പ്രഖ്യാപിക്കുക.
2019 ജൂലൈ 20 മുതൽ 2020 ഒക്ടോബർ 7 വരെയുള്ള പ്രകടനം വിലയിരുത്തിയാണ് 11 പേരെ തിരഞ്ഞെടുത്തിരിക്കുന്നത്. രണ്ട് ജർമൻ ഗോളിമാരാണ് പട്ടികയിൽ ഇടംപിടിച്ചത്. ബയേൺ മ്യൂണിക്കിന്റെ മാനുവൽ നോയറും ബാഴ്സലോണയുടെ മാർക് ടെർ സ്റ്റേഗനുമാണ് പട്ടികയിൽ ഇടംപിടിച്ച ജർമൻ ഗോളിമാർ. ചാമ്പ്യൻസ് ലീഗ്, ജർമൻ ബുണ്ടസ് ലീഗ തുടങ്ങിയ കിരീട നേട്ടങ്ങളാണ് നോയറിനെ തുണച്ചത്. 36 മത്സരങ്ങളിൽ നിന്നായി 36 ഗോളുകൾ മാത്രം നൽകുകയും ലാ ലീഗ റണ്ണർ അപ്പാവുകയും ചെയ്തതാണ് ടെർ സ്റ്റേഗന്റെ നേട്ടം.
???? Nominees: #TheBest FIFA Men's Goalkeeper
— FIFA.com (@FIFAcom) November 25, 2020
???????? Alisson Becker
???????? Thibaut Courtois
???????? Keylor Navas
???????? Manuel Neuer
???????? Jan Oblak
???????? Marc-André ter Stegen
????️ VOTE NOW ???? https://t.co/99eL6U54eK pic.twitter.com/CqCyPeMbAO
അറ്റ്ലറ്റികോ മാഡ്രിഡിന്റെ സ്ലോവേനിയന് ഗോൾകീപ്പർ യാൻ ഒബ്ലാക്കും റയൽ മാഡ്രിഡിന്റെ ബെൽജിയൻ ഗോൾകീപ്പർ തീബ്വാ കോട്വയും ലാ ലീഗ ക്ലബ്ബുകളെ പ്രധിനിധീകരിക്കുന്നവരാണ്. ലാ ലീഗയിലെ 38 മത്സരങ്ങളും കളിച്ച ഒബ്ലാക്ക് അറ്റ്ലറ്റികോയെ മൂന്നാമന്മാരാക്കുന്നതിൽ നിർണായക പങ്കുവഹിച്ചു. ഏറ്റവും ചുരുങ്ങിയ കാലയളവിനുള്ളിൽൽ 100 ക്ലീൻ ഷീറ്റ് എന്ന നേട്ടം കൈവരിച്ചതും ഒബ്ലാക്കിന് തുണയായി. ലീഗിൽ കളിച്ച 34 മത്സരങ്ങളിൽ 18 ക്ലീൻ ഷീറ്റ് നേടിയ കോട്വ 18 ഗോൾ മാത്രമാണ് വഴങ്ങിയത്.
ഇംഗ്ലീഷ് ക്ലബ്ബായ വർപൂളിന്റെ ബ്രസീലിയൻ ഗോൾകീപ്പർ ആലിസൺ ബെക്കറും ഫ്രഞ്ച് ചാമ്പ്യന്മാരായ പിഎസ്ജിയുടെ കോസ്റ്റാ റിക്കൻ ഗോൾകീപ്പർ കെയ്ലർ നവാസുമാണ് പട്ടികയിൽ ഇടംപിടിച്ച മറ്റ് ഗോൾകീപ്പർമാർ. ലിവർപൂളിന്റെ ക്ലബ് ലോകകപ്പ്, പ്രീമിയർ ലീഗ് കിരീടനേട്ടങ്ങളിൽ വഹിച്ച പങ്കാണ് ആലിസണ് തുണയായത്. ഫ്രഞ്ച് ലീഗിലെ 21 മത്സരങ്ങളിൽ നിന്നായി 18 ഗോളുകൾ മാത്രം വഴങ്ങിയ നവാസ് കന്നി ചാമ്പ്യൻസ് ലീഗ് ഫൈനലിലേക്കുള്ള പിഎസ്ജിയുടെ ജൈത്രയാത്രയിലും നിർണായക സാന്നിദ്ധ്യമായിരുന്നു.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!