ക്രഡിറ്റ് കാര്‍ഡിന് അപേക്ഷിക്കും മുമ്പ് ഓര്‍ത്തുവെക്കേണ്ട കാര്യങ്ങള്‍
നിങ്ങളെ സമീപിക്കുന്ന എക്സിക്യൂട്ടിവിനെ ആശ്രയിച്ചാകരുത് കാര്‍ഡ് സ്വീകരിക്കുന്നത്.
ഒരു ക്രഡിറ്റ് കാര്‍ഡ് എന്നെങ്കിലും നിങ്ങളെ തേടിയെത്തിയിട്ടുണ്ടോ?. ഒരു ഷോപ്പിങ് മാളില്‍, അല്ലെങ്കില്‍ ഒരു പെട്രോള്‍ പമ്പില്‍, അങ്ങനെ എന്തെങ്കിലും വാങ്ങാനായി നിങ്ങള്‍ അല്പസമയം ചെലവിടുന്ന സ്ഥലത്ത് ഒരു ബാങ്ക് എക്സിക്യൂട്ടീവ് നിങ്ങളുടെ തോളില്‍ തട്ടി ക്രിഡിറ്റ് കാര്‍ഡ് ഓഫര്‍ മുന്നോട്ടുവെച്ചുകാണും. അല്ലെങ്കില്‍ നിങ്ങള്‍ ഇഷ്ടപ്പെടാത്ത സമയത്ത് വരുന്ന ഒരു ഫോണ്‍ കോളിലൂടെയാവും അത്.
ഓഫറുകള്‍ ആകര്‍ഷകമായിരിക്കും. പാന്‍ കാര്‍ഡ് നമ്പര്‍ വിവരങ്ങള്‍ നല്കിയാല് അരമണിക്കൂറിനുള്ളല്‍ ക്രഡിറ്റ് കാര്‍ഡ് നേടാന്‍ അര്‍ഹനാണോ എന്നകാര്യം അറിയിച്ചിരിക്കും. പിന്നെ അതിന്റെ നടപടിക്രമങ്ങളിലേക്ക് കടന്നാല്‍ മതി.
ക്രഡിറ്റ് കാര്‍ഡിന്റെ ഉപയോഗം അത്രയേറെ കൂടിയിരിക്കുകയാണ് ഇപ്പോള്‍. പല സന്ദര്‍ഭങ്ങളിലും അത് നിങ്ങള്‍ക്കുള്ള അടിയന്തര സഹായിയായി മാറും. യുക്തിസഹമായി ഉപയോഗിച്ചാല്‍ ഏറ്റവും നല്ല സഹായി തന്നെയാണ് ബാങ്ക് ക്രഡിറ്റ് കാര്‍ഡുകള്‍. നിങ്ങള്‍ അറിഞ്ഞോ അറിയാതെയോ ചെയ്യുന്ന പിഴവുകള്‍ മാത്രമായിരിക്കും ഭാവിയിലെ വില്ലന്‍. യുക്തിസഹമായല്ല ഉപയോഗിക്കുന്നതെങ്കില്‍ അത് നിങ്ങള്‍ക്ക് വലിയ ബാധ്യതയായി തീരുകയും ചെയ്യും. മൂര്‍ച്ചയുള്ള ഒരു കത്തിക്ക് സമാനമാണ് അത്. ഗുണത്തിനും ദോഷത്തിനും എന്നത് പോലെ.
ക്രഡിറ്റ് കാര്‍ഡിന് അപേക്ഷിക്കുന്നതിന് മുമ്പ് നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്.
പലിശ നിരക്ക്
നിങ്ങളുടെ ബാധ്യതയ്ക്ക് ഒരു മാസം നല്കേണ്ടിവരുന്ന പലിശയുടെ നിരക്കാണ് ഇത്. ബില്തീയ്യതിക്ക് ശേഷമാണ് പണം അടക്കുന്നതെങ്കില്‍ അതിന് പലിശ ഈടാക്കും. കുടിശികയുള്ള തുകയ്ക്ക് 15 മുതല്‍ 42 ശതമാനം വരെ വിവിധ ബാങ്കുകള്‍ പലിശ ഈടാക്കുന്നുണ്ട്.
