ട്രക്കുകളിൽ നിന്ന് വിമാനത്തിലേക്ക്, വാക്സിൻ പറന്നെത്തുമ്പോൾ | ചിത്രങ്ങൾ കാണാം
കേരളത്തിൽ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലാണ് വിമാനമാർഗം വാക്സിൻ എത്തിക്കുക. കേരളത്തിന് തുടക്കത്തിൽ 4.35 ലക്ഷം ഡോസ് വാക്സിനാണ് ലഭിക്കുക. അയൽസംസ്ഥാനമായ തമിഴ്നാട്ടിൽ 5.36 ലക്ഷം വാക്സിനുകൾ ആദ്യ ഘട്ടത്തിൽ എത്തും.
പുണെയിലെ സിറം ഇൻസിസ്റ്റ്യൂട്ടിൽ നിന്നും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്കുളള വാക്സിന്റെ വിതരണം തുടങ്ങിക്കഴിഞ്ഞു. താപനില ക്രമീകരിച്ച് ട്രക്കുകളിൽ വാക്സിനുകൾ വിമാനത്താവളങ്ങളിൽ എത്തിക്കുകയും അവിടെ നിന്ന് പ്രത്യേക കാർഗോ വിമാനങ്ങളിൽ വിവിധ സംസ്ഥാനങ്ങളിലേക്കുമാണ് വാക്സിനുകൾ വിതരണം ചെയ്ത് തുടങ്ങിയത്. പുണെയിൽ നിന്നും ഡൽഹി, കർണാടക, തമിഴ്നാട്, ഗുജറാത്ത് എന്നിങ്ങിനെ വിവിധ സംസ്ഥാനങ്ങളിലെ പ്രത്യേക കേന്ദ്രങ്ങളിലാണ് വാക്സിനുകൾ എത്തിക്കുക. പുണെ സിറം ഇൻസിസ്റ്റ്യൂട്ടിൽ പൂജ നടത്തിയ ശേഷമാണ് വാഹനങ്ങൾ പുറപ്പെട്ടത്. ഒരു ട്രക്കിൽ 478 ബോക്സ് വാക്സിനുകളാണ് ഉളളത്. ഒരു ബോക്സിന്റെ ഭാരം 32 കിലോ വീതം വരും.
എയർ ഇന്ത്യ, സ്പൈസ് ജെറ്റ്, ഇൻഡിഗോ എയർലൈൻസ് എന്നിവ ഒൻപത് ഫ്ളൈറ്റുകളിലായി 56.5 ലക്ഷം ഡോസ് വാക്സിനാണ് വിതരണം നടത്തിയത്. ഡല്‍ഹി, ചെന്നൈ, ബംഗളൂരൂ, ഗുവാഹത്തി, കൊൽക്കത്ത, ഷില്ലോങ്, അഹമ്മദാബാദ്, ഹൈദരാബാദ്, വിജയവാഡ, ഭുവനേശ്വർ, പട്ന, ലഖ്നൗ, ചണ്ഡിഗർ എന്നിവിടങ്ങളിലേക്കാണ് തുടക്കത്തിൽ വാക്സിൻ എത്തിയത്. ചിത്രങ്ങൾ കാണാം.













ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!