ഡയമണ്ട് നെക്ലെയ്സ്സുമായി പൊട്ടിച്ചിരിക്കുന്ന റോസ്; ടൈറ്റാനിക്കിന് ഇങ്ങനെയൊരു ക്ലൈമാക്സ് ഉണ്ടായിരുന്നോ?
ടൈറ്റാനിക്കിന്റെ അവസാന ഭാഗത്ത് വൃദ്ധയായ റോസ് തന്റെ പ്രതിശ്രുത വരനില്‍നിന്ന് ലഭിച്ച ഡയമണ്ട് നെക്ലേസ് കടലില്‍ കളയുന്ന രംഗമുണ്ട്. വളരെ അധികം വൈകാരികമായി തന്നെയാണ് കാമറൂൺ ഈ സീൻ ചിത്രീകരിച്ചിട്ടുള്ളത്.
വൈറ്റ് സ്റ്റാർ ലൈൻസിന്റെ ഉടമസ്ഥതയിലുള്ള ഒരു യാത്രാകപ്പലായിരുന്നു റോയൽ മെയിൽ സ്റ്റീമർ ടൈറ്റാനിക്. ഒരിക്കലും മുങ്ങാത്തത് എന്ന് വിശേഷിപ്പിക്കപ്പെട്ട ആ കപ്പൽ, ആദ്യ യാത്രയിൽത്തന്നെ ഒരു മഞ്ഞുമലയിൽ ഇടിച്ച് മുങ്ങിപ്പോവുകയായിരുന്നു. ഈ ദുരന്തത്തെ ആസ്പദമാക്കി ജെയിംസ് കാമറൂൺ കഥയും, തിരക്കഥയും, സംവിധാനവും, നിർവ്വഹിച്ച 'ടൈറ്റാനിക്ക്' എന്ന ചിത്രം ലോകമെമ്പാടുമുള്ള വലിയൊരു ശതമാനം സിനിമാ പ്രേമികൾ കണ്ടതുമാണ്. ലോകസിനിമയിലെ എക്കാലത്തെയും മികച്ച ജനപ്രിയ ചിത്രങ്ങളിലൊന്നാണ് 1997ൽ റിലീസായ 'ടൈറ്റാനിക്ക്'. ചിത്രത്തിലെ ജാക്ക്,റോസ് എന്ന കഥാപാത്രങ്ങളെ പ്രണയത്തിന്റെ ഐക്കണുകളായിട്ടാണ് കണക്കാക്കുന്നത്.
ടൈറ്റാനിക്കിന്റെ അവസാന ഭാഗത്ത് വൃദ്ധയായ റോസ് തന്റെ പ്രതിശ്രുത വരനില്‍നിന്ന് ലഭിച്ച ഡയമണ്ട് നെക്ലേസ് കടലില്‍ കളയുന്ന രംഗമുണ്ട്. വളരെ അധികം വൈകാരികമായി തന്നെയാണ് കാമറൂൺ ഈ സീൻ ചിത്രീകരിച്ചിട്ടുള്ളത്. എന്നാല്‍, ഈ രംഗം മറ്റൊരു തരത്തിലും കൂടി കാമറൂണ്‍ ചിത്രീകരിച്ചിരുന്നുവെന്ന് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഒരു വീഡിയോയില്‍ വ്യക്തമാവുകയാണ്.
For everyone that wants it, here is the full 10 minute Alternate ending https://t.co/n7Tfnx5wlA
— Pat Brennan (@patbrennan88) February 17, 2021
ഡയമണ്ട് നെക്ലെസ്സുമായി നില്ക്കുന്ന റോസും ട്രഷര്‍ ഹണ്ടറായ ബ്രോക്ക് ലോവെറ്റും റോസിന്റെ പേരക്കുട്ടിയുമെല്ലാം ഉള്‍പ്പെട്ടതാണ് ഈ രംഗം. ഡയമണ്ട് നെക്ലെയ്സ് കയ്യിലേന്തി പൊട്ടിച്ചിരിക്കുന്ന റോസാണ് ഈ സീനിൽ ഉള്ളത്. ഇത്തരത്തിലൊരു ക്ലൈമാക്സായിരുന്നു ടൈറ്റാനിക്കിന് ഉണ്ടായിരുന്നതെങ്കിൽ സിനിമ മൊത്തത്തില്‍ മോശമായേനെ എന്ന അഭിപ്രായമാണ് സോഷ്യൽ മീഡിയയിൽ പൊതുവെ ഉയർന്നു വരുന്നത്.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!