കഴിഞ്ഞ ദിവസം ചിലർ സജ്നയെ സാമൂഹിക മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സജ്ന ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
ആത്മഹത്യ ശ്രമത്തെ തുടർന്ന് ട്രാൻസ്ജെൻഡർ സജ്ന ഷാജിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഐസിയുവിൽ നിരീക്ഷണത്തിലുള്ള ഇവരുടെ നില ഗുരുതരമല്ലെന്നു ആശുപത്രി അധികൃതർ അറിയിച്ചു. സാമൂഹിക മാധ്യമങ്ങളിലൂടെ ഉയർന്ന ആരോപണങ്ങളിൽ മനംനൊന്താണ് ആത്മഹത്യ ശ്രമമുണ്ടായതെന്നു സംശയിക്കുന്നതായി പൊലീസ് മനോരമ ന്യൂസിനോട് വ്യക്തമാക്കി.
എറണാകുളത്ത് വഴിയരികിൽ ബിരിയാണി കച്ചവടം നടത്തി വന്ന സജ്ന നേരത്തെ ചിലർ കച്ചവടം തടസപ്പെടുത്താൻ ശ്രമിച്ചത് സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു. ഇതേ തുടർന്ന് സിനിമ താരങ്ങൾ അടക്കം നിരവധി പേർ സജ്ന ഷാജിയ്ക്ക് പിന്തുണയുമായി എത്തിയിരുന്നു. ആരോഗ്യ മന്ത്രി കെകെ ശൈലജ വി കെയര്‍ പദ്ധതിയിലൂടെ സജ്നയ്ക്ക് അടിയന്തര സാമ്പത്തിക സഹായം നൽകുമെന്നും സുരക്ഷ ഉറപ്പുവരുത്തുമെന്നും അറിയിച്ചിരുന്നു. വിവിധ ഇടങ്ങളിൽ നിന്നും മികച്ച പ്രതികരണം ലഭിച്ചതോടെ സജ്ന ഹോട്ടൽ തുടങ്ങാനുള്ള ഒരുക്കത്തിലായിരുന്നു.
എന്നാൽ സജ്നക്കെതിരെ സാമൂഹിക മാധ്യമങ്ങളിലൂടെ മറ്റൊരു വ്യക്തി തട്ടിപ്പ് ആരോപണം ഉന്നയിച്ചു. സജ്നയുടേത് എന്ന പേരിൽ ശബ്ദ സന്ദേശവും കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. ഇതേ തുടർന്ന് രംഗത്ത് വന്ന ചിലർ സജ്നയെ സാമൂഹിക മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സജ്ന ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
ഏതാനും വർഷങ്ങളായി കൊച്ചിയിൽ താമസിക്കുന്ന സജ്ന കൊവിഡിനെ തുടർന്ന് ജോലി നഷ്ടപ്പെട്ടതിന് പിന്നാലെയാണ് വഴിയോര കച്ചവടത്തിലേക്ക് തിരിഞ്ഞത്. മൂന്ന് മാസം മുൻപാണ് തൃപ്പുണിത്തുറ ഇരുമ്പനത്ത് റോഡരികിൽ ബിരിയാണി കച്ചവടം തുടങ്ങിയത്.
ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!