മൂന്നാം ടെസ്റ്റിൽ രോഹിതിന്റെ തിരിച്ചുവരവുണ്ടാകുമോ?
'രോഹിത് ശര്‍മ ബുധനാഴ്ച ടീമിനൊപ്പം ചേരും. ശാരീരികമായി എന്താണ് അവന്റെ അവസ്ഥയെന്ന് പരിശോധിക്കും. നീണ്ടകാല ക്വാറന്റെയ്ന് ശേഷമാണ് അവന് വരുന്നത്. ടീമിലേക്ക് ഉള്‍പ്പെടുത്തുന്നതിന് മുമ്പ് വിശദമായ പരിശോധന നടത്തും'-രവി ശാസ്ത്രി പറയുന്നു.
ബോക്സിങ് ഡേ ടെസ്റ്റില്‍ എട്ട് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയമാണ് ഇന്ത്യ ആസ്ട്രേലിയക്കെതിരെ സ്വന്തമാക്കിയത്. മൂന്നാം മത്സരത്തില്‍ സൂപ്പർ താരം രോഹിത് ശര്‍മ ടീമിലേക്കെത്തുമോ ഇല്ലയോ എന്നറിയാനുള്ള ആകാംക്ഷയിലാണ് ഇപ്പോള്‍ ആരാധകർ.
ഐപിഎല്ലിനിടെ പരിക്കേറ്റ രോഹിതിനെ പരിമിത ഓവര്‍ പരമ്പരയില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. എന്നാല്‍ വിരാട് കോഹ്ലി ആദ്യ ടെസ്റ്റിന് ശേഷം നാട്ടിലേക്ക് മടങ്ങിയതോടെയാണ് രോഹിതിനെ ടീമിലേക്ക് എത്തിച്ചത്. നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ നിരീക്ഷണത്തിലായിരുന്ന രോഹിത് അവിടെ ഫിറ്റ്നസ് തെളിയിച്ചതോടെയാണ് ആസ്ട്രേലിയയിലേക്ക് പറന്നത്. രോഹിതിന്റെ മടങ്ങിവരവിനെക്കുറിച്ച് നായകന് അജിന്‍ക്യ രഹാനെയും പ്രതികരിച്ചിരുന്നു. 'രോഹിതിന്റെ തിരിച്ചുവരവില്‍ ടീമിലെ എല്ലാവരും സന്തോഷത്തിലാണ്. അവനോട് സംസാരിച്ചിരുന്നു. ടീമിലേക്ക് തിരിച്ചെത്താന്‍ കാത്തിരിക്കുകയാണവന് എന്നായിരുന്നു രഹാനെയുടെ അഭിപ്രായം.
ഇപ്പോഴിതാ രോഹിത് ശര്‍മ കളിക്കുന്നത് സംബന്ധിച്ച് നിര്‍ണ്ണായക വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് ഇന്ത്യന്‍ പരിശീലകന് രവി ശാസ്ത്രി. 'രോഹിത് ശര്‍മ ബുധനാഴ്ച ടീമിനൊപ്പം ചേരും. ശാരീരികമായി എന്താണ് അവന്റെ അവസ്ഥയെന്ന് പരിശോധിക്കും. നീണ്ടകാല ക്വാറന്റെയ്ന് ശേഷമാണ് അവന് വരുന്നത്. ടീമിലേക്ക് ഉള്‍പ്പെടുത്തുന്നതിന് മുമ്പ് വിശദമായ പരിശോധന നടത്തും'-രവി ശാസ്ത്രി പറയുന്നു.
മോശം ഫോമിലുള്ള മായങ്ക് അഗര്‍വാളിനെ ഓപ്പണിങ്ങില്‍ നിന്ന് മാറ്റിയാവും രോഹിത് ശര്‍മയെ പരിഗണിക്കുക. ശുഭ്മാന്‍ ഗില്‍ ആദ്യ മത്സരത്തില്‍ത്തന്നെ തിളങ്ങിയതിനാല്‍ യുവതാരത്തിന് സ്ഥാനം നഷ്ടപ്പെടാന്‍ സാധ്യത കുറവാണ്. ഹനുമ വിഹാരിക്ക് പകരം മധ്യനിരയില്‍ കെ എല്‍ രാഹുലും എത്താന്‍ സാധ്യതയുണ്ട്. പരിക്കേറ്റ ഉമേഷ് യാദവിനു പകരം പുതിയ പേസർ നടരാജൻ ടീമിലെത്താനും ഇടയുണ്ട്.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!
Related Stories
കോഹ്ലി 2018 ന് ശേഷം ആദ്യമായി 900 പോയിന്റിനു താഴെ; റാങ്കിങ്
രോഹിത്തിന്റെ നൂറാം ടി 20യില്‍ വില്ലന്‍ പക്ഷെ, ബംഗ്ലാദേശ് അല്ല!
പന്തിന്റെ കീപ്പിങ് അത്രയ്ക്ക് മോശമൊന്നുമല്ല, 11 കളിയിൽ നിന്ന് 53 പേരെ പുറത്താക്കിയില്ലേ?
വലിയ ടീമിനെതിരെ ജയിക്കാൻ ലക്കി സ്റ്റാർ ഹിറ്റ്മാൻ തന്നെ ടീമിൽ വേണം