മൂന്നാം ടെസ്റ്റിന് തുടക്കം, ഇംഗ്ലീഷ് ബാറ്റിങ്; കൊവിഡ് ഇടവേളയ്ക്ക് ശേഷമുള്ള ആദ്യ ടെസ്റ്റ് പരമ്പരയിലേക്ക് ഉറ്റുനോക്കി ക്രിക്കറ്റ് ലോകം
ഇംഗ്ലണ്ട് ബൗളിങ് നിരയിലേക്ക് ജെയിംസ് ആന്‍ഡേഴ്സണും ജോഫ്ര ആര്‍ച്ചറും തിരിച്ചെത്തി. ഇരുവരുടേയും സാന്നിധ്യം ഇംഗ്ലണ്ടിന് ആത്മവിശ്വാസം നല്‍കും.
ഇംഗ്ലണ്ടും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള മൂന്നാമത്തേയും അവസാനത്തേയും ടെസ്റ്റില്‍ ടോസ് നേടിയ വെസ്റ്റ് ഇന്‍ഡീസ് ഇംഗ്ലണ്ടിനെ ബാറ്റിങ്ങിനയച്ചു. പേസ് ബൗളിങ്ങിനെ തുണയ്ക്കുന്ന മൈതാനത്തില്‍ ഇംഗ്ലണ്ടിനെ ബാറ്റിങ്ങിനച്ച് ആധിപത്യം നേടാമെന്ന പ്രതീക്ഷയിലാണ് ജേസണ്‍ ഹോള്‍ഡര്‍ ബൗളിങ് തിരഞ്ഞെടുത്തത്.
നേരത്തെ ഓരോ മത്സരങ്ങൾ ജയിച്ച് 1-1 സമനില പങ്കിടുന്നതിനാല്‍ മൂന്നാം ടെസ്റ്റ് ജയിക്കുന്നവരാകും പരമ്പര സ്വന്തമാക്കുക. സതാംപ്റ്റണില്‍ നടന്ന ഒന്നാം ടെസ്റ്റില്‍ വെസ്റ്റ് ഇന്‍ഡീസ് ആതിഥേയരായ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചപ്പോള്‍ മാഞ്ചസ്റ്ററില്‍ ജയം ഇംഗ്ലണ്ടിനായിരുന്നു. മഴ മൂന്നാം ദിനം നഷ്ടപ്പെടുത്തിയിട്ടും കരുത്തുറ്റ ബൗളിങ്പ്രകടനത്തിലൂടെ ഇംഗ്ലണ്ട് വിജയം പിടിച്ചെടുക്കുകയായിരുന്നു.
ഇംഗ്ലണ്ട് ബൗളിങ് നിരയിലേക്ക് ജെയിംസ് ആന്‍ഡേഴ്സണും ജോഫ്ര ആര്‍ച്ചറും തിരിച്ചെത്തി. ഇരുവരുടേയും സാന്നിധ്യം ഇംഗ്ലണ്ടിന് ആത്മവിശ്വാസം നല്‍കും. നേരത്തെ രണ്ടാം ടെസ്റ്റിന് മാഞ്ചസ്റ്ററിലേക്ക് പോകുന്നതിനിടെ കോവിഡ് നിയമം ലംഘിച്ച് ആര്‍ച്ചര്‍ വീട്ടില്‍ സന്ദര്‍ശനം നടത്തിയിരുന്നു. ഇതിനെത്തുടര്‍ന്ന് അഞ്ച് ദിവസത്തെ സെല്‍ഫ് ക്വാറന്റൈനില്‍ പോയ ശേഷമാണ് ആര്‍ച്ചര്‍ മടങ്ങിയെത്തുന്നത്.
രണ്ടാം ടെസ്റ്റില്‍ ഇംഗ്ലണ്ട് ജയത്തില്‍ നിര്‍ണ്ണായക പങ്കുവഹിച്ച സ്റ്റുവര്‍ട്ട് ബ്രോഡും മൂന്നാം ടെസ്റ്റിലുണ്ടാകും. ഓള്‍റൗണ്ട് പ്രകടനത്തോടെ ഇംഗ്ലണ്ടിനെ ജയത്തിലേക്ക് നയിച്ച ബെന്‍ സ്റ്റോക്സില്‍ തന്നെ ആണ് ഇക്കുറിയും ഇംഗ്ലീഷ് പ്രതീക്ഷകൾ. ബാറ്റിങ് തുടങ്ങിയ ഇംഗ്ലണ്ടിന് ഒരു വിക്കറ്റ് നഷ്ടപ്പെട്ടിട്ടുണ്ട്.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!
Related Stories
ക്രിക്കറ്റിലും ഫുട്ബോളിലും രാജ്യത്തെ നയിച്ച ഒരേയൊരാൾ; അരങ്ങേറ്റത്തിൽ നേടിയ സ്കോറാവട്ടെ 287 റൺസും!
കണക്കെടുത്ത് നോക്കുമ്പോൾ ട്രോട്ടിന് ഏത് അതികായർക്കൊപ്പവും കസേര വലിച്ചിട്ടിരിക്കാം
കൊവിഡ് ഇടവേളയ്ക്കു ശേഷമുള്ള ആദ്യ ടെസ്റ്റ്; ആതിഥേയരായ ഇംഗ്ലണ്ടിനെ എറിഞ്ഞിട്ട് വിൻഡീസ്
മഴദൈവങ്ങളേ, കനിയൂ; മാഞ്ചസ്റ്ററിലെ അഞ്ചാം ദിനത്തിൽ ബാമി ആർമിയുടെ കൂട്ടപ്രാർഥന ഇതായിരിക്കും