ഓഫറുകള്‍
നിങ്ങളുടെ ക്രഡിറ്റ് കാര്‍ഡ് പല ലോയ്ലിറ്റി പോയിന്റുകള്‍ വാഗ്ദാനം ചെയ്യും. ചിലപ്പോള്‍ ഏതെങ്കിലും ഡിസ്കൗണ്ടുകളായിരിക്കും. അല്ലെങ്കില്‍ ആകര്‍ഷകമായ ഓഫറുകള്‍. കസ്റ്റമേഴ്സിനെ ആകര്‍ഷിക്കാനായി അത് ചിലപ്പോള്‍ വിമാന യാത്രാ ടിക്കറ്റ് ഓഫറുകളാകാം, അല്ലെങ്കെങ്കില് സിനിമ ടിക്കറ്റുകളാകാം, ഹോട്ടല്‍ ഗ്രൂപ്പുകളിലെ താമസമാകാം, ഇന്ധന വിലയിലാകാം. ഇങ്ങനെ വ്യത്യസ്ത ഓഫറുകള്‍ ഉണ്ടാകും. അത് ഏതൊക്കെയെന്ന് നോക്കുന്നത് നല്ലതായിരിക്കും.
ആഡ് ഓണ്‍ കാര്‍ഡ്
ഒരു കാര്‍ഡ് ഉടമയക്ക് മറ്റൊരു കാര്‍ഡു കൂടി തരുന്നതാണ് ആഡ് ഓണ്‍ കാര്‍ഡ്. ശ്രദ്ധിക്കുക, ഇത് രണ്ട് കാര്‍ഡുകളുടെ ക്രഡിറ്റ് സൗകര്യം ലഭിക്കില്ല. പകരം, നിങ്ങളുടെ കാര്‍ഡിന്റെ തുകയ്ക്ക് തുല്യമായത് മറ്റൊരു കാര്‍ഡ് കൂടി നല്‍കും എന്നേയുള്ളൂ. അത് ഉറ്റ ബന്ധുവിനോ, നിങ്ങള്‍ക്കിഷ്ടമുള്ള ആര്‍ക്കോ കൊടുക്കാം. ഉദാ: 50,000 രൂപയുടെ ക്രഡിറ്റ് കാര്‍ഡ് ഉള്ള ഒരാള്‍ക്ക് ആഡ് ഓണ്‍ കാര്‍ഡ് കിട്ടിയാല്‍ ക്രഡിറ്റ് ലിമിറ്റ് ഒരു ലക്ഷം ഉണ്ടാകില്ല. ആദ്യ കാര്‍ഡിലെ 50,000 മാത്രമായിരിക്കും. രണ്ട് കാര്‍ഡുകളിലുമായി അത് എങ്ങനെ വേണമെങ്കിലും ഉപയോഗപ്പെടുത്താം.
ക്രഡിറ്റ് ചരിത്രം
നിങ്ങളുടെ ക്രഡിറ്റ് ചരിത്രം ബാങ്കുകള്‍ പരിശോധിക്കും. തിരിച്ചടവിന്റെ കാര്യത്തില്‍ നിങ്ങള്‍ കൃത്യത പാലിക്കുന്ന തരക്കാരാണോ എന്നതാണ് പരിശോധിക്കുക. മുന്‍ വായ്പകളുടെ അടവ്, അതിലെ വീഴ്ച എന്നിവ സംബന്ധിച്ച വിവരങ്ങളെല്ലാം ഇതില്‍ ബാധകമാകും. ആരോഗ്യകരമായ സിബില്‍ സ്കോര്‍ ഉണ്ടെങ്കിലേ ബാങ്കുകള്‍ കാര്‍ഡ് ഇഷ്യൂ ചെയ്യുകയുള്ളൂ.
മറ്റ് ക്രഡിറ്റ് കാര്‍ഡുകളുമായി താരതമ്യം ചെയ്യുക
നിങ്ങളെ സമീപിക്കുന്ന എക്സിക്യൂട്ടിവിനെ ആശ്രയിച്ചാകരുത് കാര്‍ഡ് സ്വീകരിക്കുന്നത്. വിവിധ ബാങ്കുകളുടെ കാര്‍ഡുകളും ഓഫറുകളും പരിശോധിക്കുക. നിങ്ങളുടെ ആവശ്യത്തിന് അനുസരിച്ച് ഏതാണോ പ്രയോജനം ചെയ്യുന്നത് അതിന് അപേക്ഷിക്കുക.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!
Related Stories
നിങ്ങൾ ടാറ്റൂ ചെയ്യാൻ ആഗ്രഹിക്കുന്നുണ്ടോ? എങ്കിൽ ഈ 10 കാര്യങ്ങൾ ശ്രദ്ദിക്കുക
പൊങ്ങച്ചം പറയാനായിരുന്നില്ല വാര്‍ത്താസമ്മേളനം; വിമര്‍ശനത്തിന് മറുപടിയുമായി മുഖ്യമന്ത്രി
കൊവിഡ്; ഇന്ത്യ-ചൈന; ജനാധിപത്യ അടിച്ചമര്‍ത്തല്‍; പ്രക്ഷുബ്ധമാകുന്ന പാര്‍ലമെന്റ് സമ്മേളനം