ഫിഫ തിരഞ്ഞെടുത്ത 2020ലെ മികച്ച അഞ്ച് പരിശീലകർ ആരൊക്കെ?
രണ്ട് ജർമൻ പരിശീലകർ പട്ടികയിൽ ഇടംപിടിച്ചപ്പോൾ അർജന്റീന, ഫ്രാൻസ്, സ്പെയിൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ള ഓരോ പരിശീലകരും തിരഞ്ഞെടുക്കപ്പെട്ടു.
2020 വർഷത്തിൽ പുരുഷ ഫുട്ബോളിലെ മികച്ച പരിശീലകനെ കണ്ടെത്തുന്നതിനായി ഫിഫ തിരഞ്ഞെടുത്ത അഞ്ചുപേരുടെ പട്ടിക പൂർത്തിയായി. 2019 ജൂലൈ 20 മുതൽ 2020 ഒക്ടോബർ 7 വരെയുള്ള പ്രകടനം വിലയിരുത്തിയാണ് അഞ്ച് പേരെ തിരഞ്ഞെടുത്തിരിക്കുന്നത്.
പതിനാറ് വർഷത്തിന് ശേഷം ലീഡ്സ് യുണൈറ്റഡിന് ഇംഗ്ലീഷ് പ്രീമിയർ ലീഗിലേക്ക് പ്രവേശനം നേടിക്കൊടുത്ത അർജന്റീനൻ പരിശീലകൻ മാഴ്സലോ ബിയേൽസ. ലിവർപൂളിനെ ആദ്യമായി ഇംഗ്ലീഷ് പ്രീമിയർ ലീഗ് ചാമ്പ്യന്മാരാക്കിയ ജർമൻ പരിശീലകൻ യോർഗൻ ക്ലോപ്പ്. ബയേൺ മ്യുണിക്കിന് ചാമ്പ്യൻസ് ലീഗ്, ബുണ്ടസ് ലീഗ, ജർമൻ സൂപ്പർ കപ്പ് എന്നീ കിരീടങ്ങൾ നേടിക്കൊടുത്ത ഹാൻസ് ഡെയ്റ്റർ ഫ്ലിക്ക്. സെവിയ്യയെ യൂറോപ്പാ ലീഗ് ജേതാക്കളും ലാ ലിഗയിൽ നാലാം സ്ഥാനക്കാരുമാക്കിയ സ്പാനിഷ് പരിശീലകൻ ജൂലൻ ലോപെറ്റുഗി. ഏറ്റവും മികച്ച ഡിഫൻസീവ് റെക്കോഡോടെ റയൽ മാഡ്രിഡിനെ ലാ ലീഗ ജേതാക്കളാക്കിയ ഫ്രഞ്ച് പരിശീലകൻ സിനദിൻ സിദാൻ എന്നിവരാണ് മികച്ച അഞ്ചുപേരുടെ പട്ടികയിൽ ഇടംപിടിച്ചത്.
???? Nominees: #TheBest FIFA Men's Coach
— FIFA.com (@FIFAcom) November 25, 2020
???????? Marcelo Bielsa
???????? Hans-Dieter Flick
???????? Jürgen Klopp
???????? Julen Lopetegui
???????? Zinedine Zidane
????️ VOTE NOW ???? https://t.co/G9cyA5WguD pic.twitter.com/At0QAsr3Fn
ആരാധകർ, മാധ്യമപ്രവർത്തകർ, ദേശീയ ടീം കോച്ചുമാർ, നായകന്മാർ എന്നിവർക്ക് വോട്ട് ചെയ്യാം. ഇതിൽ നിന്ന് തിരഞ്ഞെടുക്കുന്ന മൂന്നുപേരാകും അവസാന റൗണ്ടിൽ പ്രവേശിക്കുക. ഡിസംബർ 17ന് സ്വിറ്റ്സർലൻഡിലെ സൂറിച്ചിൽ നടക്കുന്ന ചടങ്ങിൽ മാത്രമാണ് മികച്ച കോച്ച് ആരെന്ന് പ്രഖ്യാപിക്കുക.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!