'ഉദ്ധവ് താക്കറെ, ഇന്ന് നിങ്ങള് എന്റെ വീട് തകർത്തു, നാളെ നിങ്ങളുടെ അഹങ്കാരവും തകർക്കപ്പെടും', വീണ്ടും കങ്കണ
ഇന്ന് രാവിലെ പതിനൊന്നു മണിയോടെയാണ് ബിഎംസി ബാന്ദ്രയിലെ പാലി ഹിൽസിലുള്ള നടിയുടെ ബംഗ്ലാവിലെ അനധികൃത നിർമാണം പൊളിച്ചു മാറ്റാനുള്ള നടപടി ആരംഭിച്ചത്. ഓഫീസ് കെട്ടിടത്തിൽ അനധികൃതമായി മാറ്റങ്ങൾ വരുത്തിയെന്നാരോപിച്ച് മുനിസിപ്പൽ കോർപ്പറേഷൻ അധികൃതരാണ് ഓഫീസ് കെട്ടിടം പൊളിച്ചു തുടങ്ങിയത്.
തന്റെ ഓഫിസ് കെട്ടിടം പൊളിച്ചതിൽ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്കെതിരെ നടി കങ്കണ റനൗട്ടിന്റെ രൂക്ഷ വിമർശനം. തന്റെ വീട് തകർത്തത് പോലെ ഉദ്ധവ് താക്കറെയുടെ അഹങ്കാരവും തകർക്കപ്പെടുമെന്നാണ് കങ്കണ പറയുന്നത്. 'ഉദ്ധവ് താക്കറെ, നിങ്ങൾ എന്താണ് കരുതുന്നത്? സിനിമയിലെ മാഫിയകളെ കൂട്ടുപിടിച്ച് നിങ്ങൾ എന്റെ വീട് തകർത്തത് വഴി എന്നോട് പ്രതികാരം ചെയ്തെന്നോ? ഇന്ന് എന്റെ വീട് ഇന്ന് തകർത്തു, നാളെ നിങ്ങളുടെ അഹങ്കാരവും തകർക്കപ്പെടും. ഇപ്പോൾ സമയം നിങ്ങൾക്ക് അനുകൂലമാണ്. എന്നാൽ എപ്പോഴും അങ്ങനെ ആയിരിക്കില്ലെന്ന് ഓർത്തുകൊളളുക.
പാലി ഹിൽസിലുള്ള കങ്കണയുടെ ഓഫീസ് കെട്ടിടത്തിൽ അനധികൃതമായി മാറ്റങ്ങൾ വരുത്തിയെന്നാരോപിച്ച് മുനിസിപ്പൽ കോർപ്പറേഷൻ അധികൃതരാണ് ഓഫീസ് കെട്ടിടം പൊളിച്ചു തുടങ്ങിയത്. എന്നാൽ പൊളിക്കൽ താത്കാലികമായി നിർത്തിവെക്കാൻ നിർദ്ദേശിച്ച ബോംബെ ഹൈക്കോടതി ശിവസേന ഭരിക്കുന്ന മുനിസിപ്പൽ കോർപ്പറേഷന് നോട്ടീസ് അയയ്ക്കുകയും ചെയ്തിരുന്നു.
ഓഫീസിലെ ഭാഗങ്ങൾ പൊളിച്ചു നീക്കുന്ന ചിത്രങ്ങൾ ട്വിറ്ററിലൂടെ കങ്കണ പങ്കുവെച്ചിരുന്നു. ബിഎംസി നടപടി ഫാസിസമാണെന്നും കൊവിഡിൻ്റെ പശ്ചാത്തലത്തിൽ സെപ്റ്റംബർ 30 വരെ പൊളിച്ചു നീക്കുന്ന നടപടികൾ സർക്കാർ നിരോധിച്ചതാണെന്നും കങ്കണ ചൂണ്ടിക്കാട്ടി. ജനാധിപത്യത്തിൻ്റെ മരണമെന്നു ട്വിറ്ററിൽ കുറിക്കുകയും ചെയ്തു. ഇന്ന് മുംബൈയിലെത്തിയ കങ്കണയ്ക്ക് പിന്തുണയുമായി കർണിസേനയും രംഗത്തെത്തിയിരുന്നു.
