ഇന്റർനെറ്റ് ഇല്ലാത്ത കാലത്തെ ഒരു വൈറൽ സെൻസേഷനായിരുന്നു എൽവിസ്. 'ജയിൽഹൗസ് റോക്ക്' തീർച്ചയായും കേട്ടിരിക്കേണ്ട ഒരു റോക്ക് ആൻഡ് റോൾ ക്ലാസിക്കും!
മികച്ച എന്തെങ്കിലും പ്രവർത്തി ചെയ്താലോ അല്ലെങ്കിൽ പ്രോത്സാഹനമായോ ഒരാളോട് യൂ റോക്ക് എന്നൊക്കെ പറയുന്നത് ഇന്ന് വളരെ സർവ്വസാധാരണമാണ്. അതുപോലെ തന്നെ ഏറെ ജനപ്രീതിയുള്ള ഒരു മ്യൂസിക് ഴോനറും സബ് കൽച്ചറുമാണ് 'റോക്ക്'. എൺപതോളം വർഷം മുൻപ് 1940കളിൽ നിലനിന്നിരുന്ന 'റിഥം ആൻഡ് ബ്ലൂസ്' എന്ന സംഗീതരീതിയിൽ നിന്നാണ് റോക്ക് ആൻ റോൾ പരിണമിക്കുന്നത്. 1950ന്റെ പകുതിയോട് കൂടി ലോകം റോക്ക് ആൻഡ് റോളിനൊപ്പം ചടുലമായി താളംപിടിച്ചുതുടങ്ങി. അതിൽ ഏറെ നിർണായകമായൊരു ആർട്ടിസ്റ്റാണ് എൽവിസ് പ്രെസ്ലി അഥവാ 'കിംഗ് ഓഫ് റോക്ക് ആൻഡ് റോൾ'.
1956ലാണ് തന്റെ പേര് ടൈറ്റിലായി നൽകിക്കൊണ്ടാണ് എൽവിസ് പ്രെസ്ലി എന്ന അമേരിക്കക്കാരൻ റോക്ക് ആൻഡ് റോളിന്റെ ലോകത്തിലേക്കുള്ള തന്റെ വരവറിയിക്കുന്നത്. ഏറെ പോപ്പുലറായ 'ഐ ഗോട്ട് എ വുമൺ' അടങ്ങുന്ന 28 മിനിറ്റ് ദൈർഘ്യമുള്ള ആൽബം യുവത ഏറ്റെടുത്തു. ബിൽബോർഡിൽ ടോപ് പോപ്പ് ആൽബമാവുന്ന ആദ്യ റോക്ക് ആൻഡ് റോൾ ആൽബം ആയി എന്ന് മാത്രമല്ല അങ്ങനെ തുടർന്നത് പത്തോളം ആഴ്ചകളാണ്. ഒരു മില്യൺ കോപ്പി വിറ്റുപോയ ആദ്യ റോക്ക് ആൻഡ് റോൾ ആൽബം കൂടിയായി 'എൽവിസ് പ്രെസ്ലി'.
ഇങ്ങനെയുള്ള ജനപ്രീതിക്കിടയിലാണ് എൽവിസ് സിനിമ എന്ന മറ്റൊരു സാഹസത്തിന് മുതിർന്നത്. ലവ് മീ ടെണ്ടർ, ലവിങ് യു എന്നീ സിനിയമകളിൽ ശരീരത്തിനൊപ്പം ഗിറ്റാറും ചേർത്തുപിടിച്ചുകൊണ്ട് എൽവിസ് താരോദയമായി. ക്ലബ്ബുകളിലും ഡാൻസ് ബാറുകളിലും എൽവിസ് ആയി താരം. മ്യൂസിക്കിനൊപ്പം പെർഫോമൻസും എൽവിസിനെ വാർത്തകളിലെത്തിച്ചപ്പോൾ യുവത്വം എൽവിസിനെ അനുകരിച്ചു നടന്നു, പാട്ടുപാടി നൃത്തം വച്ചു. അന്നുവരെയില്ലാത്ത ജനപ്രീതിയിലേക്ക് റോക്ക് ആൻ റോൾ ഉയരുകയായിരുന്നു. ഇന്റർനെറ്റ് ഇല്ലാത്ത കാലത്തെ ഒരു വൈറൽ സെൻസേഷനായിരുന്നു എൽവിസ്.
എന്നാൽ 1957ൽ ഇറങ്ങിയ ഒരു ചിത്രത്തിലെ പാട്ടാണ് എൽവിസിനെ പ്രശസ്തിയുടെ കൊടുമുടിയിലെത്തിക്കുന്നത്. സിനിയമയുടെ അതെ പേരുള്ള 'ജയിൽഹൗസ് റോക്ക്' ഏറെ ശ്രദ്ധനേടി. ഇതിന് പിന്നാലെയാണ് പാട്ട് സിംഗിളായി റിലീസ് ചെയ്യാൻ എൽവിസ് തീരുമാനിക്കുന്നത്. 1958 ജനുവരി 11 ആയിരുന്നു റിലീസ് തീയതിയായി തീരുമാനിച്ചത്. എന്നാൽ പ്രീ ഓർഡർ വന്ന 250,000 കോപ്പികൾ നിർമിക്കാൻ പറ്റാതായതോടെ റിലീസ് മാറ്റിവച്ചു. ഒടുവിൽ കോപ്പികളെല്ലാം പൂർത്തിയാക്കി ട്രാക്ക് റിലീസ് ചെയ്യാൻ സാധിച്ചത് അതെ വർഷം സെപ്റ്റംബർ 24ന് മാത്രമാണ്.
അമേരിക്കയിലും പത്തിലേറെ രാജ്യങ്ങളിലും ബിൽബോർഡ് ചാർട്ടിൽ പാട്ട് ടോപ് 10 ആയ പാട്ട് റോക്ക് മ്യൂസിക്കിന്റെ തന്നെ തലവിധി മാറ്റി. ഗ്രാമി ഹാൾ ഓഫ് ഫെയിമും അമേരിക്കൻ ഫിലിം ഇന്സ്ടിട്യൂറ്റിന്റേയും അംഗീകാരവും അടക്കം പല പുരസ്കാരങ്ങളും 'ജയിൽഹൗസ് റോക്ക്' തേടിയെത്തി. എൽവിസ് ഒരുപക്ഷെ ലോകത്തിലെ ആദ്യ റോക്സ്റ്റർ ആണ്, ജയിൽഹൗസ് റോക്ക് തീർച്ചയായും കേട്ടിരിക്കേണ്ട ഒരു റോക്ക് ആൻഡ് റോൾ ക്ലാസിക്കും!
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!