ഇന്ന് രാവിലെ പതിനൊന്നു മണിയോടെയാണ് ബിഎംസി ബാന്ദ്രയിലെ പാലി ഹിൽസിലുള്ള നടിയുടെ ബംഗ്ലാവിലെ അനധികൃത നിർമാണം പൊളിച്ചു മാറ്റാനുള്ള നടപടി ആരംഭിച്ചത്. ഓഫീസ് കെട്ടിടത്തിൽ അനധികൃതമായി മാറ്റങ്ങൾ വരുത്തിയെന്നാരോപിച്ച് മുനിസിപ്പൽ കോർപ്പറേഷൻ അധികൃതരാണ് ഓഫീസ് കെട്ടിടം പൊളിച്ചു തുടങ്ങിയത്. എന്നാൽ പൊളിക്കൽ താത്കാലികമായി നിർത്തിവെക്കാൻ ബോംബ ഹൈക്കോടതി ശിവസേന ഭരിക്കുന്ന മുനിസിപ്പൽ കോർപ്പറേഷനോട് നിർദേശിക്കുകയായിരുന്നു.
ബിഎംസിയുടെ നോട്ടീസിനെതിരെ കങ്കണ നൽകിയ ഹർജി രണ്ട് അംഗ ഡിവിഷൻ ബെഞ്ചാണ് പരിഗണിച്ചത്. ഉടമയുടെ സാന്നിധ്യമില്ലാതെ എങ്ങനെയാണ് അധികൃതർ സ്ഥലത്ത് പ്രവേശിച്ചതെന്നും കോടതി ചോദിച്ചു. കങ്കണയുടെ ഹർജിയ്ക്ക് മറുപടിയായി സത്യവാങ്മൂലം സമർപ്പിക്കാൻ കോടതി നിർദ്ദേശിച്ചു. നാളെ കോടതി കേസ് വീണ്ടും പരിഗണിക്കും. അതേസമയം ബംഗ്ളാവിലെ അനധികൃത നിർമാണം പൊളിച്ചു മാറ്റിയ നടപടിയെ രാമക്ഷേത്രം പൊളിച്ചതിന് സമാനമാണെന്നാണ് കങ്കണ ആരോപിച്ചത്. ബാബറും കൂട്ടാളികളുമെന്നാണ് കങ്കണ അധികൃതരെ വിശേഷിപ്പിച്ചത്. 'ഈ ക്ഷേത്രം ഇനിയും നിർമ്മിക്കുമെന്നും' താരം പറഞ്ഞു.
സുശാന്തിൻ്റെ മരണത്തിന് പിന്നാലെ മുംബൈ പൊലീസിനെതിരെ കങ്കണ പരസ്യമായി രംഗത്തെത്തിയിരുന്നു. പൊലീസിൻ്റെ കേസ് അന്വേഷണത്തെ നിശിതമായി വിമർശിച്ച കങ്കണ ശിവസേന സർക്കാരിന് കീഴിൽ മുംബൈയിൽ ജീവിക്കാൻ ഭയപ്പെടുന്നതായും പറഞ്ഞിരുന്നു. ഇതേ തുടർന്നാണ് ശിവസേന നേതാക്കൾ അടക്കമുള്ളവർ താരത്തിനെതിരെ തിരിഞ്ഞത്. സഞ്ജയ് റൗട്ട് ഉൾപ്പടെയുള്ള നേതാക്കൾ ഭീഷണിപ്പെടുത്തിയതായി ആരോപിച്ച കങ്കണ 'എന്തുകൊണ്ടാണ് മുംബൈ പാകിസ്താൻ അധിനിവേശ കശ്മീർ പോലെ അനുഭവപ്പെടുന്നത്' എന്നുമുള്ള വിവാദ പരാമർശം നടത്തിയിരുന്നു.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!